/indian-express-malayalam/media/media_files/2025/01/28/sMTqwCNBZm96F6CR1gVJ.jpg)
മലയാളികളുടെ പ്രിയതാരം ദിലീപിന്റെയും നടി മഞ്ജു വാര്യരുടെയും മകളാണ് ഡോ. മീനാക്ഷി ദിലീപ്. മെഡിസിൻ പഠനം പൂർത്തിയാക്കിയ മീനാക്ഷി ഹൗസ് സർജൻസി ചെയ്യുകയാണ് ഇപ്പോൾ.
അഭിനയത്തിലേക്ക് ഇല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മീനാക്ഷി. നൃത്ത വീഡിയോകളും കോമഡി റീൽസുകളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം മീനാക്ഷി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. മീനാക്ഷിയുടെ പുതിയ റീലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
സാരിയിൽ അതിസുന്ദരിയായ മീനാക്ഷിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. മീനാക്ഷിയ്ക്ക് എവിടെയോ ഒരു ദീപിക പദുകോൺ ഛായ ഉണ്ടെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.
ഡാൻസിൽ മഞ്ജുവിനെ പോലെ തന്നെ ഏറെ താൽപ്പര്യമുണ്ട് മീനാക്ഷിയ്ക്കും. സമൂഹമാധ്യമങ്ങളിൽ ഇടയ്ക്ക് തന്റെ ഡാൻസ് വീഡിയോകളും മീനാക്ഷി പങ്കുവയ്ക്കാറുണ്ട്.
സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍റെ പങ്കാളി അലീനയ്‌ക്കൊപ്പം നൃത്തം ചെയ്യുന്നതും ബാല്യകാല സുഹൃത്തും നാദിര്‍ഷയുടെ മകളുമായ ആയിഷയുടെ വിവാഹ സല്‍ക്കാരത്തിന് നമിത പ്രമോദിനൊപ്പം ചുവടുവച്ച വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Read Here
- സ്വയം ട്രോളി ബേസിലും ടൊവിനോയും: ഇവരു രണ്ടും ചേർന്നാൽ സീനാണെന്ന് ആരാധകർ
- ഇത് അൻപല്ല, മുറിവിൽ മുളകു തേക്കലാണ്
- കാത്തിരിപ്പിന് വിരാമം;SSMB29 ഔദ്യാഗികമായി പ്രഖ്യാപിച്ച് രാജമൗലി
- Identity OTT: ഒരു മാസം പിന്നിടും മുൻപെ ടൊവിനോ ചിത്രം ഐഡന്റിറ്റി ഒടിടിയിലേക്ക്
- Partners Ott: പാർട്ണേഴ്സ് ഒടിടിയിലേക്ക്
- ആ രജനികാന്ത് ചിത്രം മിസ്സ് ചെയ്തതിനു പിന്നിൽ; പൃഥ്വിരാജ് പറയുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.