scorecardresearch

ആ രജനികാന്ത് ചിത്രം മിസ്സ് ചെയ്തതിനു പിന്നിൽ; പൃഥ്വിരാജ് പറയുന്നു

രജനികാന്തിനെ നായകനാക്കി ഒരു ചിത്രം ചെയ്യാൻ പൃഥ്വിരാജിനോട് ലൈക്ക പ്രൊഡക്ഷൻസ് ആവശ്യപ്പെട്ടിരുന്നു

രജനികാന്തിനെ നായകനാക്കി ഒരു ചിത്രം ചെയ്യാൻ പൃഥ്വിരാജിനോട് ലൈക്ക പ്രൊഡക്ഷൻസ് ആവശ്യപ്പെട്ടിരുന്നു

author-image
Entertainment Desk
New Update
Prithviraj Rajinikanth film

കഴിഞ്ഞ 35 വർഷത്തിനിടയിൽ രജനികാന്തിനെയും മോഹൻലാലിനെയും സംവിധാനം ചെയ്ത മൂന്നു സംവിധായകരേയുള്ളൂ.  മണിരത്നം, സുരേഷ് കൃഷ്ണ, നെൽസൺ. ആ ലിസ്റ്റിൽ പൃഥ്വിരാജിന്റെ പേരു കൂടി ഉൾപ്പെടുമായിരുന്നു. രജനികാന്തിനെ നായകനാക്കി ഒരു ചിത്രം ചെയ്യാൻ പൃഥ്വിരാജിനോട് ലൈക്ക പ്രൊഡക്ഷൻസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൃഥ്വി അതിൽ നിന്ന് പിന്മാറുകയായിരുന്നു. പിന്നീടാണ് ലൈക്ക പ്രൊഡക്ഷൻ എമ്പുരാന്റെ നിർമാണപങ്കാളിയായത്. 

Advertisment

ലൈക്ക പ്രൊഡക്ഷൻസിന്റെ ആ ഓഫറിനെ കുറിച്ച് പൃഥ്വിരാജ് എമ്പുരാൻ ടീസർ ലോഞ്ചിനിടെ വെളിപ്പെടുത്തി. “രജനീകാന്ത് സാറിനൊപ്പം ഒരു സിനിമ ചെയ്യാൻ എനിക്ക് ആദ്യമായി അവസരം നൽകിയത് സുബാസ്‌കരൻ സാറാണ്. ഞങ്ങൾ എമ്പുരാനിൽ സഹകരിക്കുന്നതിന് മുമ്പ് ഈ ഓഫർ അദ്ദേഹമെനിക്ക് തന്നിരുന്നു. രജനി സാറിനെ സംവിധാനം ചെയ്യാനുള്ള അവസരം വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു, പ്രത്യേകിച്ച് എന്നെപ്പോലൊരു പുതുമുഖ സംവിധായകന്. അവർക്ക് ഒരു ടൈംലൈൻ ഉണ്ടായിരുന്നു, ഞാൻ ഒരു പാർട്ട് ടൈം സംവിധായകൻ മാത്രമായതിനാൽ, എനിക്ക് രജനി സാറിനായി ഒരു സിനിമ കൊണ്ടുവരാൻ കഴിഞ്ഞില്ല, ” പൃഥ്വിരാജ് പറഞ്ഞു.

എമ്പുരാൻ ലൈക്ക പ്രൊഡക്ഷൻസിൻ്റെ പിന്തുണയോടെയാണ് നിർമിച്ചത്. മലയാള സിനിമയിലേക്കുള്ള ലൈക്ക പ്രൊഡക്ഷൻസിൻ്റെ അരങ്ങേറ്റ ചിത്രമാണ് എമ്പുരാൻ. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച ലാൽ സലാം, ഇന്ത്യൻ 2 തുടങ്ങിയ സമീപകാല ചിത്രങ്ങൾ  സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. അജിത് കുമാറിൻ്റെ വിടമുയാർച്ചിയുടെ റിലീസ് തീയതി പുനഃക്രമീകരിച്ചതും കാരണം നിലവിൽ അൽപ്പം മാന്ദ്യത്തിലാണ് ലൈക്ക പ്രൊഡക്ഷൻസ. മലയാളത്തിന്റെ തങ്ങളുടെ കന്നി പ്രവേശന ചിത്രം ബോക്സ് ഓഫീസിൽ മാജിക് സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ലൈക്ക പ്രൊഡക്ഷൻ ഇപ്പോൾ.

മുരളി ഗോപിയുടെ രചനയിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എംപുരാൻ. ഈ  ഫ്രാഞ്ചൈസിയുടെ ഭാഗമായി മൂന്ന് ചിത്രങ്ങൾ വരുമെന്ന് പൃഥ്വിരാജ് പ്രഖ്യാപിച്ചിട്ടുണ്ട്. മഞ്ജു വാര്യർ, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എമ്പുരാൻ മാർച്ച് 27ന് തിയേറ്ററുകളിൽ എത്തും.

Read Here

Advertisment

Prithviraj Rajinikanth

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: