/indian-express-malayalam/media/media_files/2025/01/23/yUcAF2z50sFRFbkZR7LO.jpg)
New malayalam OTT Releases: ഈ ആഴ്ച ഒടിടിയിൽ കാണാവുന്ന ഏറ്റവും പുതിയ മലയാള ചിത്രങ്ങൾ തിരയുന്നവരാണോ? ഇതാ ഇപ്പോൾ ഒടിടിയിൽ ലഭ്യമായ ഏറ്റവും പുതിയ റിലീസുകൾ പരിചയപ്പെടാം. മോഹൻലാൽ സംവിധാനം ചെയ്ത ബറോസ് മുതൽ ടെക്‌നോ ക്രൈം ത്രില്ലറായ ഐ ആം കാതലൻ വരെ ഈ ലിസ്റ്റിൽ ഉണ്ട്. ഒപ്പം, ഏറ്റവും പുതിയ തമിഴ് റിലീസുകളും പരിചയപ്പെടാം.
Barroz OTT: ബറോസ്
മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത 'ബറോസ്' ഒടിടിയിൽ എത്തി. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്. ലിഡിയന്‍ നാദസ്വരം ആണ് സംഗീതം ഒരുക്കിയത്. ദി ട്രെയ്റ്റര്‍, ഐ ഇന്‍ ദ സ്‌കൈ, പിച്ച് പെര്‍ഫക്ട് എന്നീ ചിത്രങ്ങൾക്ക് സംഗീതം നല്‍കിയ മാര്‍ക്ക് കിലിയൻ ആണ് പശ്ചാത്തല സംഗീതം.
Anand Sreebala OTT: ആനന്ദ് ശ്രീബാല
സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് സംവിധാനം ചെയ്ത 'ആനന്ദ് ശ്രീബാല' ഒടിടിയിൽ എത്തി. അർജുൻ അശോകനും അപർണ്ണ ദാസും സംഗീതയുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ. സൈജുകുറുപ്പ്, സിദ്ദിഖ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, നന്ദു, കോട്ടയം നസീർ, സലിം ഹസ്സൻ, വിനീത് തട്ടിൽ, മാസ്റ്റർ ശ്രീപദ്, മാളവിക മനോജ്, സരിത കുക്കു, തുഷാരപിള്ള എന്നിവരും ചിത്രത്തിലുണ്ട്. രഞ്ജിൻ രാജാണ് സംഗീതം. വിഷ്ണു നാരായണൻ ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിംഗും നിർവ്വഹിച്ചു. ആമസോൺ പ്രൈം വീഡിയോ, മനേരമ മാക്സ്, സിംപ്ലി സൗത്ത് എന്നീ പ്ലാറ്റ്ഫോമുകളിൽ ചിത്രം ലഭ്യമാണ്.
Pani OTT: പണി
ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത മലയാളം ആക്ഷൻ ത്രില്ലർ പണി ഒടിടിയിൽ എത്തി. ജോജു തന്നെയാണ് ചിത്രത്തിലെ നായകൻ. അഭിനയ, സാഗർ സൂര്യ, ജുനൈസ് എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സീമ, ചാന്ദിനി ശ്രീധരൻ, പ്രശാന്ത് അലക്‌സാണ്ടർ, സുജിത് ശങ്കർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. വിഷ്ണു വിജയ്, സാം സി എസ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയത്. ഛായാഗ്രഹണം വേണു ഐ എസ് സിയും ജിൻ്റോ ജോർജും ചേർന്ന് നിർവ്വഹിച്ചു. സോണി ലിവിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
Rifle Club OTT: റൈഫിൾ ക്ലബ്ബ്
തിയേറ്ററിൽ മികച്ച വിജയം നേടിയ ആഷിഖ് അബു ചിത്രം 'റൈഫിൾ ക്ലബ്ബ്' ഒടിടിയിലെത്തി. വിജയരാഘവൻ, ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, സുരേഷ് കൃഷ്ണ, വിഷ്ണു അഗസ്ത്യ, ഹനുമാൻകൈൻഡ്, സെന്ന ഹെഗ്ഡെ, റംസാൻ മുഹമ്മദ്, റാഫി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, നവനി ദേവാനന്ദ്, പ്രശാന്ത് മുരളി തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.
ശ്യാം പുഷ്കരൻ, ദിലീഷ് നായർ, ഷറഫു, സുഹാസ് എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം ആഷിഖ് അബു തന്നെ നിർവ്വഹിച്ചു. റെക്സ് വിജയൻ മ്യൂസിക്കും വി സാജന്‍റെ എഡിറ്റിംഗും നിർവ്വഹിച്ചു. നെറ്റ്ഫ്ളിക്സിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
I Am Kathalan OTT: ഐ ആം കാതലൻ
യുവതാരം നസ്‌ലെനും സംവിധായകൻ ഗിരീഷ് എ.ഡിയും ഒന്നിച്ച ചിത്രമാണ് ഐ ആം കാതലൻ. ഒരു ദേശി ഹാക്കറുടെ കഥ പറഞ്ഞ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ലിജോമോള്‍ ജോസ്, ദിലീഷ് പോത്തൻ, അനിഷ്‍മ അനില്‍കുമാര്‍, വിനീത് വാസുദേവൻ, സജിൻ ചെറുകയില്‍, വിനീത് വിശ്വം, സരണ്‍ പണിക്കര്‍, അര്‍ജുൻ കെ, ശനത് ശിവരാജ്, അര്‍ഷാദ് അലി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. മനോരമ മാക്സിൽ ഇന്നു അർദ്ധരാത്രിയോടെ (ജനുവരി 17 മുതൽ) ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
Sookshmadarshini OTT: സൂക്ഷ്മദർശിനി
നസ്രിയ നസീം -ബേസിൽ ജോസഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എം സി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം 'സൂക്ഷ്മദർശിനി' ഒടിടിയിൽ കാണാം. ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് സൂക്ഷ്മദർശിനി സ്ട്രീം ചെയ്യുന്നത്.
Kadakan OTT: കടകൻ
ഹക്കിം ഷാജഹാന്‍ പ്രധാന വേഷത്തിലെത്തിയ കടകന്‍ ഒടിടിയിലേക്ക് എത്തുകയാണ്. മലപ്പുറത്തെ മണ്ണ് മാഫിയയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സോന ഒലിക്കല്‍, ശരത്ത്, ഫാഹിസ് ബിന്‍ റിഫായ്, നിര്‍മല്‍ പാലാഴി, ഹരിശ്രീ അശോകന്‍, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. സണ്‍ നെക്സ്റ്റ്, ഒടിടി പ്ലേ എന്നിവയിൽ ചിത്രം കാണാം.
Oshana OTT: ഓശാന
ധ്യാന്‍ ശ്രീനിവാസന്‍, അല്‍ത്താഫ് സലിം എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഓശാന. എം വി മനോജ് സംവിധാനം ചെയ്ത ചിത്രത്തില്‍ വര്‍ഷ വിശ്വനാഥ്, ബാലാജി ജയരാജന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മനോരമ മാക്‌സിൽ ചിത്രം കാണാം.
Mura OTT: മുറ
കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'മുറ.' ഹൃദു ഹാറൂണും സുരാജ് വെഞ്ഞാറമ്മൂടും മാലപാർവതിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം ആക്ഷൻ ഡ്രാമ വിഭാഗത്തിലാണ് ഒരുക്കിയത്. പതിവു ഗ്യാങ്സ്റ്റർ സിനിമകളുടെ ചട്ടക്കൂടിൽ നിന്നും തീവ്രമായൊരു സൗഹൃദത്തിന്റെയും വഞ്ചനയുടെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ചിത്രമാണ് മുറ. കപ്പേളയ്ക്കു ശേഷം, വേറിട്ടൊരു ഴോണറിൽ കയ്യൊപ്പു പതിപ്പിച്ചിരിക്കുകയാണ് സംവിധായകൻ. കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യദു കൃഷ്ണാ, വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം കാണാം.
Read More
- ''എന്റെ ഏജൻസിയിലേക്ക് സ്വാഗതം'': മമ്മൂട്ടി
- ഡിറ്റക്ടീവായി മമ്മൂട്ടി, ഒപ്പം ഗോകുൽ സുരേഷും; ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് റിവ്യൂ; Dominic And The Ladies Purse Review
- കഷ്ടകാലം ഒഴിയാതെ സെയ്ഫ് അലി ഖാൻ; നഷ്ടപ്പെടുക 15000 കോടിയുടെ സ്വത്തുക്കൾ
- ഇത് അവസാനിപ്പിക്കൂ, ദൈവത്തെ ഓർത്ത് ഞങ്ങളെ വെറുതേവിടൂ; പാപ്പരാസികളോട് കരീന കപൂർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.