/indian-express-malayalam/media/media_files/2025/01/29/qeY9tNdHHxJZWJNnn3H2.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
മോഹൻലാലിന്റെ വീട്ടിലെ സ്കൂട്ടറിൽ ഇരിക്കുന്ന ചിത്രങ്ങൾ നടൻ ഉണ്ണി മുകുന്ദൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ചിത്രം വൈറലായതോടെ ഇരുവരും ഒന്നിക്കുന്നുവെന്ന് തരത്തിൽ അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. 'സ്പെഷ്യലായ ഒന്ന് വരുന്നു, കാത്തിരിക്കു' എന്ന കുറിപ്പോടെയായിരുന്നു ഉണ്ണി ചിത്രങ്ങൾ പങ്കുവച്ചത്.
ഇപ്പോഴിതാ സസ്പെൻസ് പൊളിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമായ 'ഗെറ്റ് സെറ്റ് ബേബി'യുടെ കേരളത്തിലെ വിതരണാവകാശം ആശിര്‍വാദ് സിനിമാസിനാണ്. ഇക്കാര്യമാണ് താരം ആരാധകരെ അറിയിച്ചത്.
ഉണ്ണി മുകുന്ദന്‍ ഐ വി എഫ് സ്പെഷ്യലിസ്റ്റ് ആയി എത്തുന്ന 'ഗെറ്റ് സെറ്റ് ബേബി' ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അദ്ദേഹം കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്നു. കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'. നിഖില വിമല്‍ ആണ് നായിക.
സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ സജീവ് സോമൻ, സുനിൽ ജയിൻ, പ്രക്ഷാലി ജെയിൻ എന്നിവർ നിർമ്മാണ പങ്കാളികളാവുന്നു. ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും ഇതിൽ അണിനിരക്കുന്നു.
ഉണ്ണിമുകുന്ദന്‍ തികച്ചും വ്യത്യസ്തമായ മറ്റൊരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഒരു സമ്പൂര്‍ണ്ണ കുടുംബ ചിത്രമായാണ് 'ഗെറ്റ് സെറ്റ് ബേബി' എത്തുന്നത്. RDXന് ശേഷം അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്.
Read Here
- ഇൻഞ്ചെക്ഷൻ പോലും ഓസിയ്ക്ക് പേടിയാണ്; ഗർഭിണിയാണെന്നു കേട്ടപ്പോൾ ആദ്യം ആക്സെപ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു: അഹാന കൃഷ്ണ
- നിഖില വിമലിന്റെ സഹോദരി സന്യാസം സ്വീകരിച്ചു
- Marco OTT: മാര്‍ക്കോ ഒടിടിയിൽ എവിടെ കാണാം?
- New OTT Release This Week: ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
- Rekhachithram OTT: രേഖാചിത്രം ഒടിടിയില്‍ എവിടെ കാണാം? ആരാണ് സ്ട്രീമിംഗ് പാർട്ണർ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.