/indian-express-malayalam/media/media_files/2025/01/19/q5QH25129mAvORpAZkTx.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ആസിഫ് അലിയും അനശ്വര രാജനും പ്രധാന കഥാപാത്രങ്ങളായെത്തിയ 'രേഖാചിത്രം' തിയേറ്ററുകളിൽ ഗംഭീര പ്രതികരണം നേടി മുന്നേറുകയാണ്. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രം മലയാളത്തില്‍ അപൂര്‍വ്വമായ ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറിലാണ് ഒരുക്കിയിരിക്കുന്നത്.
ചിത്രത്തെ പ്രശംസിച്ച് നിരവധി ചലച്ചിത്ര താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ രേഖാചിത്രത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ. നിഗൂഢത നിറഞ്ഞ ഗംഭീര ത്രില്ലർ സിനമയാണ് രേഖാചിത്രമെന്നും, ആസിഫ് അലിയും അനശ്വരയും അടക്കമുള്ള താരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചെന്നും ദുൽഖർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
'ഗംഭീരമായൊരു സിനിമ കണ്ടു. രേഖാചിത്രം കാണാത്തവർ തിയറ്ററിൽ പോയി കാണണം. നിഗൂഢതയുള്ള ഒരു ത്രില്ലർ ചിത്രമാണ്. മലയാളം സിനിമ പ്രേമികൾക്ക് മാത്രം ആസ്വദിക്കാൻ പറ്റുന്ന ഒരു ടൺ ഗൃഹാതുരത്വമുണ്ട്, ഒപ്പം എൻ്റെ പ്രിയപ്പെട്ട ചില അഭിനേതാക്കളുടെ ചില അവിശ്വസനീയമായ പ്രകടനങ്ങളും.
ഈ കഥാപാത്രത്തിലും സിനിമയിലും മനസ്സ് അർപ്പിച്ച ആസിഫ് എല്ലാ സ്നേഹവും അർഹിക്കുന്നു. നിരപരാധിയായ ഇരയുടെ മരണത്തിനു പിന്നിലെ നിഗൂഢത പുറത്തു കൊണ്ടുവരുന്നതിനും അവർക്ക് നീതി ലഭ്യമാക്കുന്നതിനു വേണ്ടിയുമുള്ള പരിശ്രമങ്ങളിലെ നിരാശയിലൂടെയും വേദനയിലൂടെയും ധൈര്യത്തിലൂടെയും നിങ്ങൾ ഞങ്ങളെ കാഴ്ചക്കാരാക്കി.
രേഖയെ അവതരിപ്പിച്ചതിൽ അനശ്വരയ്ക്ക് പ്രതീക്ഷയും നിഷ്കളങ്കതയും ഉണ്ടായിരുന്നു. മനോജേട്ടാ, നിങ്ങൾ വിൻസന്റായി അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. മറ്റു അഭിനേതാക്കളും ഗംഭീര പ്രകടനമായിരുന്നു പുറത്തെടുത്തത്. ഓരോ കലാകാരന്മാരും അവരുടെ റോളുകളോട് തികച്ചും സത്യസന്ധമായി ചെയ്തു. ജോഫിൻ, അപ്പു, മുജീബ്, ഷമീർ, സമീറ തുടങ്ങി സിനിമയുടെ മുഴുവൻ ടെക്‌നിക്കൽ ടീമും നിങ്ങളുടെ ജോലി മാതൃകാപരമായി ചെയ്തിട്ടുണ്ട്. ഇനിയും ഇത്തരം മികച്ച സിനിമകൾ മലയാള സിനിമയിലേക്ക് കൊണ്ടുവരട്ടെ,' ദുൽഖർ കുറിച്ചു.
Read More
- Anand Sreebala OTT: ആനന്ദ് ശ്രീബാല ഒടിടിയിൽ എത്തി; എവിടെ കാണാം?
- സെയ്ഫ് അലി ഖാന് ലഭിക്കുക ലക്ഷങ്ങളുടെ ഇൻഷുറൻസ്?
- ജോർജിന്റെ മകളുടെ മധുരംവെപ്പ് ചടങ്ങിൽ കാരണവരായി മമ്മൂട്ടി; ചിത്രങ്ങൾ
- Pani OTT: പണി ഒടിടിയിലെത്തി; എവിടെ കാണാം?
- വിരസകാഴ്ചകൾ, ഏൽക്കാതെ പോയ കോമഡികൾ; പ്രാവിൻകൂട് ഷാപ്പ് റിവ്യൂ; Pravinkoodu Shappu Review
- നടൻ സെയ്ഫ് അലി ഖാന് ഗുരുതര പരുക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
- മാലാഖമാർ സാക്ഷി, ബട്ടർഫ്ളൈ ഗേളായി നിതാര; പിറന്നാൾ വർണാഭമാക്കി പേളി, ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.