/indian-express-malayalam/media/media_files/2025/01/17/L2m4W2xWvMv0HjikVnD0.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ 15000 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകൾ നഷ്ടപ്പെടാൻ സാധ്യത. മധ്യപ്രദേശിലെ ഭോപാലിലുള്ള പട്ടൗഡി കുടുംബത്തിന്റെ പൂർവ്വിക സ്വത്തുക്കൾ സർക്കാർ ഏറ്റെടുത്തേക്കുമെന്നാണ് സൂചന.
സെയ്ഫ അലി ഖാന്റെ ബാല്യകാല വസതി അടക്കം സർക്കാർ ഏറ്റെടുക്കുമെന്നാണ് വിവരം. പട്ടൗഡി കുടുംബത്തിന്റെ കൈവശമുള്ള 15000 കോടിയോളം രൂപ വിലമതിക്കുന്ന സ്വത്തുക്കൾ മദ്ധ്യപ്രദേശ് സര്‍ക്കാർ ശത്രുസ്വത്തായി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണിത് സ്വത്തുക്കൾ നടന് നഷ്ടപ്പെട്ടേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
2014ലാണ് കസ്റ്റോഡിയന്‍ ഓഫ് എനിമി പ്രോപര്‍ട്ടി വിഭാഗം സെയ്ഫ് അലി ഖാന് നോട്ടിസ് നല്‍കിയത്. പട്ടൗഡി കുടുംബത്തിന്റെ വസ്തുക്കള്‍ ശത്രുസ്വത്തായി പ്രഖ്യാപിച്ചായിരുന്നു നോട്ടിസ്. ഇതിനെതിരെ 2015ല്‍ സെയ്ഫ് ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ നേടുകയും ചെയ്തിരുന്നു. അടുത്തിടെ മധ്യപ്രദേശ് ഹൈക്കോടതി സ്റ്റേ നീക്കിയതോടെ, 1968ലെ എനിമി പ്രോപ്പർട്ടി ആക്‌ട് പ്രകാരം സ്വത്തിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ സർക്കാരിന് അവസരം ലഭിക്കുകയായിരുന്നു.
സർക്കാർ നീക്കത്തിനെതിരെ അപ്പീല്‍ ട്രൈബ്യൂണലിനെ സമീപിക്കാന്‍ സെയ്ഫിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് നടന്റെ കുടുംബം കൈവശം വെക്കുന്ന 15,000 കോടി രൂപയുടെ സ്വത്തുക്കൾ ഏറ്റെടുക്കാൻ സർക്കാർ ഒരുങ്ങുന്നത്.
വിഭജനകാലത്ത് പാക്കിസ്ഥാനിലേക്ക് ചേക്കേറി അവിടെ പൗരത്വം നേടിയവര്‍ക്ക് ഇന്ത്യയിലുണ്ടായിരുന്ന സ്വത്തുക്കളെ ശത്രുസ്വത്തായി പ്രഖ്യാപിക്കുന്ന കീഴ്‌വഴക്കമുണ്ട്. ഇതോടെയാണ് പട്ടൗഡി കുടുംബത്തിന്റെ സ്വത്ത് ശത്രുസ്വത്ത് വിഭാഗത്തിൽപ്പെട്ടത്.
നാട്ടുരാജ്യമായിരുന്ന ഭോപ്പാലിലെ അവസാന നവാബായിരുന്ന ഹമീദുള്ള ഖാൻ. അദ്ദേഹത്തിന്റെ മൂന്നു മകളിൽ മൂത്തയാളായിരുന്ന ആബിദ സുല്‍ത്താന്‍. ഇവർ1950ൽ പാക്കിസ്ഥാനിലേക്ക് ചേക്കേറി. രണ്ടാമത്തെ മകളായ സാജിദ സുൽത്താൻ ഇന്ത്യയിൽ താമസിക്കുകയും നവാബ് ഇഫ്തിഖർ അലി ഖാൻ പട്ടൗഡിയെ വിവാഹം കഴിക്കുകയും ചെയ്തു. സാജിദയുടെ ചെറുമകനായ സെയ്ഫ് അലി ഖാൻ പിന്നീട് സ്വത്തുക്കളുടെ ഒരു ഭാഗതിന് അവകാശിയായി മാറി.
Read More:
- രേഖാചിത്രം തെളിഞ്ഞതിങ്ങനെ
- 'ആസിഫ് എല്ലാ സ്നേഹവും അർഹിക്കുന്നു;' 'രേഖാചിത്രം' തിയേറ്ററിൽ തന്നെ കാണണമെന്ന് ദുൽഖർ
- അച്ഛന്റെ ആ ഉറപ്പിൽ സിനിമയിലെത്തി; ഇന്ന് രേഖാചിത്രം കാണാൻ അച്ഛനില്ല; വൈകാരിക കുറിപ്പുമായി ജോഫിൻ
- ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച തിരക്കഥ, ഹാങ്ങ് ഓവർ മാറുന്നില്ല: രേഖാചിത്രത്തെ പ്രശംസിച്ച് കീർത്തി സുരേഷ്
- സിനിമയുടെ മാജിക് അനുഭവിച്ചറിയാം, ഇവിടെ തിരക്കഥയാണ് താരം; രേഖാചിത്രം റിവ്യൂ: Rekhachithram Review
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.