scorecardresearch

Waqf Amendment Bill: മുനമ്പം നിവാസികളെ പ്രധാനമന്ത്രി കാണും; രാഷ്ട്രീയക്കാർ തെറ്റിദ്ധരിപ്പിച്ചെന്ന് സഭാ നേതൃത്വം

കേന്ദ്രമന്ത്രി കിരൺ റിജിജു മുനമ്പത്ത് സന്ദർശനം നടത്തിയതിന് ശേഷവും പ്രദേശവാസികൾ വഫഖ് ഭേദഗതി നിയമത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രധാനമന്ത്രിയെ നേരിട്ട് കാണുന്നത്

കേന്ദ്രമന്ത്രി കിരൺ റിജിജു മുനമ്പത്ത് സന്ദർശനം നടത്തിയതിന് ശേഷവും പ്രദേശവാസികൾ വഫഖ് ഭേദഗതി നിയമത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രധാനമന്ത്രിയെ നേരിട്ട് കാണുന്നത്

author-image
WebDesk
New Update
modi

മുനമ്പം നിവാസികളെ പ്രധാനമന്ത്രി കാണും

Munambam residents meet PM Narendra Modi: കൊച്ചി: ഭൂമിയുടെ അവകാശത്തിനായി വഖഫ് ബോർഡിനെതിരെ സമരം ചെയ്യുന്ന മുനമ്പം നിവാസികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണും. മുനമ്പം സമരസമിതിയുടെ ഭാരവാഹികളായ 12 പേരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. ഇതുസംബന്ധിച്ചുള്ള ഔദ്യോഗീക സ്ഥിരീകരണം പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുണ്ടായെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.

Advertisment

ഈസ്റ്ററിന് ശേഷമാകും മുനമ്പം നിവാസികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. നേരത്തെ കേന്ദ്രമന്ത്രി കിരൺ റിജിജു മുനമ്പത്ത് സന്ദർശനം നടത്തിയതിന് ശേഷവും പ്രദേശവാസികൾ വഫഖ് ഭേദഗതി നിയമത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സമരം ചെയ്യുന്നവരെ പ്രധാനമന്ത്രി നേരിട്ട് കാണുന്നത്. 

അതേസമയം, മുനമ്പം വിഷയത്തിൽ ഇപ്പോഴും ആശങ്കകൾക്ക് പൂർണമായ പരിഹാരം ഉണ്ടായിട്ടില്ല എന്നത് നിരാശപ്പെടുത്തുന്നതാണെന്ന് സിറോ മലബാർ സഭ. ഇത് ആശങ്കയും ബുദ്ധിമുട്ടും ഉളവാക്കുന്ന കാര്യമാണെന്ന് ഫാ. ആന്റണി വടക്കേക്കര മാധ്യമങ്ങളോട് പറഞ്ഞു. ഈ കാര്യത്തിൽ നിയമപരമായി മുന്നോട്ടു പോകേണ്ട സാഹചര്യമാണ് സഭ മുന്നിൽ കാണുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

"വഖഫ് നിയമത്തിൽ ഏകദേശം 44 ഓളം ഭേദഗതി വരുത്തിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. റവന്യൂ അവകാശങ്ങളോടെ ഭൂമി സ്വന്തമായി ലഭിക്കാൻ, ശാശ്വതമായ പരിഹാരത്തോടെ, ആശങ്കകളില്ലാതെ ജീവിക്കാൻ വേണ്ടിയുള്ള അവകാശത്തിനു വേണ്ടിയുള്ള പോരാട്ടമാണ് കഴിഞ്ഞ 186 ദിവസങ്ങളിലായി മുനമ്പത്ത് ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്.എന്നാൽ ഇപ്പോഴും ആശങ്കകൾക്ക് പൂർണമായ പരിഹാരം ഉണ്ടായിട്ടില്ല എന്നത് നിരാശപ്പെടുത്തുന്നതാണ്. ഈ വിഷയത്തിൽ സഭ സ്വീകരിച്ചിട്ടുള്ളത്, ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് അനുകൂലമായോ പ്രതികൂലമായോ നിലപാട് സ്വീകരിക്കുക എന്നതല്ല. സർക്കാരുകൾ ഈ വിഷയത്തിൽ ശാശ്വത പരിഹാരത്തിനായി നിയമം ഭേദഗതി ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്."-ഫാ.ആന്റണി വടക്കേക്കര പറയുന്നു. 

Advertisment

"മുനമ്പം പ്രശ്നത്തിന് ശാശ്വത പരിഹാരം വഖഫ് നിയമഭേദഗതി കൊണ്ട് ഉണ്ടാകുന്നില്ല. മറിച്ച് നിയമപോരാട്ടം തുടരേണ്ടി വരുന്ന. നിയമപോരാട്ടത്തിന് വേണ്ട ഭരണപരമായ, നിയമപരമായ എല്ലാ സഹായവും സഹകരണവും നൽകുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിന് മൂന്നോ നാലോ ആഴ്ച കൂടി വേണമെന്നും പറഞ്ഞിട്ടുണ്ട്. എന്തായാലും കാത്തിരിക്കാൻ തയ്യാറാണ്. പക്ഷെ എത്രയും പെട്ടെന്ന് പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്നാണ് സഭ ആഗ്രഹിക്കുന്നത്"- ഫാ.ആന്റണി വടക്കേക്കര പറഞ്ഞു.

മുനമ്പം സന്ദർശിച്ച കേന്ദ്ര മന്ത്രിയിൽ നിന്നും വലിയൊരു പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ അതുണ്ടായില്ലെന്നും മുനമ്പം സമരസമിതി രക്ഷാധികാരി ഫാദർ ആന്റണി സേവ്യറും മാധ്യമങ്ങളോട് പ്രതികരിച്ചു. വഖഫ് നിയമത്തിന്റെ ഡ്രാഫ്റ്റ് പൂർത്തിയാക്കികൊണ്ടിരിക്കുകയാണെന്നും അതിനായി കുറച്ചുസമരം കൂടി അനുവദിക്കണമെന്നുമാണ് മന്ത്രി പറഞ്ഞതെന്നും ആന്റണി സേവ്യർ പറഞ്ഞു.

മുനമ്പം പ്രശ്നം പരിഹരിക്കപ്പെടുമെന്നും അതിനായി സമയം എടുക്കുമെന്നുമാണ് മുനമ്പത്ത് സന്ദർശനം നടത്തിയ കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞത്. വഖഫ് നിയമവുമായി ബന്ധപ്പെട്ട് അതിന്റെ ഡ്രാഫ്റ്റ് പൂർത്തിയാക്കിയാൽ മാത്രമെ ചട്ടങ്ങൾ കൊണ്ടുവരുന്നതിനും സംസ്ഥാനത്തിന് നിർദേശം കൊടുക്കാനും കേന്ദ്രസർക്കാരിന് കഴിയുകയുള്ളൂ. ഈ സാഹചര്യത്തിൽ മുനമ്പത്തെ പ്രശ്നപരിഹാരത്തിന് കൂടുതൽ സമയം വേണ്ടിവരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.

Read More

Narendra Modi Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: