scorecardresearch

പൃഥ്വിരാജ് എഴുതി, പ്രാർത്ഥന ഇന്ദ്രജിത്ത് പാടി; എമ്പുരാനിലെ ടീസർ തീം സോങ് എത്തി

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിലടക്കം ശ്രദ്ധനേടിയിരുന്നു

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിലടക്കം ശ്രദ്ധനേടിയിരുന്നു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
L2E Empuraan Teaser Theme

L2E Empuraan Teaser Theme

മലയാളം സിനിമ പ്രേക്ഷകർ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന 'എമ്പുരാൻ.' ബ്ലോക്ബസ്റ്റർ ചിത്രമായ 'ലൂസിഫറി'ന്റെ രണ്ടാം ഭാഗമായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. വലിയ സ്വീകാര്യതയാണ് ടീസറിന് ലഭിച്ചത്.

Advertisment

ഇപ്പോഴിതാ എമ്പുരാന്റെ ടീസർ തീം സോങ് പുറത്തിറക്കിയിരിക്കുകയാണ്. പൃഥിരാജ് വരികൾ എഴുതി, ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥന ഇന്ദ്രജിത്ത് ആലപിച്ച തീം സോങാണ് പുറത്തുവിട്ടിരിക്കുന്നത്.

മുരളി ഗോപിയുടെ രചനയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസും ലെയ്ക്ക പ്രൊഡക്ഷൻസുമാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. ലൂസിഫറിന്റെ വൻ വിജയത്തിന് പിന്നാലെ 2019 ൽ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. 

Advertisment

ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങൾക്കൊപ്പം റഷ്യയും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാണ്. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, വിവേക് ഒബ്റോയ്, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

സുജിത്ത് വാസുദേവ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം ദീപക് ദേവ്, എഡിറ്റിംഗ് അഖിലേഷ് മോഹൻ, കലാസംവിധാനം മോഹൻദാസ്, ഹെഡ് ഓഫ് ലൈക്ക പ്രൊഡക്ഷൻസ് ജി കെ തമിഴ് കുമരൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് സുരേഷ് ബാലാജി, ജോർജ് പയസ്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ വാവ, ക്രിയേറ്റീവ് ഡയറക്ടർ നിർമൽ സഹദേവ്, സൗണ്ട് ഡിസൈൻ എം ആർ രാജാകൃഷ്ണൻ, ആക്ഷൻ ഡയറക്ടർ സ്റ്റണ്ട് സിൽവ.

Read More

Mohanlal Empuraan Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: