scorecardresearch

ADGP M.R Ajith Kumar: എം.ആർ.അജിത് കുമാറിന് ക്ലീൻ ചിറ്റ്; എ.ഡി.ജി.പി.യെ കുറ്റവിമുക്തനാക്കിയുള്ള വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു

ADGP M.R Ajith Kumar: പി.വി അൻവർ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനത്തിലെ വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ട് എം.ആർ അജിത് കുമാറിനെ കുറ്റ വിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോർട്ട് നേരത്തെ തന്നെ വിജിലൻസ് സമർപ്പിച്ചിരുന്നു

ADGP M.R Ajith Kumar: പി.വി അൻവർ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനത്തിലെ വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ട് എം.ആർ അജിത് കുമാറിനെ കുറ്റ വിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോർട്ട് നേരത്തെ തന്നെ വിജിലൻസ് സമർപ്പിച്ചിരുന്നു

author-image
WebDesk
New Update
AJITHKUMAR ADGP1

എം.ആർ.അജിത് കുമാറിന് ക്ലീൻ ചീറ്റ്

Vigilance case against ADGP M.R Ajith Kumar:തിരുവനന്തപുരം:  എഡിജിപി എം ആർ അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയുള്ള വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു. ഫയൽ വിളിച്ചു വരുത്തി മുഖ്യമന്ത്രി ഒപ്പുവച്ചു. മുൻ എം.എൽ.എ. പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളിലായിരുന്നു വിജിലൻസ് അന്വേഷണം നടന്നത്. കവടിയാറിലെ ആഡംബര വീട് നിർമ്മാണം ഉൾപ്പടെ ആയിരുന്നു പി.വി അൻവർ ഉന്നയിച്ചത്.

Advertisment

പി.വി അൻവർ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനത്തിലെ വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ട് എം.ആർ അജിത് കുമാറിനെ കുറ്റ വിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോർട്ട് നേരത്തെ തന്നെ വിജിലൻസ് സമർപ്പിച്ചിരുന്നു. ഇതാണ് മുഖ്യമന്ത്രി ഇപ്പോൾ അംഗീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറങ്ങും. 

അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമാണം, കുറവൻകോണത്തെ ഫ്ളാറ്റ് വിൽപ്പന, മലപ്പുറം എസ്പിയുടെ ക്യാമ്പ് ഹൗസിലെ മരം മുറി തുടങ്ങിയ ആരോപണങ്ങളായിരുന്നു എഡിജിപിക്കെതിരെ ഉന്നയിച്ചിരുന്നത്. ഇക്കാര്യത്തിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്.

പി.വിജയന്റെ പരാതിയിൽ തീരുമാനം വൈകുന്നു

Advertisment

വ്യാജമൊഴി നൽകിയതിൽ പി. വിജയൻ നൽകിയ പരാതിയിൻമേലുള്ള തീരുമാനം വൈകുന്നതിനിടെയാണ് എം.ആർ അജിത് കുമാറുമായി ബന്ധപ്പെട്ട വിജിലൻസ് റിപ്പോർട്ടിന് അംഗീകാരം നൽകിയത്. പി. വിജയനെതിരെ വ്യാജ മൊഴി നൽകിയ സംഭവത്തിൽ എം.ആർ അജിത് കുമാറിനെതിരെ കേസെടുക്കാൻ ശിപാർശ നൽകിയിരുന്നു. 

പി.വി അൻവറിന്റെ ആരോപണത്തിന് പിന്നാലെയാണ് വിഷയത്തിൽ ആരോപണ-പ്രത്യാരോപണങ്ങൾ ഉയർന്നുവന്നത്. സംസ്ഥാന പൊലീസ് മേധാവി നേരിട്ടാണ് പിവി അൻവർ ഉന്നയിച്ച ചില ആരോപണങ്ങളിൽ എം.ആർ അജിത് കുമാറിനെതിരെ അന്വേഷണം നടത്തുന്നത്. ഇതിനായി അജിത് കുമാറിന്റെ മൊഴി എടുക്കുന്നതിനിടെയാണ് പി വിജയനെതിരെ മൊഴി നൽകിയത്.

Read More

Vigilance Adgp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: