/indian-express-malayalam/media/media_files/2025/04/15/qMaSpmV6BAQXCgOVkg4u.jpg)
ഫയൽ ഫൊട്ടോ
Masapadi Case: കൊച്ചി: മാസപ്പടി കേസിൽ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ പകർപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന് (ഇ.ഡി) കൈമാറി. ഇ.ഡി സമർപ്പിച്ച അപേക്ഷ പരിഗണിച്ച് എറണാകുളം ജില്ലാ അഡീഷനൽ സെഷൻസ് കോടതിയാണ് പകർപ്പ് കൈമാറിയത്.
കുറ്റപത്രം പരിശോധിച്ച ശേഷം മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യുന്നതിലേക്ക് ഇ.ഡി കടന്നേക്കും. സിഎംആർഎൽ എക്‌സാലോജിക് കരാറിലെ എസ്എഫ്‌ഐഒ റിപ്പോർട്ട് കുറ്റകൃത്യമായി പരിഗണിക്കാൻ മതിയായ തെളിവുണ്ടെന്നാണ് കോടതി നിരീക്ഷണം. കമ്പനി നിയമത്തിലെ 129, 134, 447 വകുപ്പുകൾ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
വഞ്ചന, തെറ്റായ വിവരങ്ങൾ നൽകി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയതിനാൽ കനത്ത പിഴയും, കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് ആറുമാസം മുതൽ പത്ത് വർഷം വരെ ശിക്ഷയും ലഭിക്കാം. വീണ വിജയൻ അടക്കമുള്ളവർ വൈകാതെ വിചാരണ നടപടികൾക്ക് വിധേയരാകേണ്ടിവരും.
എസ്എഫ്ഐഓ കുറ്റപത്രം കോടതി അംഗീകരിച്ചത് ഇ.ഡിക്കും ശക്തമായ ഇടപെടൽ നടത്താൻ വഴിയൊരുക്കിയിരുന്നു. അതേസമയം കോടതി നിരീക്ഷണങ്ങൾ പ്രതിപക്ഷ പാർട്ടികൾ മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാൻ സാധ്യത ഏറെയാണ്.
സേവനം നൽകാതെ പണം കൈപ്പറ്റിയെന്ന കണ്ടെത്തലിനെ തുടർന്ന് വീണ വിജയനും എക്‌സലോജിക്കിനും സിഎംആര്‍എല്ലിനും എതിരെ കമ്പനികാര്യ ചട്ടം 447-ാം വകുപ്പ് ചുമത്തി എസ്എഫ്ഐഒ അടുത്തിടെ കുറ്റപത്രം സമർപ്പിച്ചിരുന്നു. സേവനം നൽകാതെ വീണ വിജയൻ 2.72 രൂപ കൊപ്പറ്റിയെന്നാണ് എസ്എഫ്ഐഒ-യുടെ കണ്ടെത്തൽ.
Read More
- Neriamangalam Bus Accident: എറണാകുളത്ത് ബസ് അപകടം; ഒരു മരണം, നിരവധി പേർക്ക് പരിക്ക്
- KeralaWeather: സംസ്ഥാനത്ത് ചൂട് ഇനിയും കൂടും; 12 ജില്ലകൾക്ക് മുന്നറിയിപ്പ്
- Elephant Attack: വീണ്ടും കാട്ടാന ആക്രമണം; അതിരപ്പള്ളിയിൽ രണ്ടുപേരെ ചവിട്ടിക്കൊന്നു, രണ്ട് ദിവസത്തിനിടെ മൂന്ന് മരണം
- Waqf Amendment Bill: മുനമ്പം പ്രശ്നം; കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇന്ന് സമരപ്പന്തലില്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.