scorecardresearch

സിപിഎം നേതാക്കളുടെ പാർട്ടിയല്ല:എംബി രാജേഷ്

എൽഡിഎഫ് സർക്കാരിന് തുടർഭരണം ഉറപ്പാണെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. ഐഇ മലയാളം 'വർത്തമാന'-ത്തിലാണ് മന്ത്രിയുട തൻറെ അഭിപ്രായങ്ങൾ പറഞ്ഞത്

എൽഡിഎഫ് സർക്കാരിന് തുടർഭരണം ഉറപ്പാണെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. ഐഇ മലയാളം 'വർത്തമാന'-ത്തിലാണ് മന്ത്രിയുട തൻറെ അഭിപ്രായങ്ങൾ പറഞ്ഞത്

author-image
WebDesk
New Update
Varthamanam With M B Rajesh

സിപിഎം നേതാക്കളുടെ പാർട്ടിയല്ല:എംബി രാജേഷ്

സിപിഎം നേതാക്കളുടെ പാർട്ടിയല്ലെന്നും എല്ലാവരും പാർട്ടിയുടെ നേതാക്കളാണെന്നും സംസ്ഥാന എക്‌സൈസ്-തദ്ദേശ-പാർലമെന്റ് കാര്യമന്ത്രി എംബി രാജേഷ് പറഞ്ഞു. ഐഇ മലയാളം വർത്തമാന-ത്തിലാണ് മന്ത്രിയുടെ പ്രതികരണം.

Advertisment

"ഇഎംഎസിന് ശേഷം പാർട്ടിയെ നയിക്കാൻ ആരെന്ന് ചോദ്യം വന്നു. പിന്നാലെ നായനാർ വന്നു. നായനാരെ പോലെ വ്യക്തി പ്രഭാവവുള്ള നേതാവ് ഇനി ഉണ്ടാകില്ലെന്നായിരുന്നു അന്ന് പലരും പറഞ്ഞത്. എന്നാൽ വിഎസ് അച്യുതാനന്ദൻ വന്നു. വിഎസിനെപ്പോലെ ജനകീയനായ നേതാവ് ഉണ്ടാകില്ലെന്നായിരുന്നു പിന്നീടുള്ള വിമർശമം. എന്നാൽ പിണറായി വിജയൻ വന്നു. സംസ്ഥാന ചരിത്രത്തിലാദ്യമായ തുടർഭരണം നേടിയാണ് പിണറായി മുന്നോട്ട് നീങ്ങുന്നത്. എല്ലാ കാലത്തും പാർട്ടിക്കുള്ളിൽ നിന്ന് നേതാക്കൾ ഉണ്ടാകും"-എംബി രാജേഷ് പറഞ്ഞു.

എൽഡിഎഫ് സർക്കാരിന് തുടർഭരണം ഉറപ്പാണെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. 'ഇത്രയേറെ പരിമിതികൾക്കുള്ളിൽ നിന്ന് ഇതിനേക്കാൾ നന്നായി പ്രവർത്തിക്കുന്ന ഒരു സർക്കാർ ഉണ്ടാകില്ലെന്ന് എല്ലാവർക്കും അറിയാം. ഈ ബോധ്യം ജനങ്ങൾക്ക് നന്നായിട്ടുണ്ട്'- രാജേഷ് അഭിപ്രായപ്പെട്ടു. 

Advertisment

ബ്രൂവറി വിഷയത്തിൽ സംസ്ഥാന സർക്കാരിന് സുതാര്യമായ സമീപനം മാത്രമാണ് ഉള്ളതെന്ന് മന്ത്രി വ്യക്തമാക്കി.പാലക്കാട് ബ്രൂവറി യുണിറ്റിനുള്ള സർക്കാർ തീരുമാനത്തിൽ സർക്കാരിന് തെറ്റുപറ്റിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 'ബ്രൂവറിയിൽ സുതാര്യമായ നയമാണ് സർക്കാരിനുള്ളത്. കേരളത്തിൽ ഒരുവർഷം മദ്യം ഉത്പാദിപ്പിക്കുന്നതിന് മാത്രം 9.26കോടി ലിറ്റർ സ്പിരിറ്റ് പുറത്തുനിന്ന് വാങ്ങണം. കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരമുള്ള എഥനോൾ ബ്ലെൻഡിങിന് 30 കോടി സ്പരിറ്റ് വാങ്ങണം. ഈ സ്പിരിറ്റ് കേരളത്തിൽ ഉത്പാദിപ്പിക്കുന്നതിൽ എന്താണ് കുഴപ്പം'- മന്ത്രി ചോദിച്ചു

Read More

Mb Rajesh Cpm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: