/indian-express-malayalam/media/media_files/2025/01/28/R816D3NeTDSjRmDtln0L.jpg)
Unni Mukundan's Marco OTT Release Date & Platform
Marco OTT Release Date & Platform: ഉണ്ണി മുകുന്ദൻ നായകനായ മാര്‍ക്കോ ഒടിടിയില്‍ എവിടെ എത്തുമെന്നാണ് സിനിമാപ്രേമികൾ ഉറ്റുനോക്കുന്നത്. ഹനീഫ് അദേനി-ഉണ്ണി മുകുന്ദന്‍ കൂട്ടുക്കെട്ടില്‍ പിറന്ന 'മാര്‍ക്കോ' തെന്നിന്ത്യൻ സിനിമാലോകത്ത് ട്രെൻഡായി മാറിയിരുന്നു. ഡിസംബര്‍ 20നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം ഇതുവരെ ബോക്സ് ഓഫീസിൽ നിന്നും 116 കോടിയിലധികം നേടിയെന്നാണ് റിപ്പോർട്ട്.
സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിങ്, അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരാണ് മാർക്കോയിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഛായാഗ്രഹണം: ചന്ദ്രു സെല്‍വരാജ്, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈന്‍: സപ്ത റെക്കോര്‍ഡ്‌സ്, ഓഡിയോഗ്രഫി: രാജകൃഷ്ണന്‍ എം ആര്‍, കലാസംവിധാനം: സുനില്‍ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചത്. ആക്ഷന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തിലെ സംഘട്ടനങ്ങള്‍ ഒരുക്കിയത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റൺ ആണ്.
ഈ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘മാര്‍ക്കോ' മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ പടമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ടൊരു അപ്ഡേറ്റാണ് നിലവില്‍ ചര്‍ച്ചയാവുന്നത്.
നെറ്റ്ഫ്ളിക്സ് ആണ് മാര്‍ക്കോയുടെ സ്ട്രീമിങ് റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത് എന്ന് മുൻപു റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ നെറ്റ്ഫ്ളിക്സ് അല്ല, സോണി ലിവിലൂടെ ആയിരിക്കും മാര്‍ക്കോ ഒടിടിയില്‍ എത്തുക എന്നാണ് ഇൻഡസ്‍ട്രി ട്രാക്കര്‍മാര്‍ പറയുന്നത്. തിയേറ്റർ റിലീസിനു മുന്നോടിയായി സെൻസർ ബോർഡ് ഡിലീറ്റ് ചെയ്തു മാറ്റിയ സീനുകൾ കൂടി ഉള്‍പ്പെടുത്തിയാണ് മാർക്കോ ഒ.ടി.ടിയില്‍ എത്തുക എന്നും റിപ്പോർട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി ഭാഷകളിലും മാർക്കോ ഒടിടിയിൽ ലഭ്യമാവും. അതേസമയം, ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. അധികം വൈകാതെ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുമെന്നാണ് വിവരം.
#Marco Digital Streaming Rights Bagged by @SonyLIV#OTT_Trackerspic.twitter.com/G2mEhLAZbu
— OTT Trackers (@OTT_Trackers) January 25, 2025
ഹനീഫ് അദേനിയുടെ മിഖായേൽ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തിനെ നായകനാക്കിയാണ് ഈ ചിത്രം ഒരുക്കപ്പെട്ടിരിക്കുന്നത്.
Read Here
- New OTT Release This Week: ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
- Rekhachithram OTT: രേഖാചിത്രം ഒടിടിയില്‍ എവിടെ കാണാം? ആരാണ് സ്ട്രീമിംഗ് പാർട്ണർ?
- സ്വയം ട്രോളി ബേസിലും ടൊവിനോയും: ഇവരു രണ്ടും ചേർന്നാൽ സീനാണെന്ന് ആരാധകർ
- സാരിയിൽ തിളങ്ങി മീനാക്ഷി; എവിടെയോ ഒരു ദീപിക പദുകോൺ ലുക്കെന്ന് സോഷ്യൽ മീഡിയ
- ഇത് അൻപല്ല, മുറിവിൽ മുളകു തേക്കലാണ്
- കാത്തിരിപ്പിന് വിരാമം;SSMB29 ഔദ്യാഗികമായി പ്രഖ്യാപിച്ച് രാജമൗലി
- Identity OTT: ഒരു മാസം പിന്നിടും മുൻപെ ടൊവിനോ ചിത്രം ഐഡന്റിറ്റി ഒടിടിയിലേക്ക്
- Partners Ott: പാർട്ണേഴ്സ് ഒടിടിയിലേക്ക്
- ആ രജനികാന്ത് ചിത്രം മിസ്സ് ചെയ്തതിനു പിന്നിൽ; പൃഥ്വിരാജ് പറയുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.