scorecardresearch

ഇൻഞ്ചെക്ഷൻ പോലും ഓസിയ്ക്ക് പേടിയാണ്; ഗർഭിണിയാണെന്നു കേട്ടപ്പോൾ ആദ്യം ആക്സെപ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു: അഹാന കൃഷ്ണ

"ഇതുവരെ എല്ലാം ആദ്യം ചെയ്തിരുന്നത് ഞാനാണ്. പക്ഷെ ഇപ്പോൾ കുറച്ച് കാലമായി ദിയ എല്ലാം ആദ്യം ചെയ്യുന്നതുകൊണ്ട് എനിക്ക് എല്ലാം കണ്ട് പഠിക്കാൻ പറ്റുന്നുണ്ട്"

"ഇതുവരെ എല്ലാം ആദ്യം ചെയ്തിരുന്നത് ഞാനാണ്. പക്ഷെ ഇപ്പോൾ കുറച്ച് കാലമായി ദിയ എല്ലാം ആദ്യം ചെയ്യുന്നതുകൊണ്ട് എനിക്ക് എല്ലാം കണ്ട് പഠിക്കാൻ പറ്റുന്നുണ്ട്"

author-image
Entertainment Desk
New Update
Diya Krishna Pregnancy Reaction video

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകൾ ദിയ കൃഷ്ണയുടെ വിവാഹം. ഏതാനും ദിവസങ്ങൾക്കു മുൻപ്, താൻ അമ്മയാകാൻ പോവുന്നു എന്ന സന്തോഷവാർത്തയും ദിയ സോഷ്യൽ മീഡിയയിലൂടെ അനൗൺസ് ചെയ്തിരുന്നു. ഇപ്പോഴിതാ, ദിയ ഗർഭിണിയാണ് എന്നറിഞ്ഞപ്പോൾ  കുടുംബാംഗങ്ങളുടെ പ്രതികരണം എന്തായിരുന്നു എന്നതുമായി ബന്ധപ്പെട്ടൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ദിയ. 

Advertisment

ദിയ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ തനിക്ക് ആദ്യം ആക്സെപ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു എന്നാണ് അഹാന കൃഷ്ണ പറയുന്നത്. "ആദ്യം അമ്മയാണ് ഇക്കാര്യം ഒരു സംശയം പോലെ പറഞ്ഞത്. ദിയ ഗർഭിണിയാണെന്നു തോന്നുന്നു, ടെസ്റ്റ് ചെയ്താലേ കൺഫേം ചെയ്യാൻ പറ്റൂ എന്നായിരുന്നു അമ്മ പറഞ്ഞത്. അതിനാൽ അങ്ങനെ വലിയൊരു അമ്പരപ്പൊന്നും തോന്നിയില്ല. എന്നാൽ, ഇത്ര പെട്ടന്ന് വേണമായിരുന്നോ എന്നൊക്കെ തോന്നിയിരുന്നു. പിന്നെ ആലോചിച്ചപ്പോൾ ഇത് നല്ല സമയവും പ്രായവുമാണല്ലോ തോന്നി. പൊതുവെ, മാറ്റങ്ങൾ പെട്ടന്ന് അം​ഗീകരിക്കാൻ പാടുള്ള ഒരാളാണ് ഞാൻ. ഇതുവരെ എല്ലാം ആദ്യം ചെയ്തിരുന്നത് ഞാനാണ്. പക്ഷെ ഇപ്പോൾ കുറച്ച് കാലമായി ദിയ എല്ലാം ആദ്യം ചെയ്യുന്നതുകൊണ്ട് എനിക്ക് എല്ലാം കണ്ട് പഠിക്കാൻ പറ്റുന്നുണ്ട്. എന്നാലും ഓസി ചർദ്ദിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നും,' അഹാനയുടെ വാക്കുകളിങ്ങനെ. 

"വളരെ ചെറുപ്പം മുതലേ കല്യാണം കഴിക്കണം, കുഞ്ഞുങ്ങൾ വേണം എന്നെയൊക്കെയുള്ള ആഗ്രഹം ഓസി പറയാറുണ്ടായിരുന്നു.  ഹൻസുവിനുശേഷം ഞങ്ങളുടെ വീട്ടിലേക്ക് വരാൻ പോകുന്ന കുഞ്ഞാണ്. ചെറിയ വേദന പോലും സഹിക്കാൻ പറ്റാത്തയാളാണ് ഓസി. ടെസ്റ്റിന് ചെല്ലുമ്പോഴെല്ലാം കരച്ചിലും ബഹളവുമാണ്. ഓസി എങ്ങനെ ഇത് അഭിമുഖീകരിക്കുമെന്ന് പോലും എനിക്ക് അറിയില്ല. ഓസിക്കും എനിക്കുണ്ടായിരുന്നതുപോലെ ഛർദ്ദിയും വൊമിറ്റിങും തളർച്ചയുമെല്ലാമുണ്ട്. എനിക്ക് അന്ന് റെസ്റ്റ് എടുക്കാൻ സമയം കിട്ടിയിരുന്നില്ല, നോക്കാന്‍ കുട്ടികളുണ്ടായിരുന്നല്ലോ. പക്ഷെ അക്കാര്യത്തിൽ ഓസി ഭാ​ഗ്യവതിയാണ്. ഒരുപാട് പേർ സഹായത്തിനുണ്ട്," സിന്ധു കൃഷ്ണ പറഞ്ഞു.

Advertisment

പ്രണയവിവാഹമായിരുന്നു ദിയയുടേത്.  ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. സോഫ്റ്റ് വെയർ എഞ്ചിനീയറാണ് അശ്വിൻ ഗണേഷ്. പ്രിയപ്പെട്ടവർ ഓസി എന്നു വിളിക്കുന്ന ദിയ ഒരു ബിസിനസുകാരി കൂടിയാണ്. 

Read Here

Ahaana Krishna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: