/indian-express-malayalam/media/media_files/2025/03/15/varthamanam-with-m-b-rajesh-4-813025.jpg)
എം.ബി.രാജേഷ്
സംസ്ഥാനത്ത് എല്ലാ പൊതുഇടങ്ങളിലും മാർച്ചിനുള്ളിൽ വേസ്റ്റ് ബിന്നുങ്ങൾ സ്ഥാപിക്കുമെന്ന് തദ്ദേശ-എക്‌സൈസ്-പാർലമെന്റ് കാര്യ വകുപ്പ് മന്ത്രി എംബി രാജേഷ്. മാലിന്യം വലിച്ചെറിയുന്നത് തടയാൻ ശക്തമായ നിയമനടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. മാലിന്യ നിർമാജ്ജനത്തിൽ, ഇന്ത്യയിൽ ഒരു സർക്കാരും ചെയ്യാത്ത കാര്യങ്ങളാണ് കേരളത്തിൽ നടപ്പിലാക്കുന്നതെന്നും എം.ബി രാജേഷ് അഭിപ്രായപ്പെട്ടു. ഐഇ മലയാളം വർത്തമാനം പോഡ്കാസ്റ്റ് പരിപാടിയിലാണ് മന്ത്രിയുടെ പ്രതികരണം.
"കേരളത്തിന്റെ ചരിത്രത്തിൽ ഒരു സർക്കാരും ചെയ്യാത്ത രീതിയിൽ മാലിന്യ നിർമാജ്ജനത്തെ വലിയ ഉത്തരവാദിത്വമായി ഏറ്റെടുത്ത സർക്കാരാണ് ഇപ്പോഴുള്ളത്. മന്ത്രിയെന്ന് നിലയിൽ പകുതിയിലേറെ സമയവും മാലിന്യ നിർമാജ്ജനം പദ്ധതികൾക്കായാണ് വിനിയോഗിക്കുന്നതത്"- മന്ത്രി പറഞ്ഞു.
ബ്രഹ്മപുരത്ത് നടക്കില്ലെന്ന് കരുതിയ കാര്യം സർക്കാർ നടപ്പാക്കി കാട്ടിയെന്നും മന്ത്രി പറഞ്ഞു. "ബ്രഹ്മപുരം തീപിടിത്തം ഉണ്ടായപ്പോഴാണ് എല്ലാവരും മാലിന്യ നിർമാജ്ജനത്തെപ്പറ്റി ഗൗരവ്വമായി ചിന്തിക്കുന്നത്. അന്ന് ഞാൻ നിയമസഭയിൽ പറഞ്ഞു. ഈ ആപത്തിനെ സർക്കാർ ഒരവസരമായി ഉപയോഗിക്കുകയാണെന്നത്. ബ്രഹ്മപുരത്തെ ഒരു പൂങ്കാവനമാക്കി മാറ്റുമെന്ന് അന്ന് നിയമസഭയിൽ പറഞ്ഞു. പലരും അന്നതിനെ ട്രോളി. പക്ഷെ സർക്കാരിന്റെ നിരന്തര പ്രവർത്തനങ്ങളിലൂടെ 110 ഏക്കർ വരുന്ന ബ്രഹ്മപുരത്തെ എട്ട് ലക്ഷം മെട്രിക്ക് ടൺ മാലിന്യത്തിൽ ആറ് ലക്ഷം മെട്രിക്ക് ടൺ മാലിന്യം പൂർണ്ണമായി ശാസ്ത്രീയമായി സംസ്‌കരിച്ചു. 75 ശതമാനം സ്ഥലം വീണ്ടെടുക്കാൻ കഴിഞ്ഞു"- എംബി രാജേഷ് പറഞ്ഞു.
മാലിന്യം വലിച്ചെറിയൽ; ഒറ്റ വർഷം പിഴ അഞ്ച് കോടി
മാലിന്യനിർമാജ്ജനത്തിൽ വ്യക്തികളുടെ സ്വഭാവത്തിലും മാറ്റമുണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. മാലിന്യം വലിച്ചെറിയുന്ന ശീലത്തിൽ നിന്ന് നമ്മുടെ സമൂഹം മുക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. "മാലിന്യം വലിച്ചെറിയുന്നത് തടയാൻ സർക്കാർ പിഴയുൾപ്പടെയുള്ള നിയമങ്ങൾ ശക്തമാക്കി. ബ്രഹ്മപുരം തീപിടിത്തത്തിന് മുമ്പ് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട് മൂന്ന് ലക്ഷം രൂപയാണ് പിഴയിനത്തിൽ ഈടാക്കിയത്. എന്നാൽ കഴിഞ്ഞ ഒറ്റവർഷത്തിൽ അഞ്ച് കോടി രൂപയാണ് പിഴയിനത്തിൽ ലഭിച്ചത്"- മന്ത്രി പറഞ്ഞു. മാലിന്യ നിർമാജ്ജനത്തിൽ കൃത്യമായ ഒരു മാർഗരേഖ തന്നെ സർക്കാർ സ്രഷ്ടിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
Read More
- കിഫ്ബി ടോൾ; കേന്ദ്ര സർക്കാരിന്റെ ശത്രുതമനോഭാവം കാരണം: എം.ബി.രാജേഷ്
- ബ്രൂവറിയിൽ സർക്കാരിന്റെ സമീപനം സുതാര്യം: എം.ബി. രാജേഷ്
- ഒരു കാരണവശാലും എക്‌സൈസ് എടുക്കരുതെന്നാണ് രമേശ് ചെന്നിത്തല നൽകിയ ഉപദേശം: എം.ബി.രാജേഷ്
- നഗരനയം; മേയിൽ അർബൻ കോൺക്ലേവ് സംഘടിപ്പിക്കും: എം.ബി.രാജേഷ്
- ഇതൊരു അനുഭവമായി എടുക്കണം; അന്ന് പിണറായി റിയാസിനോട് പറഞ്ഞു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.