/indian-express-malayalam/media/media_files/2025/04/16/PqCTnuAej4MiJTGVNzRL.jpg)
കൊല്ലം പൂരം കുടമാറ്റത്തിൽ ആർഎസ്എസ് നേതാവിൻറെ ചിത്രം ഉയർത്തിയപ്പോൾ (വീഡിയോ ദൃശ്യം)
RSS leaders photo in Kollam Pooram: കൊല്ലം: കൊല്ലം പൂരത്തിന്റെ കുടമാറ്റത്തിനിടെ ആർ.എസ്.എസ്. നേതാവിന്റെ ചിത്രം ഉയർത്തിയതിൽ പരാതിയുമായി യൂത്ത് കോൺഗ്രസും ഡി.വൈ.എഫ്.ഐ.യും രംഗത്ത്. ആർഎസ്എസ് നേതാവ് ഹെഡ്‌ഗേവാറിൻറെ ചിത്രമാണ് കുടമാറ്റത്തിൽ ഉയർത്തിയത്. നവോത്ഥാന നായകരുടെ ചിത്രത്തിനൊപ്പമാണ് ഹെഡ്‌ഗേവാറിൻറെ ചിത്രവും ഉയർത്തിയത്.
ശ്രീനാരായണ ഗുരു, ബിആർ അംബേദ്ക്കർ, സുഭാഷ് ചന്ദ്ര ബോസ്, സ്വാമി വിവേകാനന്ദൻ തുടങ്ങിയവരുടെ ചിത്രങ്ങൾ ഉയർത്തിയതിനോടൊപ്പമാണ് ഹെഗ്‌ഡെ വാറിൻറെ ചിത്രവും ഉയർത്തിയത്.ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് കൊല്ലം പൂരം നടക്കാറുള്ളത്. പൂരത്തിൻറെ ഇന്നലെ നടന്ന കുടമാറ്റത്തിലാണ് സംഭവം. ഉത്സവങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്ന് ഹൈക്കോടതി നിർദേശം നിലനിൽക്കെയാണ് പുതിയ സംഭവം അരങ്ങേറിയത്.
സംഭവത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് പരാതി നൽകിയത്. സംഭവത്തിൽ ഡിവൈഎഫ്‌ഐ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകി. കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പരാതി നൽകി. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് റിപ്പോർട്ട് തേടി.
തുടർച്ചയായി ഉത്സവങ്ങളിൽ രാഷ്ട്രീയം
കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അലോഷി സേവ്യർ വിപ്ലവ ഗാനങ്ങൾ പാടിയ സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിട്ടിരുന്നു. കോടതി ഇടപെട്ടതിന് പിന്നാലെയായിരുന്നു നടപടി.
ഇതിനുപിന്നാലെ കൊല്ലം കോട്ടുങ്കൽ ദേവീ ക്ഷേത്രോത്സവത്തിനിടെയുള്ള ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയ സംഭവവും ഉണ്ടായിരുന്നു. ഇതേ തുടർന്ന് ഇവിടത്തെ ക്ഷേത്രോപദേശക സമിതിയെയും പിരിച്ചുവിട്ടിരുന്നു.
Read More
- ADGP M.R Ajith Kumar: എം.ആർ.അജിത് കുമാറിന് ക്ലീൻ ചിറ്റ്; എ.ഡി.ജി.പി.യെ കുറ്റവിമുക്തനാക്കിയുള്ള വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു
- CMRL Case: മാസപ്പടി കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ
- Masapadi Case: മാസപ്പടി കേസിൽ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ പകർപ്പ് ഇ.ഡിക്ക് കൈമാറി
- Neriamangalam Bus Accident: എറണാകുളത്ത് ബസ് അപകടം; ഒരു മരണം, നിരവധി പേർക്ക് പരിക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.