/indian-express-malayalam/media/media_files/2025/04/15/TVoNvVb4Ni9EbYxvk5LU.jpg)
നേര്യമംഗലത്ത് അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ്
Ernakulam Neriamangalam Bus Accident: കൊച്ചി: എറണാകുളം നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് വൻ അപകടം. അപകടത്തിൽ ഒരുമരണം സ്ഥിരീകരിച്ചു. നിരവധി പേർക്ക് അപകത്തിൽ പരിക്കേറ്റു. കട്ടപ്പന സ്വദേശിനി അനീറ്റാ(14) ആണ് അപകടത്തിൽ മരിച്ചത്. കട്ടപ്പനയിൽ നിന്ന് ഏറണാകുളത്തേക്ക് വരികയായിരുന്ന ബസാണ് മറിഞ്ഞത്. ഏറണാകുളം നേര്യമംഗലം മണിയൻപാറയിലാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ പത്തുപേർക്ക് ഗുരുതര പരിക്കേറ്റെന്നാണ് വിവരം. 15 പേർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ മരിച്ച അനീറ്റ ബസിനടിയിൽ കുടുങ്ങിപോയെന്നാണ് വിവരം. കുട്ടിയെ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു
ഡിവൈഡറിൽ ഇടിച്ചാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞതെന്ന് പ്രദേശവാസികൾ പറഞ്ഞു. സ്ഥലം സ്ഥിരം അപകട മേഖലയാണെന്നും പ്രദേശവാസികൾ പറഞ്ഞു. അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിച്ചുവരികയാണ്.രാവിലെ ഒൻപതിന് കട്ടപ്പനയിൽ നിന്ന് പുറപ്പെട്ട ബസാണ് അപകടത്തിൽപെട്ടത്.
Read More
- Kerala Weather: സംസ്ഥാനത്ത് ചൂട് ഇനിയും കൂടും; 12 ജില്ലകൾക്ക് മുന്നറിയിപ്പ്
- Elephant Attack: വീണ്ടും കാട്ടാന ആക്രമണം; അതിരപ്പള്ളിയിൽ രണ്ടുപേരെ ചവിട്ടിക്കൊന്നു, രണ്ട് ദിവസത്തിനിടെ മൂന്ന് മരണം
- Waqf Amendment Bill: മുനമ്പം പ്രശ്നം; കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇന്ന് സമരപ്പന്തലില്‍
- വിഷു-ഈസ്റ്റർ; എറണാകുളത്തു നിന്ന് ഡൽഹിയിലേക്ക് സ്പെഷൽ ട്രെയിൻ
- അനധികൃത സ്വത്ത് സമ്പാദനം; സിബിഐ അന്വേഷണത്തെ നേരിടും: കെ.എം എബ്രഹാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.