scorecardresearch

ഇരുണ്ട നിറമായിരുന്ന ദീപികയും കജോളും ഇപ്പോള്‍ വെളുത്തു; അത്തരം നായികമാർ ഇപ്പോഴില്ലെന്ന് കങ്കണ റണാവത്ത്

ചെറുപ്പത്തില്‍ ഇരുണ്ട നിറമായിരുന്ന നായികമാരടക്കം എല്ലാ നടിമാരും ഇന്ന് വെളുത്ത സ്ത്രീകളെപ്പോലെ വിളറിയിരിക്കുന്നതെന്തുകൊണ്ടാണെന്ന് കങ്കണ ചോദിച്ചു

ചെറുപ്പത്തില്‍ ഇരുണ്ട നിറമായിരുന്ന നായികമാരടക്കം എല്ലാ നടിമാരും ഇന്ന് വെളുത്ത സ്ത്രീകളെപ്പോലെ വിളറിയിരിക്കുന്നതെന്തുകൊണ്ടാണെന്ന് കങ്കണ ചോദിച്ചു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kangana Ranaut, Deepika Padukone, Kajol

ഇൻസ്റ്റഗ്രാം

സിനിമയിലെ കഥാപാത്രങ്ങളിലൂടെയും സിനിമയ്ക്ക് പുറത്തെ പ്രസ്താവനകളിലൂടെയും പതിവായി തലക്കെട്ടുകളിൽ ഇടംപിടിക്കാറുള്ള നടിയാണ് എം.പി കൂടിയായ കങ്കണ റണാവത്ത്. ബോളിവുഡ് താരങ്ങളെ കുറിച്ചും സൗന്ദര്യ കാഴ്ചപ്പാടുകളെ കുറിച്ചുമുള്ള കങ്കണയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

Advertisment

മുൻകാലങ്ങളിൽ ദീപിക പദുക്കോൺ, കജോൾ, ബിപാഷ ബസു തുടങ്ങിയ ഉരുണ്ട നിറമുള്ള മുൻനിര നായികമാർ നമുക്കുണ്ടായിരുന്നുന്നും, എന്നാൽ ഇന്ന് ഇരുണ്ട ചർമ്മമുള്ള നായകമാർ ഹിന്ദി സിനിമയിൽ ഇല്ലെന്ന് കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

'മൊണാലിസ എന്ന പെൺകുട്ടി അവളുടെ സ്വാഭാവിക സൗന്ദര്യത്താൽ ഇൻ്റർനെറ്റിൽ സെൻസേഷനായി മാറിയിരിക്കുകയാണ്. ഇന്ന് ഗ്ലാമർ ലോകത്ത് ഇരുണ്ട ഇന്ത്യൻ ടോണുള്ള സ്ത്രീകൾക്ക് പ്രാധാന്യമുണ്ടോ? എനിക്ക് ചിന്തിക്കാതിരിക്കാൻ കഴിയുന്നില്ല. അനു അഗർവാളിനെയോ, കജോളിനെയോ, ബിപാഷയെയോ, ദീപികയെയോ, റാണി മുഖർജിയെയോ സ്നേഹിച്ചതുപോലെയാണോ ആളുകൾ യുവ നടിമാരെ സ്നേഹിക്കുന്നത്?

ചെറുപ്പത്തില്‍ ഇരുണ്ട നിറമായിരുന്ന നായികമാരടക്കം എല്ലാ നടിമാരും ഇന്ന് വെളുത്ത സ്ത്രീകളെപ്പോലെ വിളറിയിരിക്കുന്നതെന്താണ്? എന്തുകൊണ്ടാണ് ആളുകൾ മൊണാലിസയെ തിരിച്ചറിയുന്ന രീതിയിൽ പുതുമുഖ നായികമാരെ തിരിച്ചറിയാത്തത്?  വളരെയധികം ലേസർ, ഗ്ലൂട്ടത്തയോൺ കുത്തിവയ്പ്പുകളാണോ?' കങ്കണ കുറിച്ചു.

Advertisment

കങ്കണയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയൊരു ചർച്ചയ്ക്ക് തന്നെ തിരികൊളുത്തിയിട്ടുണ്ട്. നിരവധി നെറ്റിസൺമാർ നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, എമർജൻസി എന്ന ചിത്രത്തിലാണ് കങ്കണ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഇന്ത്യൻ ചരിത്രത്തിൻ്റെ ഇരുണ്ട താളുകളിലേക്ക് ആഴത്തിൽ ഇറങ്ങുമെന്ന അവകാശവാദവുമായി തിയേറ്ററുകളിലെത്തിയ ചിത്രം വലിയ പരാജയമാണ് നേരിട്ടത്.  കങ്കണ സംവിധാനം ചെയ്ത ചിത്രത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വേഷത്തിലാണ് താരം എത്തിയത്.

Read More

Deepika Padukone Kangana Ranaut

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: