scorecardresearch

CMRL Case: മാസപ്പടി കേസിൽ തൽസ്ഥിതി തുടരാൻ ഹൈക്കോടതി നിർദേശം

Highcourt on CMRL Case: കേന്ദ്രസർക്കാർ വിശദമായ വാദം കേൾക്കാൻ സമയം തേടിയതോടെയാണ് രണ്ട് മാസത്തേക്ക് നടപടികൾ നിർത്തിവെക്കാൻ ഉത്തരവിട്ടത്

Highcourt on CMRL Case: കേന്ദ്രസർക്കാർ വിശദമായ വാദം കേൾക്കാൻ സമയം തേടിയതോടെയാണ് രണ്ട് മാസത്തേക്ക് നടപടികൾ നിർത്തിവെക്കാൻ ഉത്തരവിട്ടത്

author-image
WebDesk
New Update
news

മാസപ്പടി കേസിൽ തൽസ്ഥിതി തുടരാൻ ഹൈക്കോടതി നിർദേശം

Highcourt on CMRL Case: കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പടെയുള്ളവർ പ്രതിസ്ഥാനത്തുള്ള എസ്.എഫ്.ഐ.ഒ. കുറ്റപത്രത്തിൽ സമൻസ് അയക്കുന്നത് രണ്ട് മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടു. സിഎംആർഎല്ലിന്റെ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി കേസ് പുതിയ ഡിവിഷൻ ബെഞ്ചിലേക്ക് അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Advertisment

കേസ് ഭാരതീയ ന്യായ സംഹിത പ്രകാരം പരിഗണിക്കണമോ ക്രിമിനൽ നടപടിച്ചട്ട പ്രകാരം പരിഗണിക്കണമോ എന്ന നിയമ പ്രശ്നമാണ് ഉയർന്നു വന്നിട്ടുള്ളത്.
ബി.എൻ.എസ് പ്രകാരം പ്രതികളുടെ മൊഴി എടുക്കണം എന്ന് സിഎംആർഎൽ ആവശ്യപ്പെട്ടു.സിഎംആർഎൽ വാദത്തെ കേന്ദ്രം എതിർത്തു. ഇത്തരം കേസുകളിൽ പ്രത്യേക നിയമമാണ് ബാധകമാവുക എന്നും ക്രിമിനൽ നടപടിച്ചട്ടപ്രകാരം പരിഗണിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

വിചാരണക്കോടതി നടപടികളിൽ തെറ്റില്ലെന്നും പൊലീസ് റിപ്പോർട്ടായി തന്നെ പരിഗണിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. മറുപടി നൽകാൻ കേന്ദ്രം സമയം തേടി. സ്റ്റേ നൽകരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും തൽസ്ഥിതി തുടരാൻ കോടതി നിർദേശിക്കുകയായിരുന്നു.കേസ് മധ്യവേനൽ അവധി കഴിഞ്ഞ് പരിഗണിക്കും.

കേന്ദ്രസർക്കാർ വിശദമായ വാദം കേൾക്കാൻ സമയം തേടിയതോടെയാണ് രണ്ട് മാസത്തേക്ക് നടപടികൾ നിർത്തിവെക്കാൻ ഉത്തരവിട്ടത്. കേസിൽ പ്രതിസ്ഥാനത്തുള്ള വീണയടക്കമുള്ളവർക്ക് ഹൈക്കോടതി നടപടി ആശ്വാസകരമാണ്.

Advertisment

അതേസമയം, മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും. സിഎംആർഎൽ- എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ മുഖ്യമന്ത്രിക്കും മകൾ വീണയ്ക്കുമെതിരെ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. 

ആദായ നികുതി വകുപ്പിൻറെ ഇൻട്രിം സെറ്റിൽമെൻറ് ബോർഡിലെ രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണം സിബിഐക്ക് വിടണമെന്നാണ് ആവശ്യം. മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

മാധ്യമ പ്രവർത്തകൻ എം ആർ അജയനാണ് പൊതുതാൽപ്പര്യ ഹർജി നൽകിയത്. ഇന്ററിം സെറ്റിൽമെന്റ് ബോർഡിലെ രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണം സിബിഐക്ക് വിടണമെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലെ ആവശ്യം. 

Read More

Veena vijayan High Court CMRL

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: