scorecardresearch

ഷൈൻ ഓടിയതിൽ എന്ത് തെറ്റ്? റൺ കൊച്ചി റൺ സംഘടിപ്പിക്കാറുണ്ടല്ലോ, അതിന്റെ ഭാഗമായി കണ്ടാൽ മതി: ഷൈൻ ടോം ചാക്കോയുടെ സഹോദരൻ

"ഇറങ്ങി ഓടുന്നതാണോ പ്രശ്നം? റൺ കൊച്ചി റൺ പരിപാടി നടക്കാറുണ്ടല്ലോ, ഓടാൻ വേണ്ടിയുള്ള പരിപാടികൾ, മാരത്തോൺ ഒക്കെ നടത്താറില്ലേ ഇവിടെ. അതിന്റെ ഭാഗമായി കണ്ടാൽ മതി,"

"ഇറങ്ങി ഓടുന്നതാണോ പ്രശ്നം? റൺ കൊച്ചി റൺ പരിപാടി നടക്കാറുണ്ടല്ലോ, ഓടാൻ വേണ്ടിയുള്ള പരിപാടികൾ, മാരത്തോൺ ഒക്കെ നടത്താറില്ലേ ഇവിടെ. അതിന്റെ ഭാഗമായി കണ്ടാൽ മതി,"

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Jojo Chacko

ഷൈൻ ടോം ചാക്കോയും സഹോദരൻ ജോ ജോൺ ചാക്കോയും

ഷൂട്ടിങ് ലൊക്കേഷനിൽ ലഹരി ഉപയോഗിക്കുകയും നടി വിൻസി അലോഷ്യസിനോട് മോശമായി പെരുമാറിയതുമായ സംഭവങ്ങളിൽ നടൻ ഷൈൻ ടോം ചാക്കോയുടെ പേര് ഉയർന്നു കേൾക്കുകയാണ്. സിനിമ സെറ്റിലെ ലഹരി ഉപയോഗത്തിനെതിരെ നടി വിൻസി അലോഷ്യസ് ഫിലിം ചേംബറിനും അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യ്ക്കും പരാതി നൽകിയതിന് പിന്നാലെ ഡാൻസാഫ് (ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക്​സ്​ സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്) ഹോട്ടലിലെ പരിശോധന നടത്തിയിരുന്നു.  പോലീസിന്റെ ലഹരി പരിശോധനയ്ക്കിടെ എറണാകുളത്തെ ഹോട്ടലിൽ നിന്നിറങ്ങി നടൻ ഓടുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

Advertisment

സംഭവത്തിൽ ഷൈൻ ടോം ചാക്കോയുടെ സഹോദരനും നടനുമായ  ജോ ജോൺ ചാക്കോ നടത്തിയ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്.  ഷൈൻ ടോം ചാക്കോയ്ക്ക് എതിരെയുള്ള പരാതിയെ കുറിച്ച് തനിക്ക് അറിയില്ല എന്നാണ് ജോ ജോൺ ചാക്കോ 24 ന്യൂസിനോട് പ്രതികരിച്ചത്.

"ഇറങ്ങി ഓടുന്നതിന്റെ ദൃശ്യങ്ങൾ അല്ലേ? റൺ കൊച്ചി റൺ പരിപാടി നടക്കാറുണ്ടല്ലോ, ഓടാൻ വേണ്ടിയുള്ള പരിപാടികൾ, മാരത്തോൺ ഒക്കെ നടത്താറില്ലേ ഇവിടെ. അതിന്റെ ഭാഗമായി കണ്ടാൽ മതി. ഇറങ്ങി ഓടുന്നതാണോ പ്രശ്നം? മോശമായി പെരുമാറിയെന്നു ആരു പറഞ്ഞു, ആരുടെ പരാതിയാണ്? എന്നോട് പറഞ്ഞിട്ടില്ല പരാതി," ജോ ജോൺ ചാക്കോയുടെ വാക്കുകളിങ്ങനെ.  

Advertisment

എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ നിന്നാണ് നടന്റെ  രൂപസാദൃശ്യമുള്ളയാൾ ഇറങ്ങി ഓടിയത്. ബുധനാഴ്ച രാത്രി 10.58 ഓടുകൂടിയാണ് പോലീസ് ഹോട്ടലിൽ പരിശോധനയ്‌ക്കെത്തിയത്. അഞ്ചിലധികം പൊലീസ് ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് എത്തിയത്. പോലീസ് മുറിയിൽ പരിശോധനയ്ക്ക് എത്തുന്നതിനിടെ ജനൽവഴി താഴെയിറങ്ങി ഹോട്ടൽ റിസപ്ഷൻ വഴി ഓടി രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Related Stories

ഹോട്ടലിൽ ലഹരി ഉപയോഗമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് പരിശോധനക്കെത്തിയത്. കൊച്ചി നാർക്കോട്ടിക്‌സ് എസിപിയുടെ നിർദേശപ്രകാരമായിരുന്നു പരിശോധന. ഹോട്ടലിലെ മൂന്നാം മുറിയിലാണ് നടനും സംഘവും താമസിച്ചിരുന്നത്.  നടനൊപ്പം ഉണ്ടായിരുന്ന പാലക്കാട് സ്വദേശിയെ പോലീസ് ചോദ്യം ചെയ്തു. ഇയാളിൽ നിന്ന് പോലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. 

കഴിഞ്ഞ ദിവസമാണ് സിനിമാ സെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് സഹതാരം മോശമായി പെരുമാറിയെന്ന് വിന്‍സി വെളിപ്പെടുത്തിയത്. നടന്റെ പേര് വിൻസി പരസ്യമായി പ്രഖ്യാപിച്ചിരുന്നില്ല. എന്നാൽ പിന്നീട് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് ഷൈനിന്റെ പേരു വെളിപ്പെടുത്തുകയായിരുന്നു. 

"താനൊന്നും പുറത്തുപറഞ്ഞിട്ടില്ലെന്നും വളരെ രഹസ്യമായിട്ടാണ് പരാതി സമർപ്പിച്ചതെന്നും നടി പറഞ്ഞു.  നടന്റെ പേരോ സിനിമയുടെ പേരോ പറയാൻ ഉദ്ദേശിച്ചിട്ടില്ല. ആരോപണം സിനിമയ്‌ക്കെതിരെയല്ല, നടനെതിരെയാണ്.  സിനിമ സെറ്റിലെ എല്ലാവരും നന്നായി സഹകരിച്ചു. സംഭവത്തിൽ നടന് സംവിധായകൻ താക്കീത് നൽകിയിരുന്നു. നടനെതിരെ പൊലീസിൽ പരാതി നൽകില്ല". കൂടെ നിന്ന എല്ലാവർക്കും നന്ദി," വിൻസി പറഞ്ഞു.

Read More

Shine Tom Chacko

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: