scorecardresearch

ജോർജിന്റെ മകളുടെ മധുരംവെപ്പ് ചടങ്ങിൽ കാരണവരായി മമ്മൂട്ടി; ചിത്രങ്ങൾ

നിർമാതാവും മമ്മൂട്ടിയുടെ മേക്കപ്പ്മാനുമായ ജോർജിന്റെ മകൾ സിന്തിയയുടെ മധുരംവെപ്പ് ചടങ്ങിൽ നിറസാന്നിധ്യമായി മമ്മൂട്ടിയും കുടുംബവും, ചിത്രങ്ങൾ

നിർമാതാവും മമ്മൂട്ടിയുടെ മേക്കപ്പ്മാനുമായ ജോർജിന്റെ മകൾ സിന്തിയയുടെ മധുരംവെപ്പ് ചടങ്ങിൽ നിറസാന്നിധ്യമായി മമ്മൂട്ടിയും കുടുംബവും, ചിത്രങ്ങൾ

author-image
Entertainment Desk
New Update
Mammootty DQ George daughter

കഴിഞ്ഞ ദിവസമായിരുന്നു നിർമാതാവും മമ്മൂട്ടിയുടെ മേക്കപ്പ്മാനുമായ ജോർജിന്റെ മകൾ സിന്തിയയുടെ മധുരംവെപ്പ് ചടങ്ങ്. വിവാഹത്തോടനുബന്ധിച്ച് കൊച്ചി ഐഎംഎ ഹാളിൽ നടന്ന ചടങ്ങിൽ മെഗാസ്റ്റാർ മമ്മൂട്ടിയും ദുൽഖറും കുടുംബസമേതമാണ് എത്തിച്ചേർന്നത്. മമ്മൂട്ടിയും ദുൽഖറിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് ജോർജ് ഇപ്പോൾ.

Advertisment

അഖില്‍ ആണ് സിന്തിയയുടെ വരന്‍.  നടന്‍ രമേഷ് പിഷാരടിയും മധുരംവെപ്പ് ചടങ്ങിനു എത്തിച്ചേർന്നിരുന്നു. ജോർജിനും ഭാര്യ ഉഷയ്ക്കും രണ്ടു പെൺമക്കളാണ് ഉള്ളത്. മൂത്തയാൾ സിന്തിയ ജോർജ്, ഇളയ മകൾ സിൽവിയ ജോർജ്.

Advertisment

മെഗാസ്റ്റാർ മമ്മൂട്ടിയുടെ സന്തതസഹചാരിയാണ് ജോർജ്. 1991 മുതൽ ജോർജ് മമ്മൂട്ടിയ്ക്ക് ഒപ്പമുണ്ട്.

ഐ.വി. ശശി ചിത്രമായ 'നീലഗിരി' എന്ന ചിത്രത്തിൽ മേക്കപ്പ് മാനായാണ് മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള ജോർജിന്റെ യാത്ര തുടങ്ങുന്നത്. ജോഷി സംവിധാനം ചെയ്ത കൗരവർ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റായി അരങ്ങേറ്റം കുറിച്ചു. 25ൽ അധികം ചിത്രങ്ങളിൽ മമ്മൂട്ടിയുമായി സഹകരിച്ച ജോർജ് പിന്നീട് താരത്തിന്റെ പേഴ്‌സണൽ മേക്കപ്പ് മാനായി മാറുകയായിരുന്നു.2010-ൽ, പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിന് രതീഷ് അമ്പാടിയോടൊപ്പം 40-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച മേക്കപ്പ്മാനുള്ള അവാർഡും ജോർജ് പങ്കിട്ടു. 2006-ൽ കറുത്ത പക്ഷികൾ എന്ന ചിത്രത്തിന് മികച്ച മേക്കപ്പിനുള്ള ക്രിട്ടിക്സ് അവാർഡും നേടി. 

മേക്കപ്പ്മാൻ മാത്രമല്ല, മലയാളസിനിമയിലെ നിർമാതാവ് കൂടിയാണ് ജോർജ് ഇന്ന്. മമ്മൂട്ടി നായകനായി എത്തിയ മായാവി എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോർജ് ആയിരുന്നു. മമ്മൂട്ടിയെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത 'ഇമ്മാനുവൽ' എന്ന ചിത്രം നിർമ്മിച്ചതും ജോർജാണ്. അച്ചാ ദിന്, പുഴു പോലുള്ള ചിത്രങ്ങളുടെ നിർമാതാവും ജോർജ് തന്നെ. മമ്മൂട്ടിയ്ക്ക് ഒപ്പം റോഷാക്ക് എന്ന ചിത്രത്തിൽ ചില രംഗങ്ങളിലും ജോർജ് പ്രത്യക്ഷപ്പെട്ടിരുന്നു. 

Read More

Mammootty Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: