/indian-express-malayalam/media/media_files/weather-today-02.jpg)
Kerala Weather Updates
Kerala Weather Updates: കൊച്ചി: മഴ പെയ്തിട്ടും സംസ്ഥാനത്ത് കൊടും ചൂടിന് ശമനമില്ല. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച കോട്ടയം, പാലക്കാട്,തൃശൂർ ജില്ലകളിൽ 37ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ, എറണാകുളം,മലപ്പുറം, കോഴിക്കോട്,കണ്ണൂർ, കാസർകോട് ജില്ലകളിൽ 36ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
അതേസമയം, വിവിധ ജില്ലകളിൽ ഏപ്രിൽ 15ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനത്തിൽ പറയുന്നു.
ഏപ്രിൽ 16 മുതൽ 18വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.തെക്കൻ ജില്ലകളിലെ മലയോര മേഖലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. തിരുവനന്തപുരം മുതൽ കന്യാകുമാരി വരെയുള്ള തീര പ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്.
Read More
- Elephant Attack: വീണ്ടും കാട്ടാന ആക്രമണം; അതിരപ്പള്ളിയിൽ രണ്ടുപേരെ ചവിട്ടിക്കൊന്നു, രണ്ട് ദിവസത്തിനിടെ മൂന്ന് മരണം
- Waqf Amendment Bill: മുനമ്പം പ്രശ്നം; കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇന്ന് സമരപ്പന്തലില്‍
- വിഷു-ഈസ്റ്റർ; എറണാകുളത്തു നിന്ന് ഡൽഹിയിലേക്ക് സ്പെഷൽ ട്രെയിൻ
- അനധികൃത സ്വത്ത് സമ്പാദനം; സിബിഐ അന്വേഷണത്തെ നേരിടും: കെ.എം എബ്രഹാം
- Kerala Weather: മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us