scorecardresearch

വാഹനാപകടങ്ങൾക്ക് പ്രധാന കാരണം ഡ്രൈവറുടെ മനോഭാവം: കെ.ബി.ഗണേഷ് കുമാർ

റോഡിൽ എന്തൊക്കെ ചെയ്യാൻ പാടില്ലെന്ന് അറിയാത്തതല്ല നമ്മുടെ പ്രശ്‌നം. മറിച്ച് അഹങ്കാരമാണ്. ഐഇ മലയാളം 'വർത്തമാന'ത്തിലാണ് മന്ത്രി തന്റെ അഭിപ്രായം വ്യക്തമാക്കിയത്

റോഡിൽ എന്തൊക്കെ ചെയ്യാൻ പാടില്ലെന്ന് അറിയാത്തതല്ല നമ്മുടെ പ്രശ്‌നം. മറിച്ച് അഹങ്കാരമാണ്. ഐഇ മലയാളം 'വർത്തമാന'ത്തിലാണ് മന്ത്രി തന്റെ അഭിപ്രായം വ്യക്തമാക്കിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Ganeshkumar Varthamanam

സംസ്ഥാനത്ത് വർധിച്ചുവരുന്ന വാഹനാപകടങ്ങൾക്ക് പ്രധാന കാരണം വണ്ടി ഓടിക്കുന്ന ഡ്രൈവറുടെ മനോഭാവമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ഐ.ഇ.മലയാളം 'വർത്തമാന'ത്തിലാണ് മന്ത്രി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. 

Advertisment

സംസ്ഥാനത്ത് വാഹനാപകടങ്ങൾക്ക് പ്രധാന കാരണങ്ങളിലൊന്ന് ലൈസൻസ് കൊടുക്കുന്ന രീതിയാണ്. നിലവാരം കുറഞ്ഞ ലൈസൻസ് അപകടങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

"ഡ്രൈവറുടെ മനോഭാവം അപകടത്തിന് പ്രധാന കാരണമാണ്. ഞാൻ ആദ്യം പോകുമെന്ന് രീതിയാണ് എല്ലാവർക്കും. ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഹെൽമറ്റ് ധരിക്കണമെന്ന് ചിന്ത വണ്ടി ഓടിക്കുന്നവർക്ക് വേണം. കാറിന്റെ ഡോറിൽ ഇരുന്ന് യാത്ര ചെയ്യുന്ന സംഭവങ്ങൾ വരെയുണ്ടാകുന്നുണ്ട്. ഇതൊന്നും ചെയ്യരുതെന്ന് അറിയാത്തതല്ല. അറിവില്ലായ്മയുമല്ല. മറിച്ച് അഹങ്കാരമാണ്," ഗണേഷ് കുമാർ വ്യക്തമാക്കി. 

"തൃശൂരിനും പാലക്കാടിനും ഇടയിൽ റോഡ് മുറിച്ചു കടക്കുമ്പോൾ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ് ഇടിച്ച് രണ്ട് സ്ത്രീകൾ മരിച്ച സംഭവമുണ്ടായി. സ്ത്രീകൾ റോഡ് മുറിച്ചുകടക്കുന്നത് കണ്ടിട്ടും ഡ്രൈവർ ബ്രേക്ക് ചവിട്ടാതെ സ്പീഡിൽ ബസ് ഓടിച്ചുവരുന്നതിന്റെ വീഡിയോ ഞാൻ കണ്ടതാണ്.  ആ ബസ് ഓടിച്ച ഡ്രൈവർ സർവ്വീസിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് എന്നെ കാണാൻ വന്നു. എന്താണ് സംഭവിച്ചതെന്ന് ഞാൻ അയാളോട് ചോദിച്ചു. അയാളുടെ വണ്ടിയിൽ മുപ്പത് പേരുണ്ട്. അവർ മരിക്കണോ, അതോ ഈ രണ്ട് പേർ മരിക്കണോയെന്ന് ഞാൻ ചിന്തിച്ചെതെന്നായിരുന്നു ഡ്രൈവറുടെ ഉത്തരം. ഇത്തരം മനോഭാവങ്ങളാണ് വാഹനം ഓടിക്കുന്നവർ മാറ്റേണ്ടത്," മന്ത്രി പറഞ്ഞു. 

Advertisment

റോഡിലൂടെ യാത്ര ചെയ്യുന്നവരിൽ എന്റെ അച്ഛൻ, അമ്മ, സഹോദരങ്ങളുമുണ്ടെന്ന് ചിന്തയുണ്ടെങ്കിൽ അലക്ഷ്യമായി വാഹനം ഓടിക്കില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കെ.എസ്.ആർ.ടി.സി.യിൽ വരവിനൊപ്പം ചോർച്ചയും

കെ.എസ്.ആർ.ടി.സി.യിൽ വരവിനൊപ്പം തന്നെ ചോർച്ചയുമുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാത്തതിനാൽ പല ഡിപ്പോകളിലും നിർമിച്ച വാണിജ്യസമുച്ചയങ്ങൾക്ക് കെട്ടിട നമ്പർ ലഭിച്ചിട്ടില്ല. ഇതുമൂലം ഇവ ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. വരവിനൊപ്പം തന്നെ ചോർച്ചയും ഇത്തരം കാര്യങ്ങൾ കൊണ്ട് ഉണ്ടാകുന്നുണ്ട്.

അനാവശ്യമായി ജീവനക്കാരെ വിന്യസിക്കുന്ന പ്രവണത കെ.എസ്.ആർ.ടി.സിയിലുണ്ട്. ഓൺലൈൻ ടിക്കറ്റ് സൗകര്യമുള്ളപ്പോൾ ഡിപ്പോകളിൽ മൂന്ന് പേരെ വീതം റിസർവേഷൻ കൗണ്ടറിലിട്ടിരുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Read More

Road Accident Ganesh Kumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: