scorecardresearch

Identity OTT: ഒരു മാസം പിന്നിടും മുൻപെ  ടൊവിനോ ചിത്രം ഐഡന്റിറ്റി ഒടിടിയിലേക്ക്

Identity OTT Release Date &  Platform:  ട്വിസ്റ്റുകളുടെ അയ്യരുകളിയുമായി ടൊവിനോ തോമസ് ചിത്രം ഐഡന്റിറ്റി ഒടിടിയിലേക്ക്; എവിടെ കാണാം? സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിനെ കുറിച്ചറിയാം

Identity OTT Release Date &  Platform:  ട്വിസ്റ്റുകളുടെ അയ്യരുകളിയുമായി ടൊവിനോ തോമസ് ചിത്രം ഐഡന്റിറ്റി ഒടിടിയിലേക്ക്; എവിടെ കാണാം? സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിനെ കുറിച്ചറിയാം

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Identity Movie release

Identity OTT Release Date &  Platform: ഐഡന്റിറ്റി ഒടിടിയിലേക്ക് 

Identity OTT Release Date &  Platform: ടൊവിനോ തോമസിനെ നായകനാക്കി അഖിൽ പോളും അനസ് ഖാനും ചേർന്നൊരുക്കിയ 'ഐഡന്റിറ്റി' ഒടിടിയിലേക്ക്.  കേരളത്തിൽ മാത്രമല്ല തമിഴ് നാട്ടിലും ​ഗംഭീര പ്രതികരണം നേടിയ ഇൻവെസ്റ്റി​ഗേഷൻ ക്രൈം ത്രില്ലറാണ് ചിത്രം. ഒരു മാസം പിന്നിടും മുൻപെ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ട്വിസ്റ്റുകളുടെ അയ്യരുകളിയുമായി പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ചിത്രമാണ് 'ഐഡന്റിറ്റി'. 

Advertisment

ദുരൂഹമായൊരു കൊലപാതകത്തിനു സാക്ഷിയാവുകയാണ് അലീഷ (തൃഷ). കേരള പൊലീസും കർണാടക പൊലീസുമൊക്കെ ഒരുപോലെ ഇൻവോൾവ്ഡ് ആയ കേസിന്റെ അന്വേഷണ ചുമതല എസ് പി അലൻ ജേക്കബിനാണ്.  ഒരു അപകടത്തിനു ശേഷം വളരെ സങ്കീർണ്ണമായ ചില മെഡിക്കൽ അവസ്ഥകളിലൂടെയാണ് അലീഷ കടന്നുപോവുന്നത്. ഒരു ഘട്ടത്തിൽ അലൻ ജേക്കബ് കേസ് അന്വേഷണത്തിനായി,  സ്കെച്ച് ആർട്ടിസ്റ്റ് ഹരൺ ശങ്കറിൻ്റെ സഹായം തേടുന്നു. തുടർന്ന്, ഹരണിന്റെ സഹായത്തോടെ അലീഷയും അലനും ചേർന്ന് പ്രതിയുടെ ഒരു രേഖാചിത്രം തയ്യാറാക്കി ദുരൂഹതകളുടെ ചുരുളഴിക്കാൻ  ശ്രമിക്കുന്നു.  അഴിക്കും തോറും മുറുകുന്ന സങ്കീർണ്ണമായ കഥാസന്ദർഭങ്ങൾ... നിരവധി കഥകളും ഉപകഥകളും... പ്രധാന പ്ലോട്ടിനൊപ്പം സബ് പ്ലോട്ടുകളും സമാന്തരമായി പുരോഗമിക്കുന്നുണ്ട്. ആരാണ് യഥാർത്ഥ കുറ്റവാളി? എന്തായിരുന്നു കൊലയാളിയുടെ യഥാർത്ഥ ലക്ഷ്യം? ആ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയാണ് ഐഡന്റിറ്റി. 

ടൊവിനോയ്ക്ക് ഒപ്പം തൃഷ, വിനയ് റായി, മന്ദിര ബേദി, അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ, അർച്ചന കവി എന്നിവരും ചിത്രത്തിലുണ്ട്.

രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയി സി ജെയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. തിരക്കഥ ഒരുക്കിയതും സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെ. ഛായാഗ്രഹണം അഖിൽ ജോർജ്, സംഗീതം ജേക്സ് ബിജോയി. ചിത്രസംയോജനം: ചമൻ ചാക്കോ.

Identity OTT Release Date &  Platform: ഒടിടിയിൽ എവിടെ കാണാം?

Advertisment

സീ 5 ആണ് ഐഡന്റിറ്റിയുടെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യും. ജനുവരി 31ന് ചിത്രം സീ5ൽ സ്ട്രീമിങ് ആരംഭിക്കും.

Read More

OTT New Release Tovino Thomas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: