/indian-express-malayalam/media/media_files/uploads/2019/10/vincy-aloshious-vikrithi-movie-release-actress-interview-303493.jpg)
വിൻസി അലോഷ്യസ്
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ ഫിലിം ചേംബറിനും അമ്മയ്ക്കും പരാതി നൽകിയതിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി നടി വിൻസി അലോഷ്യസ്. നടനെതിരെ പോലീസിൽ പരാതി നൽകില്ലെന്ന് വിൻസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
"താനൊന്നും പുറത്തുപറഞ്ഞിട്ടില്ലെന്നും വളരെ രഹസ്യമായിട്ടാണ് പരാതി സമർപ്പിച്ചതെന്നും നടി പറഞ്ഞു. നടന്റെ പേരോ സിനിമയുടെ പേരോ പറയാൻ ഉദ്ദേശിച്ചിട്ടില്ല. ആരോപണം സിനിമയ്‌ക്കെതിരെയല്ല, നടനെതിരെയാണ്. സിനിമ സെറ്റിലെ എല്ലാവരും നന്നായി സഹകരിച്ചു. സംഭവത്തിൽ നടന് സംവിധായകൻ താക്കീത് നൽകിയിരുന്നു. നടനെതിരെ പൊലീസിൽ പരാതി നൽകില്ല". കൂടെ നിന്ന എല്ലാവർക്കും നന്ദി- വിൻസി പറഞ്ഞു.
അതേസമയം, വിൻസിയുടെ പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു. വിൻസിയുടെ പരാതി മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് താരസംഘടനയായ അമ്മയുടെ ഭാരവാഹികൾ അറിയിച്ചു.സരയൂ , വിനുമോഹൻ, അൻസിബ എന്നിവരാണ് മൂന്നംഗ സമിതി. ഇന്നു തന്നെ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി എടുക്കുമെന്ന് അമ്മ ഭാരവാഹി ജയൻ ചേർത്തല പറഞ്ഞു.
ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നും ലഹരി ഉപയോഗിച്ച ഒരു നടനിൽ നിന്നും മോശം അനുഭവം ഉണ്ടായതിനാലാണ് തീരുമാനമെന്നുമുള്ള വിൻസിയുടെ വെളിപ്പെടുത്തൽ നേരത്തെ ചർച്ചയായിരുന്നു. അന്ന് നടൻറെ പേര് വിൻസി വെളിപ്പെടുത്തിയിരുന്നില്ല.
എന്നാൽ 'സൂത്രവാക്യം' എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് ഷൈൻ ടോം ചാക്കോയിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടികാട്ടിയാണ് വിൻസി ഫിലിം ചേംബറിനും അമ്മയ്ക്കും പരാതി നൽകിയത്. സിനിമയുടെ ആഭ്യന്തര പരാതി കമ്മിറ്റിക്കും പരാതി നൽകിയിട്ടുണ്ട്.
Read More
- ഷൂട്ടിങ് ലൊക്കേഷനിൽ ലഹരി ഉപയോഗം കണ്ടുവെന്ന് വെളിപ്പെടുത്തൽ; വിൻസി അലോഷ്യസിൽ നിന്ന് എക്സൈസ് വിവരം തേടും
- MVD Guidelines on Fine: ഓടുന്ന വണ്ടിയുടെ ഫോട്ടോയെടുത്ത് പിഴ വേണ്ട; മാർഗനിർദ്ദേശവുമായി ഗതാഗത വകുപ്പ്
- മുനമ്പത്ത് ബിജെപിയും സംഘപരിവാറും കുളം കലക്കി മീന്പിടിക്കാന് ശ്രമിച്ചു: മുഖ്യമന്ത്രി
- CMRL Case: മാസപ്പടി കേസിൽ തൽസ്ഥിതി തുടരാൻ ഹൈക്കോടതി നിർദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.