scorecardresearch

സിൽക്കിനെ ആദ്യം കണ്ടപ്പോൾ അമ്പരന്ന് വാ പൊളിച്ച് ഇരുന്നുപോയിട്ടുണ്ട് ഞാൻ: ഖുശ്ബു

"സിൽക്കിനെ പോലെ ഊഷ്മളമായി ഇടപ്പെടുന്ന, അത്ഭുതപ്പെടുത്തുന്ന, ഇന്റലിജന്റായൊരു സ്ത്രീയെ മറ്റെവിടെയും  ഞാൻ കണ്ടിട്ടില്ല," എക്കാലവും തന്നെ അത്ഭുതപ്പെടുത്തുകയും ആരാധന പിടിച്ചുപറ്റുകയും ചെയ്ത സിൽക്ക് സ്മിതയെ കുറിച്ച് ഖുശ്ബു

"സിൽക്കിനെ പോലെ ഊഷ്മളമായി ഇടപ്പെടുന്ന, അത്ഭുതപ്പെടുത്തുന്ന, ഇന്റലിജന്റായൊരു സ്ത്രീയെ മറ്റെവിടെയും  ഞാൻ കണ്ടിട്ടില്ല," എക്കാലവും തന്നെ അത്ഭുതപ്പെടുത്തുകയും ആരാധന പിടിച്ചുപറ്റുകയും ചെയ്ത സിൽക്ക് സ്മിതയെ കുറിച്ച് ഖുശ്ബു

author-image
Entertainment Desk
New Update
Silk Khushbu

സിൽക്ക് സ്മിത, ഖുശ്ബു

ഇന്ത്യൻ സിനിമയ്ക്ക് അന്നുമിന്നും ഒരൊറ്റ സിൽക്ക് സ്മിതയെ ഉള്ളൂ. സിൽക്ക് സ്മിത വിട പറഞ്ഞ് 29 വർഷം പിന്നിടുമ്പോഴും പ്രേക്ഷകരുടെ മനസ്സിൽ സിൽക്കിന്റെ വിയോഗം അവശേഷിപ്പിച്ച ശൂന്യത അതുപോലെ തന്നെ കിടക്കുന്നു. മാദക സുന്ദരിയെന്ന വാക്കിന് സിൽക്കിനോളം അർഹയായ മറ്റാരുണ്ട്! 

Advertisment

സിൽക്ക് സ്മിതയെ ആദ്യമായി നേരിൽ കണ്ടതിനെ കുറിച്ച് നടി ഖുശ്ബു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു സ്റ്റാറിനെ കണ്ട് അമ്പരന്ന് താൻ വാ തുറന്നു ഇരുന്നു പോയിട്ടുണ്ടെങ്കിൽ അത് സിൽക്കിനെ കണ്ടിട്ടാണെന്നാണ് ഖുശ്ബു പറയുന്നത്.

"തന്റെ ശരീരത്തിലും ലുക്കിലും ഇത്രയേറെ കംഫർട്ടായ ഒരാളെ ഞാൻ കണ്ടിട്ടുണ്ടെങ്കിൽ അത് സിൽക്കിനെയാണ്. എനിക്ക് എപ്പോഴും സിൽക്കിനോട് ആരാധനയാണ്. ഞാൻ ആദ്യമായി  ഒരു സ്റ്റാറിനെ കണ്ട് അമ്പരന്നു വാ തുറന്നു ഇരുന്നുപോയത് സിൽക്കിനെ കണ്ടപ്പോഴാണ്. ഞാനന്ന് തമിഴിൽ പുതിയ ആളാണ്.  1984ൽ ഞാനും അർജുനും ഒരു ചിത്രത്തിൽ അഭിനയിച്ചിരുന്നു, ആ ചിത്രം പക്ഷേ പൂർത്തിയായില്ല. അതിൽ സിൽക്ക് സ്മിത വലിയൊരു റോൾ ചെയ്തിരുന്നു.  ഒരു ദിവസം സെറ്റിൽ എല്ലാവരും മാഡം വരാൻ പോകുന്നു, മാഡം വരാൻ പോകുന്നു എന്നു പറയുന്നുണ്ട്. സിൽക്ക് എത്തും മുൻപെ തന്നെ ആളുകൾ മാഡം വരുന്നു എന്നു പറഞ്ഞ് ചെയർ കൊണ്ടുവയ്ക്കുന്നു, അതിൽ ടവ്വൽ വിരിക്കുന്നു, ടേബിൾ കൊണ്ടുവയ്ക്കുന്നു. ഒരു യൂണിറ്റ് മുഴുവൻ അവരെ സ്വീകരിക്കാൻ ഒരുങ്ങുകയാണ്. ആരാ ഈ മാഡം എന്ന് ഞാൻ അമ്പരന്നു നിൽക്കുമ്പോഴാണ് സിൽക്ക് കയറിവന്നത്. അവരെ കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി, വാ അടക്കാതെ നോക്കി നിന്നിട്ടുണ്ട് അവരെ.  ഞങ്ങൾ തമ്മിൽ 4-5 വയസ്സിന്റെ വ്യത്യാസമേ കാണൂ. സിൽക്കിനെ പോലെ ഊഷ്മളമായി ഇടപ്പെടുന്ന, അത്ഭുതപ്പെടുത്തുന്ന, ഇന്റലിജന്റായൊരു സ്ത്രീയെ ഒരിക്കലും മറ്റെവിടെയും   ഞാൻ കണ്ടിട്ടില്ല," ഖുശ്ബുവിന്റെ വാക്കുകളിങ്ങനെ.  

Advertisment

1979 ല്‍ വണ്ടിചക്രമെന്ന തമിഴ് ചിത്രത്തിലെ സില്‍ക്ക് എന്ന കഥാപാത്രമാണ് താരത്തിന്റെ കരിയറിൽ ബ്രേക്കായി മാറിയത്. അവിടം മുതൽ സ്മിതയുടെ സാന്നിധ്യം പോലും സിനിമകളുടെ ഗതി മാറ്റാൻ തുടങ്ങുകയായിരുന്നു. സിൽക്ക് ഒരു പാട്ടുസീനിൽ വന്നുപോയാൽ പോലും സിനിമ ഹിറ്റടിക്കും എന്നായി. സൂപ്പര്‍സ്റ്റാർ സിനിമകളില്‍പ്പോലും സില്‍ക്ക് ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി. മൂന്നോ നാലോ മിനിറ്റ് ദൈർഘ്യമുള്ള ഒരു ​ഗാനരം​ഗത്തില്‍ പ്രത്യക്ഷപ്പെടാന്‍ പോലും  നായികമാരേക്കാൾ പ്രതിഫലം സിൽക്ക് കൈപ്പറ്റി തുടങ്ങി. 17 വർഷത്തോളം നീണ്ട കരിയറിനിടെ  ഇരുന്നൂറോളം ചിത്രങ്ങളിൽ സിൽക്ക് വേഷമിട്ടു. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമൊക്കെ സജീവമായി അഭിനയിച്ചിരുന്ന സില്‍ക്ക് 35-ാമത്തെ വയസില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. 

Read More

Silk Smitha Khushbu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: