/indian-express-malayalam/media/media_files/2025/04/18/0SWcZMkkUC2RQyiISOKz.jpg)
കരൺ ജോഹർ
സംവിധായകനും നിർമാതാവുമായ കരൺ ജോഹറിന്റെ സമീപകാല ഫോട്ടോഗ്രാഫുകളെല്ലാം ആരാധകരെ ഒരുപോലെ അമ്പരപ്പിക്കുന്നതാണ്. ഗംഭീര മേക്കോവർ തന്നെയാണ് കരൺ നടത്തിയിരിക്കുന്നത്. അവിശ്വസനീയമായ വിധം ശരീരഭാരം കുറിച്ച് മെലിഞ്ഞ കരണിനെയാണ് ഇപ്പോൾ കാണാനാവുക.
പലരും കരണിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം, ദ്രുതഗതിയിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒസെംപിക് എന്ന മരുന്ന് കരൺ ഉപയോഗിക്കുന്നുണ്ടെന്നാണ് മറ്റൊരു കൂട്ടരുടെ അനുമാനം. യഥാർത്ഥത്തിൽ, എന്താണ് കരൺ ജോഹറിന്റെ ഈ വെയ്റ്റ് ലോസിനു പിന്നിലെ രഹസ്യം?
തന്റെ ശരീരഭാരം കുറയ്ക്കലിനു പിന്നിലെ യഥാർത്ഥ രഹസ്യം വെളിപ്പെടുത്തുകയാണ് കരൺ ഇപ്പോൾ. ഏപ്രിൽ 17ന് നടന്ന ഒരു ഇൻസ്റ്റാഗ്രാം ലൈവ് സെഷനിൽ തന്റെ പെട്ടെന്നുള്ള പരിവർത്തനത്തിന് പിന്നിലെ യഥാർത്ഥ കാരണത്തെക്കുറിച്ച് കരൺ മനസ്സുതുറന്നു.
"എന്റെ ആരോഗ്യം ഏറ്റവും മികച്ചതായി ഇരിക്കുന്നു, മുൻപൊരിക്കലും ഇത്രയും ഫിറ്റായിരുന്നിട്ടില്ല. എന്റെ ബ്ലെഡ് ലെവൽ ശരിയാക്കണമെന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് വെയിറ്റ് ലോസ് യാത്ര ആരംഭിച്ചത്," കരൺ പറഞ്ഞു.
ബ്ലെഡ് ലെവൽ ശരിയാക്കാൻ മരുന്ന് കഴിക്കുന്നുണ്ടെങ്കിലും, ശരീരഭാരം കുറയുന്നത് പ്രധാനമായും കർശനമായ ഒരു ഡയറ്റ് മൂലമാണെന്ന് കരൺ ജോഹർ വ്യക്തമാക്കി. ഒരു ദിവസം ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. ഈ ഡയറ്റ് പ്ലാൻ പിന്തുടരുന്നതിനൊപ്പം, നീന്തലും പാഡിൽബോളും കരൺ ദിനചര്യയിൽ ഉൾപ്പെടുത്തി.
നേരത്തെ ഐഐഎഫ്എ അവാർഡിനിടെയും കരൺ ജോഹർ തന്റെ വെയിറ്റ് ലോസ്സ് യാത്രയെ കുറിച്ച് സംസാരിച്ചിരുന്നു. "ആരോഗ്യവാനായിരിക്കുക. നന്നായി ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, നന്നായി കാണപ്പെടാൻ പരമാവധി ശ്രമിക്കുക."
കഴിഞ്ഞ വർഷം, കരൺ Ozempic ഉപയോഗിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ഒരു ട്വിറ്റർ ഉപയോക്താവ് പങ്കിട്ട ട്വീറ്റിനു കരൺ മറുപടി നൽകിയിരുന്നു. ആ ആരോപണം നിഷേധിച്ചുകൊണ്ട്, ആരോഗ്യകരമായ ഭക്ഷണശീലങ്ങളുടെ ഫലമായാണ് തന്റെ ശരീരഭാരം കുറഞ്ഞതെന്നാണ് കരൺ വ്യക്തമാക്കിയത്. ട്വീറ്റും അതിനുള്ള മറുപടിയും കരൺ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ പങ്കിടുകയും ചെയ്തിരുന്നു.
Read More
- രണ്ടു തവണ ക്ഷയരോഗം വന്നു, ശരീരഭാരം 75ൽ നിന്നും 35ൽ എത്തി; അതിജീവനകഥ പങ്കുവച്ച് സുഹാസിനി
- 'മെസ്സി അണ്ണനു ആവാമെങ്കിൽ നമ്മടെ ചെക്കനുമാവാം'; സംഗീതിന്റെ പുരസ്കാരനേട്ടം ആഘോഷമാക്കി സുഹൃത്തുക്കൾ
- Empuraan OTT: തിയേറ്ററിലെത്തി ഒരു മാസം പിന്നിടും മുൻപെ എമ്പുരാൻ ഒടിടിയിലേക്ക്; എവിടെ കാണാം?
- മുറിച്ചു മാറ്റുന്നതിന് മുൻപ് ആള് കയറി, മുറിച്ച് മാറ്റിയത് കാണാൻ ആള് കേറി, എന്തായാലും സന്തോഷം; ഗണേഷ് കുമാർ
- മലയാളി ഡാ, തായ്വാൻ ഫിലിം ഫെസ്റ്റിവലിൽ മുണ്ടുടുത്ത് ടൊവിനോ: ചിത്രങ്ങൾ
- 10 ലക്ഷം പ്രതിഫലം കിട്ടുന്ന പരിപാടിയ്ക്ക് 400 രൂപയുടെ ടോപ്പുമിട്ട് വന്നയാളാണ്: മഞ്ജു വാര്യരെ കുറിച്ച് പിഷാരടി
- ചിത്ര ചേച്ചിയല്ലാതെ വേറെയാരും അങ്ങനെയൊന്നും ചെയ്യില്ല: ദിലീപ്
- സുന്ദരിയായ അമ്മയുടെ അതിസുന്ദരിയായ മകൾ; ഈ നടിയെ മനസ്സിലായോ?
- മമ്മൂട്ടിയുടെ മുതൽ രജനീകാന്തിന്റെ വരെ നായികയായ നടി; ആളെ മനസ്സിലായോ?
- സ്ഥലത്തെ പ്രധാന കുട്ടി ചട്ടമ്പി, വലിയ പൊക്കക്കാരി; ഈ സൂപ്പർസ്റ്റാറിനെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us