/indian-express-malayalam/media/media_files/2025/01/30/gopi-sundar-mother.jpg)
സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബു(65) അന്തരിച്ചു. ഫേസ്ബുക്കിൽ പങ്കിട്ട ഹൃദയസ്പർശിയായ കുറിപ്പിലൂടെയാണ് അമ്മയുടെ വിയോഗ വാർത്ത ഗോപി സുന്ദർ പങ്കുവച്ചത്.
"അമ്മ, എനിക്ക് ജീവിതം, സ്നേഹം, എന്‍റെ സ്വപ്നങ്ങൾ ഇവയെല്ലാം നേടാനുള്ള ശക്തി നൽകി. ഞാൻ സൃഷ്ടിക്കുന്ന ഓരോ സംഗീത്തിലും നിങ്ങള്‍ എനിക്ക് പകര്‍ന്ന സ്നേഹം ഉണ്ട്. നിങ്ങൾ പോയിട്ടില്ല— എന്റെ ഹൃദയത്തിലും, എന്‍റെ മെലഡികളിലും, ഞാൻ എടുക്കുന്ന ഓരോ ചുവടിലും ജീവിക്കുന്നു.
ദൈവത്തോട് പ്രാർത്ഥിക്കുന്നു, നിങ്ങളുടെ ആത്മാവിന് സമാധാനം ലഭിക്കട്ടെ. പക്ഷേ, അമ്മ ഇപ്പോഴും എന്നോടൊപ്പമുണ്ടെന്ന് എനിക്കറിയാം, എന്നെ കാത്തുകൊണ്ടിരിക്കുന്നു. സമാധാനത്തോടെ വിശ്രമിക്കൂ, അമ്മ. നിങ്ങള്‍ എപ്പോഴും എന്റെ ശക്തിയും, എന്‍റെ വഴിത്താരകളിലെ പ്രകാശവുമായിരിക്കും," ഗോപി സുന്ദർ കുറിച്ചു.
ഗോപി സുന്ദറിന്റെ അമ്മയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഗോപിയുടെ മുൻപങ്കാളിയായ അഭയ ഹിരൺമയിയും കുറിപ്പു പങ്കിട്ടിട്ടുണ്ട്.
"അമ്മയിലൂടെയാണ് നിങ്ങള്‍ സംഗീതത്തിലേക്ക് വന്നത്. അമ്മയിലൂടെ നിങ്ങള്‍ കേട്ട സിലോൺ റേഡിയോയിലെ എണ്ണമറ്റ തമിഴ് ഗാനങ്ങളില്‍ നിന്ന് തുടങ്ങിയതാണ് ഈ സംഗീത യാത്ര. അമ്മ എന്നും നിങ്ങളുടെ മാര്‍ഗദര്‍ശിയാകട്ടെ. അമ്മയുടെ വിയോഗമുണ്ടാക്കിയ വേദനയില്‍ നിന്ന് ഈ പ്രപഞ്ചം നിങ്ങളെ മോചിപ്പിക്കും ഏട്ടാ, അമ്മയിലൂടെ നിങ്ങള്‍ ആ വേദനകളെ മറികടക്കും," അഭയ ഹിരണ്‍മയി കുറിച്ചതിങ്ങനെ.
ഗോപി സുന്ദറിന്റെ അമ്മയോടൊപ്പമുള്ള ഒരു ചിത്രം പങ്കിട്ട് അമൃത സുരേഷും ആദരാഞ്ജലികള്‍ നേര്‍ന്നിട്ടുണ്ട്.
Read More
- വിരസകാഴ്ചകൾ, ഏൽക്കാതെ പോയ കോമഡികൾ; പ്രാവിൻകൂട് ഷാപ്പ് റിവ്യൂ; Pravinkoodu Shappu Review
- Anpodu Kanmani Review: സുപരിചിതമായ വിഷയം പ്ലെയിനായി പറഞ്ഞുപോവുന്ന അൻപോടു കൺമണി; റിവ്യൂ
- Partners Ott: പാർട്ണേഴ്സ് ഒടിടിയിലേക്ക്
- ത്രിൽ അത്ര പോരാ, ആവറേജ് ചിത്രം; 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്' റിവ്യൂ; Dominic And The Ladies Purse Review
- ''എന്റെ ഏജൻസിയിലേക്ക് സ്വാഗതം'': മമ്മൂട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.