scorecardresearch

ലാൽ ജോസും ഷഹീൻ സിദ്ദിഖും ഒന്നിക്കുന്ന മഹൽ ഇന്ന് മുതൽ തിയേറ്ററിൽ

ഈ കാലഘട്ടത്തിൽ ഓരോ രക്ഷിതാക്കളും ഓരോ മക്കളും കണ്ടിരിക്കേണ്ട സിനിമ എന്നാണ് ലാൽജോസ് ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്

ഈ കാലഘട്ടത്തിൽ ഓരോ രക്ഷിതാക്കളും ഓരോ മക്കളും കണ്ടിരിക്കേണ്ട സിനിമ എന്നാണ് ലാൽജോസ് ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്

author-image
Entertainment Desk
New Update
Mahal Release

മഹൽ റിലീസ്

ഡോ. കെ. ടി ഹാരിസ് തിരക്കഥയിൽ ഷഹീൻ സിദ്ദിഖും, ലാൽ ജോസും പ്രധാന വേഷങ്ങളിൽ എത്തുന്ന 'മഹൽ' ഇന്ന് തിയേറ്ററിൽ റിലീസ് ചെയ്തിരിക്കുകയാണ്. നാസർ ഇരിമ്പിളിയമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉണ്ണി നായർ, അബു വളയംകുളം, ഉഷ പയ്യന്നൂർ, ക്ഷമ കൃഷ്ണ, സുപർണ നാദി ബക്കർ, നജീബ് കുറ്റിപ്പുറം തുടങ്ങി ഒട്ടേറെ അഭിനേതാക്കളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Advertisment

സമകാലിക പ്രസക്തമായ ഒട്ടേറെ വിഷയങ്ങൾ ചിത്രം കൈകാര്യം ചെയ്യുന്നുണ്ടെന്ന് ടീസർ വ്യക്തമാക്കുന്നു.

"മഹൽ ഒരു മനോഹര സിനിമയാണ്. ഈ കാലഘട്ടത്തിൽ ഓരോ രക്ഷിതാക്കളും ഓരോ മക്കളും കണ്ടിരിക്കേണ്ട സിനിമ. ഒരു യുവാവിൻ്റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളും അതുവഴി ജീവിതത്തിലും കുടുംബ ബന്ധങ്ങളിലുമുണ്ടാകുന്ന പ്രതിസന്ധികളും മാറ്റങ്ങളും രസകരവും ഹൃദയസ്പർശിയായി പറഞ്ഞു വെയ്ക്കുന്ന സിനിമ. ലോകത്തെവിടെയുള്ളവരുമായും സംവദിക്കുന്ന ഒരു നല്ല കുടുംബചിത്രം. ഡോ. കെ.ടി.ഹാരിസിൻ്റേയും നാസർ ഇരിമ്പിളിയത്തിൻ്റെയും സുഹൃത്തുക്കളുടേയും ഏറെ നാളത്തെ സ്വപ്നവും പരിശ്രമവുമാണ് 'മഹൽ ഇൻദ നെയിം ഓഫ് ഫാദർ." എന്നാണ് സിനിമയുടെ ടീസർ റിലീസിൻ്റെ ഭാഗമായി ലാൽ ജോസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Advertisment

മഹലിലെ അഭിനയത്തിന് ഉണ്ണി നായർക്ക് ഫിലിം ക്രിട്ടിക്സ് അവാർഡും നിരവധി വിദേശ ചലച്ചിത്ര മേളകളിൽ അവാർഡും ലഭിച്ചിരുന്നു. ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് വിവേക് വസന്തയു ലക്ഷ്മിയുമാണ്. ക്രിയേറ്റീവ് ഡയറക്ടർ & എഡിറ്റർ- അഷ്ഫാക്ക് അസ്ലം, സംഗീതം -മുസ്തഫ അമ്പാടി, ഗാനരചന- റഫീഖ് അഹമ്മദ്, മൊയതീൻ കുട്ടി എൻ, ഗായകർ-ഹരിചരൺ, സിതാര, ഹരിശങ്കർ, ജയലക്ഷ്മി, യൂനസിയോ. 

പ്രൊഡക്ഷൻ കൺട്രോളർ- സേതു അടൂർ, പ്രൊഡക്ഷൻ ഡിസൈൻ- രാജീവ് കോവിലകം, കാസ്റ്റിങ്ങ് ഡയറക്ടർ- അബു വളയംകുളം, ആർട്ട്- ഷിബു വെട്ടം, പ്രൊഡക്ഷൻ മാനേജർ- മുനവ്വർ വളാഞ്ചേരി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ബാബു ജെ രാമൻ, ലൊക്കേഷൻ മാനേജർ- അഫ്നാസ് താജ്, മീഡിയ മാനേജർ ജിഷാദ് വളാഞ്ചേരി, ഡിസൈൻ ഗിരിഷ് വി. സി, സായ് രാജ് കൊണ്ടോട്ടി എഫ്. എൽ, വിതരണം- എക്സ്കേപ്പ് സ്റ്റുഡിയോ, പി ആർ ഒ- എ എസ് ദിനേശ്.

Read More

Malayalam Movie Theatre Lal Jose

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: