/indian-express-malayalam/media/media_files/uploads/2017/02/driving.jpg)
പ്രതീകാത്മക ചിത്രം
Motor Vehicle Departments Guidelines on Fine: തിരുവനന്തപുരം:റോഡിലെ നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതിൽ പുതിയ മാനദണ്ഡങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. നിയമലംഘനം നടത്തിയതിന് വ്യക്തമായ തെളിവില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് അനധികൃതമായി കേസെടുക്കാൻ പാടില്ലെന്നാണ് ഗതാഗത കമ്മീഷണർ ഉത്തരവിട്ടത്. വ്യക്തമായ തെളിവുണ്ടെങ്കിൽ മാത്രം കേസെടുക്കണമെന്നാണ് ഗതാഗത കമ്മീഷണറുടെ നിർദ്ദേശം.
ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ചിത്രമെടുത്ത് ലൈസൻസ് ഇല്ല, വാഹന പുക പരിശോധന നടത്തിയില്ല തുടങ്ങി പേരുകളിൽ കേസെടുക്കരുതെന്ന് ഗതാഗത കമ്മീഷണർ ഉത്തരവിൽ വ്യക്തമാക്കുന്നു. ഇത്തരത്തിൽ കേസുകളെടുക്കുന്നത് വകുപ്പിന് മോശം പേരുണ്ടാക്കുന്നുവെന്ന് ഗതാഗത കമ്മീഷണറുടെ ഉത്തരവിൽ പറയുന്നത്.
കൃത്യമായ തെളിവ് വേണം
കൃത്യമായ തെളിവുകളുണ്ടായാൽ മാത്രം ഫോട്ടോയെടുത്ത് കേസെടുത്താൽ മതിയെന്നാണ് ഉത്തരവിൽ പറയുന്നത്. മാത്രമല്ല കോൺട്രാക്ട് ഗ്യാരേജ് വാഹനങ്ങളുടെ ലഗേജ് ക്യാരിയറിൽ മാറ്റം വരുത്തിയാൽ കേസെടുക്കേണ്ടെന്നും ഗതാഗത കമ്മീഷണർ നിർദ്ദേശിച്ചു. ടാക്സി വാഹനങ്ങൾക്ക് ഈ കേസെടുക്കുന്നത് ബുദ്ധിമുണ്ടാക്കുന്നുവെന്ന പരാതിയെ തുടർന്നാണ് പുതിയ നിർദ്ദേശം.
നേരത്തെ, കൃത്യമായ തെളിവുകളില്ലാതെ വാഹനങ്ങളുടെ ഫോട്ടോയെടുത്ത പിഴ ഈടാക്കുന്നുവെന്ന് വ്യാപകമായ പരാതികൾ ഉയർന്നുവന്നിരുന്നു. നിയമലംഘനം നടത്തിയ വാഹനത്തിന് പകരം, ഫോട്ടോയ്ക്ക് വ്യക്തത ഇല്ലാത്തതിനാൽ പിഴ തുക മറ്റ് വാഹന ഉടമകൾക്ക് വന്നതുൾപ്പടെയുള്ള പരാതികൾ ഉയർന്നുവന്നിരുന്നു. ഇത്തരത്തിൽ പരാതികൾ വ്യാപകമായതോടെയാണ് ഗതാഗത കമ്മീഷണറുടെ പുതിയ തീരുമാനം.
Read More
- മുനമ്പത്ത് ബിജെപിയും സംഘപരിവാറും കുളം കലക്കി മീന്പിടിക്കാന് ശ്രമിച്ചു: മുഖ്യമന്ത്രി
- CMRL Case: മാസപ്പടി കേസിൽ തൽസ്ഥിതി തുടരാൻ ഹൈക്കോടതി നിർദേശം
- Waqf Amendment Bill: മുനമ്പം നിവാസികളെ പ്രധാനമന്ത്രി കാണും; രാഷ്ട്രീയക്കാർ തെറ്റിദ്ധരിപ്പിച്ചെന്ന് സഭാ നേതൃത്വം
- Kollam Pooram: കൊല്ലം പൂരം കുടമാറ്റത്തിൽ ആർ.എസ്.എസ്.നേതാവിന്റെ ചിത്രം; പരാതിയുമായി യൂത്ത് കോൺഗ്രസും ഡി.വൈ.എഫ്.ഐയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.