scorecardresearch

ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച തിരക്കഥ, ഹാങ്ങ് ഓവർ മാറുന്നില്ല: രേഖാചിത്രത്തെ പ്രശംസിച്ച് കീർത്തി സുരേഷ്

ആസിഫിനെയും അനശ്വരയേയും രേഖാചിത്രത്തെയും പ്രശംസിച്ച് കീർത്തി സുരേഷ്

ആസിഫിനെയും അനശ്വരയേയും രേഖാചിത്രത്തെയും പ്രശംസിച്ച് കീർത്തി സുരേഷ്

author-image
Entertainment Desk
New Update
Rekhachithram Keerthy Suresh Asif Ali

ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത  'രേഖാചിത്രം' തിയേറ്ററുകളിൽ വിജയകുതിപ്പ് തുടരുകയാണ്.  മലയാളത്തില്‍ അപൂര്‍വ്വമായ ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ ഒരുക്കിയ ചിത്രം തിരക്കഥ, മേക്കിംഗ്, അഭിനയം എന്നിവ കൊണ്ട് പ്രേക്ഷകരുടെ കയ്യടി നേടുകയാണ്.

Advertisment

ഇപ്പോഴിതാ, രേഖാചിത്രം കണ്ട് കീർത്തി സുരേഷ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ കവരുന്നത്.  ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച തിരക്കഥ എന്നാണ് കീർത്തി ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

"സിനിമ കണ്ട ഹാങ്ങ് ഓവറിലാണ് ഞാന്‍. എന്താണ്  പറയേണ്ടതെന്ന് അറിയില്ല. ഞാന്‍ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച തിരക്കഥ. ഓരോ ഡീറ്റെയ് ലിംഗും ഞെട്ടിച്ചു. പ്രിയപ്പെട്ട അനശ്വരാ, ഞാൻ നിന്നെ ഫോളോ ചെയ്യുകയും നിന്റെ പെർഫോമൻസുകൾ ഇഷ്ടപ്പെടുകയും ചെയ്യുന്നു, ഇതിലും നീ ഗംഭീരമാക്കി. ആസിഫേ, നിങ്ങൾ മികച്ചു നിൽക്കുന്നു. നിങ്ങൾ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്ന രീതി ഇഷ്ടപ്പെടുന്നു. രേഖാ ചിത്രത്തിന്റെ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍. ഈ ചിത്രത്തെ കുറിച്ച് അഭിമാനമുണ്ട്", കീര്‍ത്തി സുരേഷ് കുറിച്ചു. 

Rekhachithram Keerthy Suresh

Advertisment

ആറു കോടി ബജറ്റിലാണ് രേഖാചിത്രം ഒരുക്കിയത്. തിയേറ്ററിൽ ഒരാഴ്ച പിന്നിടുമ്പോൾ,  ബജറ്റിന്റെ അഞ്ചിരട്ടി ഇതിനകം തന്നെ ചിത്രം നേടി കഴിഞ്ഞു. ചിത്രത്തിനു മുന്നിലെ അടുത്ത മൈൽസ്റ്റോൺ 50 കോടി ക്ലബ്ബാണ്. 

മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. അപ്പു പ്രഭാകർ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും നിർവഹിച്ച ചിത്രം വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രത്തിന്റെ നിർമ്മാണം നിർമ്മിച്ചിരിക്കുന്നത് കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിലാണ്.

Read More

Anaswara Rajan Keerthy Suresh Asif Ali

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: