/indian-express-malayalam/media/media_files/2025/01/25/sZH5KfF6QWn2Vp7mNZhq.jpg)
SSMB29 ഔദ്യാഗികമായി പ്രഖ്യാപിച്ച് രാജമൗലി
ആരാധകരുടെ ഏറെനാളെത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് പുതിയ പ്രഖ്യാപനവുമായി ഹിറ്റ് സംവിധായകൻ എസ്എസ് രാജമൗലി. മഹേഷ് ബാബുവിനും പ്രിയങ്ക ചോപ്രയ്ക്കുമൊപ്പം SSMB29 എന്ന് പേരിട്ടിരിക്കുന്ന തന്റെ അടുത്ത ചിത്രം സംവിധായകൻ സ്ഥിരീകരിച്ചു.
പതിവുരീതി വിട്ട് വ്യത്യസ്തമായ പ്രഖ്യാപനമായി പുതിയ ചിത്രത്തിനായി രാജമൗലി നടത്തിയത്. തന്റെ സിനിമയുടെ ഷൂട്ടിങ് തിരക്കിലായതിനാൽ സിംഹത്തെ (മഹേഷ് ബാബു) 'കൂട്ടിലടച്ച്' നടന്റെ പാസ്‌പോർട്ട് പിടിച്ചെടുത്തുവെന്ന് രാജമൗലി ഇൻസ്റ്റഗ്രാമിലൂടെ പ്രഖ്യാപിച്ചു.
തന്റെ 2006 ലെ ബ്ലോക്ക്ബസ്റ്റർ പോക്കിരിയിലെ പ്രശസ്തമായ ഒരു ഡയലോഗിലൂടെയാണ് മഹേഷ് ബാബു പോസ്റ്റിനോട് പ്രതികരിച്ചത്.താൻ ഹൈദരാബാദിൽ എത്തിയതായി പ്രഖ്യാപിക്കുകയും 'തന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിച്ചെന്നും വ്യക്തമാക്കി പ്രിയങ്ക ചോപ്രയും സിനിമയിലെ തന്റെ പങ്കാളിത്തം സ്ഥിരീകരിച്ചു.
ഡിസ്നി ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ മുഫാസയ്ക്ക് ശബ്ദം നൽകിയത് മുതൽ ആരാധകർ മഹേഷ് ബാബുവിനെ 'സിംഹം' എന്നാണ് വിളിക്കുന്നത്. മുഫാസ: ദ ലയൺ കിംഗിന്റെ ഹിന്ദി പതിപ്പിന് ഷാരൂഖ് ഖാനാണ് ശബ്ദം നൽകിയത്.
ജനുവരി രണ്ടിന് ഹൈദരാബാദിൽ നടന്ന പ്രത്യേക പൂജ ചടങ്ങുകളോടെ എസ്എസ് രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും എസ്എസ്എംബി 29 ലോഞ്ച് ചെയ്തത്. വിജയേന്ദ്ര പ്രസാദാണ് തിരക്കഥ. ഇതിഹാസ സാഹസികതയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മലയാളത്തിന്റെ നടൻ പൃഥ്വിരാജ് ചിത്രത്തിന്റെ ഭാഗമാകുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ചിത്രം 2028ൽ തീയറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്.
Read More
- New malayalam OTT Releases: ഈ ആഴ്ച ഒടിടിയിൽ എത്തിയ മലയാളം ചിത്രങ്ങൾ
- Identity OTT: ഒരു മാസം പിന്നിടും മുൻപെ ടൊവിനോ ചിത്രം ഐഡന്റിറ്റി ഒടിടിയിലേക്ക്
- Partners Ott: പാർട്ണേഴ്സ് ഒടിടിയിലേക്ക്
- ത്രിൽ അത്ര പോരാ, ആവറേജ് ചിത്രം; 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്' റിവ്യൂ; Dominic And The Ladies Purse Review
- ''എന്റെ ഏജൻസിയിലേക്ക് സ്വാഗതം'': മമ്മൂട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.