scorecardresearch

New Malayalam OTT Releases: ഈ ആഴ്ച ഒടിടിയിൽ എത്തിയ മലയാളം ചിത്രങ്ങൾ

New Malayalam OTT Releases This Week:ഇപ്പോൾ ഒടിടിയിൽ ലഭ്യമായ ഏറ്റവും പുതിയ റിലീസുകൾ പരിചയപ്പെടാം

New Malayalam OTT Releases This Week:ഇപ്പോൾ ഒടിടിയിൽ ലഭ്യമായ ഏറ്റവും പുതിയ റിലീസുകൾ പരിചയപ്പെടാം

author-image
Entertainment Desk
New Update
OTT Release

OTT Releases

New malayalam OTT Releases: ഈ ആഴ്ച ഒടിടിയിൽ കാണാവുന്ന ഏറ്റവും പുതിയ മലയാള ചിത്രങ്ങൾ തിരയുന്നവരാണോ? ഇതാ ഇപ്പോൾ ഒടിടിയിൽ ലഭ്യമായ ഏറ്റവും പുതിയ റിലീസുകൾ പരിചയപ്പെടാം. 

Barroz OTT: ബറോസ് 

Advertisment
Barroz OTT Release Platform
Barroz OTT Release Platform

മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത  'ബറോസ്'  ഒടിടിയിൽ എത്തി. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.  സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്. ലിഡിയന്‍ നാദസ്വരം ആണ് സംഗീതം ഒരുക്കിയത്. ദി ട്രെയ്റ്റര്‍, ഐ ഇന്‍ ദ സ്‌കൈ, പിച്ച് പെര്‍ഫക്ട് എന്നീ ചിത്രങ്ങൾക്ക് സംഗീതം നല്‍കിയ മാര്‍ക്ക് കിലിയൻ ആണ് പശ്ചാത്തല സംഗീതം. 

Anand Sreebala OTT: ആനന്ദ് ശ്രീബാല 

Anand Sreebala Ott Release

Advertisment

സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് സംവിധാനം ചെയ്ത 'ആനന്ദ് ശ്രീബാല'  ഒടിടിയിൽ എത്തി. അർജുൻ അശോകനും അപർണ്ണ ദാസും സംഗീതയുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ. സൈജുകുറുപ്പ്, സിദ്ദിഖ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, നന്ദു, കോട്ടയം നസീർ, സലിം ഹസ്സൻ, വിനീത് തട്ടിൽ, മാസ്റ്റർ ശ്രീപദ്, മാളവിക മനോജ്, സരിത കുക്കു, തുഷാരപിള്ള എന്നിവരും ചിത്രത്തിലുണ്ട്. 

Pani OTT: പണി 

Pani OTT Release Date Platform Joju George

ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത മലയാളം ആക്ഷൻ ത്രില്ലർ പണി ഒടിടിയിൽ എത്തി. ജോജു തന്നെയാണ് ചിത്രത്തിലെ നായകൻ. അഭിനയ, സാഗർ സൂര്യ, ജുനൈസ് എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സീമ, ചാന്ദിനി ശ്രീധരൻ, പ്രശാന്ത് അലക്‌സാണ്ടർ, സുജിത് ശങ്കർ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Rifle Club OTT: റൈഫിൾ ക്ലബ്ബ്

Rifle Club Review

തിയേറ്ററിൽ മികച്ച വിജയം നേടിയ  ആഷിഖ് അബു ചിത്രം  'റൈഫിൾ ക്ലബ്ബ്' ഒടിടിയിലെത്തി. വിജയരാഘവൻ, ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, ദർശന രാജേന്ദ്രൻ,    ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി,  സുരേഷ് കൃഷ്ണ, വിഷ്ണു അഗസ്ത്യ, ഹനുമാൻകൈൻഡ്, സെന്ന ഹെഗ്ഡെ, റംസാൻ മുഹമ്മദ്, റാഫി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, നവനി ദേവാനന്ദ്, പ്രശാന്ത് മുരളി തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. 

Read More

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: