/indian-express-malayalam/media/media_files/uploads/2023/02/vincy.jpg)
വിൻസി അലോഷ്യസ്
കൊച്ചി: ഷൂട്ടിങ് ലൊക്കേഷനിൽ നടൻ ലഹരി ഉപയോഗിച്ചത് കണ്ടുവെന്ന വെളിപ്പെടുത്തലിൽ നടി വിൻസി അലോഷ്യസിൽ നിന്നും എക്‌സൈസ് വിവരങ്ങൾ തേടും. പ്രാഥമിക അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് വിവരങ്ങൾ തേടുക. പരാതി ഉണ്ടെങ്കിൽ മാത്രമേ കേസ് എടുത്ത് അന്വേഷണം നടത്തു. കൊച്ചി എക്സൈസാണ് വിവരങ്ങൾ ശേഖരിയ്ക്കുക.
വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മാത്രം കേസ് എടുക്കാനാവില്ല. വിൻസിയിൽ നിന്നും കൂടുതൽ വിവരങ്ങളും തെളിവുകളും ലഭിച്ചാൽ മാത്രം കേസ് എടുക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഒരു സീൻ പ്രാക്ടീസ് ചെയ്യുന്നതിന് ഇടയിൽ ഒരു നടൻ, എന്തോ ഒരു വെള്ള പൊടി വായിൽ നിന്ന് പുറത്തേക്ക് തുപ്പുന്നത് കണ്ടുവെന്നാണ് നേരത്തെ ഇൻസ്റ്റാ ഗ്രാമിലൂടെ നടി വെളിപ്പെടുത്തിയത്. നടൻറെ പേര് വെളിപ്പെടുത്താതെയാണ് വിൻസി അന്ന് ഇക്കാര്യം പറഞ്ഞത്. നടൻ സിനിമാസെറ്റിൽ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണെന്നും സിനിമ പൂർത്തിയാക്കിയത് സഹപ്രവർത്തകരുടെ അഭ്യർത്ഥന പ്രകാരമായിരുന്നെന്നും വിൻസി പറഞ്ഞു.
സിനിമ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിച്ച നടൻ തന്നോട് മോശമായി പെരുമാറിയെന്നും വിൻസി വെളിപ്പെടുത്തിയിരുന്നു.
Read More
- MVD Guidelines on Fine: ഓടുന്ന വണ്ടിയുടെ ഫോട്ടോയെടുത്ത് പിഴ വേണ്ട; മാർഗനിർദ്ദേശവുമായി ഗതാഗത വകുപ്പ്
- മുനമ്പത്ത് ബിജെപിയും സംഘപരിവാറും കുളം കലക്കി മീന്‍പിടിക്കാന്‍ ശ്രമിച്ചു: മുഖ്യമന്ത്രി
- CMRL Case: മാസപ്പടി കേസിൽ തൽസ്ഥിതി തുടരാൻ ഹൈക്കോടതി നിർദേശം
- Waqf Amendment Bill: മുനമ്പം നിവാസികളെ പ്രധാനമന്ത്രി കാണും; രാഷ്ട്രീയക്കാർ തെറ്റിദ്ധരിപ്പിച്ചെന്ന് സഭാ നേതൃത്വം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.