/indian-express-malayalam/media/media_files/2025/04/15/0hNYWzLM2tyuDzaA2PM7.jpg)
കൊല്ലപ്പെട്ട സതീശ്
Elephant Attack in Athirapally: തൃശൂർ: സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന. അതിരപ്പള്ളിയിൽ വനവിഭാഗങ്ങൾ ശേഖരിക്കാൻ പോയ രണ്ടുപേരെ കാട്ടാന ചവിട്ടിക്കൊന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വാഴച്ചാൽ ശാസ്തപുരം ഊരിലെ അംബിക, സതീശ് എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
വനവിഭവങ്ങൾ ശേഖരിക്കാൻ അതിരപ്പള്ളി വഞ്ചിക്കടവിൽ കുടിൽക്കെട്ടി കഴിയുകയായിരുന്നു ഇവർ.ആനക്കൂട്ടത്തെ കണ്ട് ചിതറിയോടിയ ഇവരെ കാട്ടാന ആക്രമിക്കുകയായിരുന്നു. അംബികയുടെ മൃതദേഹം പുഴയിൽ നിന്നാണ് ലഭിച്ചത്. ഇവർ താമസിച്ചിരുന്ന കുടിലും കാട്ടാന തകർത്തിട്ടുണ്ട്. പ്രദേശത്ത് മദപ്പാടുള്ള ഒരാനയുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. വനപാലകരും പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
തിങ്കളാഴ്ചയും കാട്ടാനയക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.അടിച്ചിൽതൊട്ടി ആദിവാസി ഊരിൽ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ (20) ആണ് കൊല്ലപ്പെട്ടത്. സഹൃത്തുക്കൾക്കൊപ്പം വനത്തിനുള്ളിൽ തേൻ ശേഖരിച്ച് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം. കാട്ടാന തുമ്പിക്കൈയ്ക്ക് അടിച്ചു വീഴ്ത്തുകയായിരുന്നു. കുടെയുണ്ടായിരുന്നവർ ഓടി രക്ഷപെടുകയായിരുന്നു. സെബാസ്റ്റ്യനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്ഥാനത്ത് കാട്ടാനയക്രമണം തുടർക്കഥയാവുകയാണ്. കഴിഞ്ഞാഴ്ച പാലക്കാട് മുണ്ടുരിൽ ഉണ്ടായ കാട്ടാനയക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. ഒടുവങ്ങാട് കയറംകോട് സ്വദേശി അലൻ (28)ആണ് കൊല്ലപ്പെട്ടത്. അലന്റെ അമ്മ വിജി ഗുരുതരപരിക്കുകളോടെ ചികിത്സയിലാണ്.കണ്ണാടൻചോലയ്ക്ക് സമീപത്ത് വെച്ചായിരുന്നു അപകടം.
Read More
- Waqf Amendment Bill: മുനമ്പം പ്രശ്നം; കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇന്ന് സമരപ്പന്തലില്‍
- വിഷു-ഈസ്റ്റർ; എറണാകുളത്തു നിന്ന് ഡൽഹിയിലേക്ക് സ്പെഷൽ ട്രെയിൻ
- അനധികൃത സ്വത്ത് സമ്പാദനം; സിബിഐ അന്വേഷണത്തെ നേരിടും: കെ.എം എബ്രഹാം
- KeralaWeather: മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്
- പി. വിജയനെതിരെ വ്യാജ മൊഴി; അജിത്കുമാറിനെതിരെ കേസെടുക്കാം, ഡിജിപിയുടെ ശുപാര്‍ശ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.