/indian-express-malayalam/media/media_files/2025/01/23/JK8pOT900BATUsZZThQf.jpg)
Dominic and the Ladies Purse Movie Review & Rating
മമ്മൂട്ടിയും ഗൗതം വാസുദേവ മേനോനും ഒരുമിച്ചു ചേർന്ന 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്' ഇന്ന് തിയേറ്ററിലേയ്ക്ക് എത്തിയിരിക്കുന്നു. ചിത്രത്തിന്റേതായി നേരത്തെ റിലീസ് ചെയ്ത പോസ്റ്ററുകളിലും ടീസറും ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ ബാനര്‍ നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രമാണ് ഇത്. ഒരു കോമഡി ഇൻവസ്റ്റിഗേഷൻ ത്രില്ലർ ആയിരിക്കും എന്ന സൂചനകൾ നൽകുന്നതായിരുന്നു ഡൊമനിക്കിൻ്റെ ട്രെയിലർ.
സിനിമ റിലീസായി ആദ്യ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. 2025ൽ മമ്മൂട്ടി നായകനായി എത്തുന്ന ആദ്യത്തെ സിനിമ എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.
കോമഡി നിറച്ച ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലറാണിത്. ഗൗതം മേനോൻ മലയാളത്തിൽ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായതിനാൽ പ്രേക്ഷകർ ഏറെ ആകാംഷയിലാണ്. മമ്മൂട്ടിക്കൊപ്പം വിക്കി എന്ന കഥാപാത്രമായി ഗോകുൾ സുരേഷും എത്തുന്നു. ''എന്റെ ഏജൻസിയിലേക്ക് സ്വാഗതം'' എന്ന കുറിപ്പോടെ മമ്മൂട്ടി ഇന്ന് ചിത്രത്തിൻ്റെ പോസ്റ്റർ പങ്കുവച്ചിരുന്നു.
മമ്മൂട്ടി അവതരിപ്പിക്കുന്ന ഡൊമിനിക് എന്ന കഥാപാത്രം ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ആണ്. മുന്‍പ് പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ഇയാള്‍. പ്രൈവറ്റ് ഡിറ്റക്ടീവ് എന്ന നിലയില്‍ ചെറിയ മോഷണക്കേസുകള്‍ മുതല്‍ വലിയ തട്ടിപ്പുകള്‍ വരെ ഡൊമിനിക്കിന്റെ അന്വേഷണ പരിധിയില്‍ വരും. അതിനിടയില്‍ ഒരു ലേഡീസ് പേഴ്‌സുമായി ബന്ധപ്പെട്ട അന്വേഷണത്തിലേക്ക് ഡൊമിനിക് എത്തുന്നതും പിന്നീടുണ്ടാകുന്ന കാര്യങ്ങളുമാണ് സിനിമയില്‍.
കളഞ്ഞു കിട്ടുന്ന ലേഡീസ് പേഴ്‌സിനു ഉടമ ആരാണെന്ന് അന്വേഷിച്ചിറങ്ങുന്ന ഡൊമിനികാണ് തുടക്കത്തിൽ. രസകരമായ രീതിയിലാണ് ഈ അന്വേഷണത്തിന്റെ ആദ്യഘട്ടം പോകുന്നതും. എന്നാല്‍ പിന്നീട് ഈ പേഴ്‌സിനെ ചുറ്റിപ്പറ്റി ഒട്ടേറെ ദുരൂഹതകള്‍ ഉണ്ടാകുന്നു. ഈ ദുരൂഹതകള്‍ നീക്കാനുള്ള ഡൊമിനിക്കിന്റെ അന്വേഷണമാണ് സിനിമയുടെ പ്രധാന പ്രമേയം.
Read More
- ഡിറ്റക്ടീവായി മമ്മൂട്ടി, ഒപ്പം ഗോകുൽ സുരേഷും; ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് റിവ്യൂ; Dominic And The Ladies Purse Review
- കഷ്ടകാലം ഒഴിയാതെ സെയ്ഫ് അലി ഖാൻ; നഷ്ടപ്പെടുക 15000 കോടിയുടെ സ്വത്തുക്കൾ
- ഇത് അവസാനിപ്പിക്കൂ, ദൈവത്തെ ഓർത്ത് ഞങ്ങളെ വെറുതേവിടൂ; പാപ്പരാസികളോട് കരീന കപൂർ
- സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതിയെ കുടുക്കിയത് യുപിഐ ഇടപാട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.