/indian-express-malayalam/media/media_files/2025/03/12/varthamanam-mohammad-riyas-006-630057.jpg)
PA Mohammed Riyas on 'Varthamanam' podcast
പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ യുവതലമുറ തയ്യാറാകണമെന്ന് സംസ്ഥാന പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. ഐഇ മലയാളം വർത്തമാനം ത്തിലാണ് മന്ത്രി റിയാസ് തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചത്.
"പൊതുഇടങ്ങൾ വർധിപ്പിക്കണം. സ്‌പോർസിന്റെ പ്രത്യേകത വലിയ താരങ്ങളെ സ്രഷ്ടിക്കുക മാത്രമല്ല. തോൽക്കാൻ കൂടി പഠിക്കും. നമ്മൾ തോൽക്കാൻ കൂടിയാണ് പഠിക്കേണ്ടത്. തോൽക്കാൻ പഠിക്കുമ്പോൾ മാത്രമാണ് ജീവിതത്തിൽ കരുത്തോടെ മുന്നോട്ട് പോകാൻ കഴിയുന്നത്". -റിയാസ് വ്യക്തമാക്കി
"2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, 832 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ അന്നത്തെ പാർട്ടി സെക്രട്ടറി സഖാവ് പിണറായി വിജയനെ കണ്ടു. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ ജീവിതത്തിൽ മറക്കുകയില്ല. ഇതൊരു അനുഭവമായി എടുക്കുക. ആ വാക്കുകൾ ശരിയായിരുന്നുവെന്ന് പിന്നീട് മനസ്സിലായി. തോൽക്കണം. തോക്കാതെ ജയിക്കരുത്. പുതിയ തലമുറ തോൽക്കാൻ തയ്യാറാകുന്നില്ല. തോൽവിയിൽ നിന്ന് പലകാര്യങ്ങളും നമ്മൾ അറിയാതെ ആർജ്ജിച്ചെടുക്കും"- റിയാസ് പറഞ്ഞു.
സംസ്ഥാനത്തെ യുവജനങ്ങളിലെ ലഹരി വ്യാപനത്തിനെതിരെ എല്ലാവരും ഒന്നിക്കണമെന്ന് മന്ത്രി റിയാസ് പറഞ്ഞു. യുവജനങ്ങളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം ആശങ്കയുണ്ടാക്കുന്നത്. ഇക്കാര്യത്തിൽ എല്ലാവരും കൈകോർത്തുള്ള പോരാട്ടം നടത്തണം. ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിന് യുവാക്കൾക്കായി കുടുതൽ പൊതുഇടങ്ങൾ സ്രഷ്ടിക്കണം. കായികരംഗം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Read More
- ജനനന്മയ്ക്ക് ചെയ്യുന്നത് ജനം അറിയണം, അത് പിആർ അല്ല: മുഹമ്മദ് റിയാസ്
- സംസ്ഥാനത്ത് വർഗീയധ്രൂവീകരണത്തിന് ശ്രമം: മുഹമ്മദ് റിയാസ്
- മുഖ്യമന്ത്രിയുടെ മരുമകനെന്ന നിലയിൽ പരിഗണന; ചെറുവിഭാഗം ഉയർത്തുന്ന ആരോപണം: മുഹമ്മദ് റിയാസ്
- ബിജെപിക്ക് കേരളത്തിലെ മതനിരപേക്ഷ മനസ്സ് കീഴടക്കാനാവില്ല: മുഹമ്മദ് റിയാസ്
- വ്യക്തിയല്ല സംഘടന: മുഹമ്മദ് റിയാസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.