/indian-express-malayalam/media/media_files/2025/04/22/new-release-you-empuraan-veera-dheera-sooran-1-213802.jpg)
L2 Empuraan, Veera Dheera Sooran & You now streaming on OTT: തിയേറ്ററിൽ ഏറെ ശ്രദ്ധ നേടിയ എമ്പുരാൻ, വീര ധീര ശൂരന്‍, നെറ്റ്ഫ്ളിക്സിന്റെ പോപ്പുലർ വെബ് സീരീസായ യൂവിന്റെ അഞ്ചാം സീസൺ എന്നിവ ഇന്ന് ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്.
L2 Empuraan OTT: എമ്പുരാൻ
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രം 'എമ്പുരാൻ' ഒടിടിയിലെത്തി. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് എമ്പുരാൻ എത്തിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് എമ്പുരാൻ നിര്‍മിച്ചത്.
എമ്പുരാനിൽ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ അയ്യപ്പന്‍ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് കന്നഡ ഭാഷകളിലും ചിത്രം കാണാം.
Veera Dheera Sooran OTT: വീര ധീര ശൂരന്‍
ചിയാന്‍ വിക്രമിനെ നായകനാക്കി എസ്.യു. അരുണ്‍ കുമാർ സംവിധാനം ചെയ്ത 'വീര ധീര ശൂരന്‍' ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിച്ചു. കാളി എന്ന പലചരക്കു കച്ചവടക്കാരന്റെ ജീവിതത്തിൽ ഒരു ദിവസം നടക്കുന്ന ചില സംഭവങ്ങളാണ് ഈ ചിത്രം പറയുന്നത്. ഈ ഗ്യാങ്സ്റ്റർ ചിത്രത്തിൽ ചിയാന്‍ വിക്രമിനൊപ്പം എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയന്‍ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് തേനി ഈശ്വര്‍ ആണ്. ജി.കെ. പ്രസന്ന എഡിറ്റിംഗും സി.എസ്. ബാലചന്ദര്‍ കലാസംവിധാനവും നിർവ്വഹിച്ചു. എച്ച്.ആര്‍. പിക്ചേഴ്സിന്റെ ബാനറില്‍ റിയാ ഷിബുവാണ് ചിത്രം നിർമ്മിച്ചത്.
You season 5 OTT: യൂ സീസൺ 5
നെറ്റ്ഫ്ളിക്സിന്റെ ജനപ്രിയ വെബ് സീരീസുകളിൽ ഒന്നാണ് യു. ഈ സീരീസിലെ അഞ്ചാമത്തെയും അവസാനത്തെയും സീസൺ ഇന്ന് നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു. സ്ത്രീകളോട് അതിതീവ്രമായ പ്രണയം തോന്നുകയും അവരെ തന്റേതാക്കാൻ അങ്ങേയറ്റം പരിശ്രമിക്കുകയും ചെയ്യുന്ന ബുക്ക്‌സ്റ്റോർ മാനേജറായ ജോ ഗോൾഡ്‌ബെർഗിന്റെ കഥയാണ് 'യു' പറയുന്നത്. പെൻ ബാഡ്ജ്ലി ആണ് ഈ അമേരിക്കൻ സൈക്കളോജിക്കൽ ത്രില്ലർ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.
Read More
- രണ്ടു തവണ ക്ഷയരോഗം വന്നു, ശരീരഭാരം 75ൽ നിന്നും 35ൽ എത്തി; അതിജീവനകഥ പങ്കുവച്ച് സുഹാസിനി
- 'മെസ്സി അണ്ണനു ആവാമെങ്കിൽ നമ്മടെ ചെക്കനുമാവാം'; സംഗീതിന്റെ പുരസ്കാരനേട്ടം ആഘോഷമാക്കി സുഹൃത്തുക്കൾ
- Empuraan OTT: തിയേറ്ററിലെത്തി ഒരു മാസം പിന്നിടും മുൻപെ എമ്പുരാൻ ഒടിടിയിലേക്ക്; എവിടെ കാണാം?
- മുറിച്ചു മാറ്റുന്നതിന് മുൻപ് ആള് കയറി, മുറിച്ച് മാറ്റിയത് കാണാൻ ആള് കേറി, എന്തായാലും സന്തോഷം; ഗണേഷ് കുമാർ
- മലയാളി ഡാ, തായ്വാൻ ഫിലിം ഫെസ്റ്റിവലിൽ മുണ്ടുടുത്ത് ടൊവിനോ: ചിത്രങ്ങൾ
- 10 ലക്ഷം പ്രതിഫലം കിട്ടുന്ന പരിപാടിയ്ക്ക് 400 രൂപയുടെ ടോപ്പുമിട്ട് വന്നയാളാണ്: മഞ്ജു വാര്യരെ കുറിച്ച് പിഷാരടി
- ചിത്ര ചേച്ചിയല്ലാതെ വേറെയാരും അങ്ങനെയൊന്നും ചെയ്യില്ല: ദിലീപ്
- സുന്ദരിയായ അമ്മയുടെ അതിസുന്ദരിയായ മകൾ; ഈ നടിയെ മനസ്സിലായോ?
- മമ്മൂട്ടിയുടെ മുതൽ രജനീകാന്തിന്റെ വരെ നായികയായ നടി; ആളെ മനസ്സിലായോ?
- സ്ഥലത്തെ പ്രധാന കുട്ടി ചട്ടമ്പി, വലിയ പൊക്കക്കാരി; ഈ സൂപ്പർസ്റ്റാറിനെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.