/indian-express-malayalam/media/media_files/2025/01/23/dV6NkdnXiiq3AoS3lXZd.jpg)
Partners Ott Release
Partners Ott Release, Platform: ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്ത ചിത്രമാണ് 'പാർട്ണേഴ്സ്'. ത്രില്ലർ വിഭാഗത്തിലൊരുക്കിയ ചിത്രം തിയേറ്ററിലെത്തി ഏറെ നാളുകൾക്ക് ശേഷം ഇപ്പോൾ ഒടിടിയിൽ എത്തുകയാണ്
കൊല്ലപ്പള്ളി ഫിലിംസിന്‍റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് പാർട്ണേഴ്സ് നിര്‍മ്മിച്ചിരിക്കുന്നത്. 1989ല്‍ കാസര്‍ഗോഡ് കർണ്ണാടക അതിർത്തി ഗ്രാമത്തിൽ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രം. ഹരിപ്രസാദ്, പ്രശാന്ത് കെ വി, നവീൻ ജോൺ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
'പിച്ചൈക്കാരൻ' എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധനേടിയ സാറ്റ്‌ന ടൈറ്റസ് ആണ് പാർട്ണേഴ്സിൽ നായികയായെത്തുന്നത്. ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ എന്നിവരെ കൂടാതെ സഞ്ജു ശിവറാം, അനീഷ് ഗോപാൽ, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരാടി, ശ്രീകാന്ത് മുരളി, രാജേഷ് ശർമ്മ, ഡോ. റോണി, നീരജ ശിവദാസ്, ദേവിക രാജേന്ദ്രൻ, വൈഷ്ണവി, തെലുങ്ക് താരം മധുസൂദന റാവു എന്നിവരും ചിത്രത്തിലുണ്ട്.
Partners Ott: പാർട്ണേഴ്സ് ഒടിടി
സൈനപ്ലേ-യിലൂടെയാണ് പാർട്ണേഴ്സ് ഒടിടിയിലെത്തുന്നത്. ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.
Read More
- ത്രിൽ അത്ര പോരാ, ആവറേജ് ചിത്രം; 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്' റിവ്യൂ; Dominic And The Ladies Purse Review
- New malayalam OTT Releases: ഏറ്റവും പുതിയ 9 മലയാളചിത്രങ്ങൾ ഒടിടിയിൽ
- ''എന്റെ ഏജൻസിയിലേക്ക് സ്വാഗതം'': മമ്മൂട്ടി
- ഡിറ്റക്ടീവായി മമ്മൂട്ടി, ഒപ്പം ഗോകുൽ സുരേഷും; ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് റിവ്യൂ; Dominic And The Ladies Purse Review
- കഷ്ടകാലം ഒഴിയാതെ സെയ്ഫ് അലി ഖാൻ; നഷ്ടപ്പെടുക 15000 കോടിയുടെ സ്വത്തുക്കൾ
- ഇത് അവസാനിപ്പിക്കൂ, ദൈവത്തെ ഓർത്ത് ഞങ്ങളെ വെറുതേവിടൂ; പാപ്പരാസികളോട് കരീന കപൂർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us