scorecardresearch

ബിജെപിക്ക് കേരളത്തിലെ മതനിരപേക്ഷ മനസ്സ് കീഴടക്കാനാവില്ല: മുഹമ്മദ് റിയാസ് Varthamanam Podcast with P A Muhammed Riyas

Varthamanam Podcast with P A Muhammed Riyas: ഇന്ത്യൻ എക്സ്പ്രസ്സ് ഡെപ്യൂട്ടി എഡിറ്റർ ലിസ് മാത്യുവുമായുള്ള 'വർത്തമാന'ത്തിന്റെ പുതിയ പതിപ്പിൽ റിയാസ്

Varthamanam Podcast with P A Muhammed Riyas: ഇന്ത്യൻ എക്സ്പ്രസ്സ് ഡെപ്യൂട്ടി എഡിറ്റർ ലിസ് മാത്യുവുമായുള്ള 'വർത്തമാന'ത്തിന്റെ പുതിയ പതിപ്പിൽ റിയാസ്

author-image
Liz Mathew
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mohammad Riyas

ഇന്ത്യൻ എക്സ്പ്രസ്സ് ഡെപ്യൂട്ടി എഡിറ്റർ ലിസ് മാത്യുവുമായുള്ള 'വർത്തമാന'ത്തിന്റെ പുതിയ പതിപ്പിൽ റിയാസ്

തിരുവനന്തപുരം: 'കേരളത്തിലെ ബി ജെ പിയുടെ പ്രതീക്ഷ കോൺഗ്രസ് ആണ്, യു ഡി എഫ് എടുക്കുന്ന തെറ്റായ നിലപാടുകളാണ്, കോൺഗ്രസിന്റെ അന്ധമായ ഇടതുപക്ഷ വിരുദ്ധത ബിജെപിക്ക് ഗുണകരമാവുകയാണ്,' പി എ മുഹമ്മദ് റിയാസ് ഐഇ മലയാളം പോഡ്കാസ്റ്റ് 'വർത്തമാന'ത്തിൽ പറഞ്ഞു. 'ബിജെപിക്ക് കേരളത്തിലെ മതനിരപേക്ഷ മനസ്സ് കീഴടക്കാനാവില്ല' എന്നും ഇന്ത്യൻ എക്സ്പ്രസ്സ് ഡെപ്യൂട്ടി എഡിറ്റർ ലിസ് മാത്യുവുമായുള്ള 'വർത്തമാന'ത്തിന്റെ പുതിയ പതിപ്പിൽ റിയാസ് അഭിപ്രായപ്പെട്ടു.

Advertisment

"ബി ജെ പിക്ക് കേരളത്തിലെ മതനിരപേക്ഷ മനസ്സുകൾ കീഴടക്കാൻ ആവില്ല, ഇനിയിപ്പോ എത്ര ശ്രമിച്ചിട്ടും കാര്യമില്ല. ബിജെപിക്ക് എല്ലാ നിലയിലും സഹായവും ചെയ്യുന്നത്, അന്ധമായ ഇടതുപക്ഷ വിരുദ്ധത കാരണം കോൺഗ്രസ് എടുക്കുന്ന സമീപനങ്ങളാണ്.  ഇപ്പൊ തൃശ്ശൂർ ജനങ്ങൾ നോക്കിയാൽ... ആ പൊട്ടിത്തെറി ഇപ്പോഴും തീർന്നിട്ടില്ല. അവിടെ മത്സരിച്ച ആള് ഇപ്പോഴും അതിൻറെ പ്രശ്നം പറയുന്നു, ആളുകൾ പറയുന്നു, അതിൻറെ കമ്മീഷൻ റിപ്പോർട്ട് ഇതു വരെയും പുറത്തുവിട്ടില്ല. അന്ന് ബിജെപി അവിടെ ജയിപ്പിക്കാൻ നേതൃത്വം കൊടുത്തവരെ ചേലക്കര ഇലക്ഷന്റെ ചുമതല നൽകി, അതും തൃശ്ശൂർ ജില്ലയിൽ തന്നെയാണല്ലോ. കോൺഗ്രസിന്റെ വോട്ട് പോരുകയും മറിയുകയും ചെയ്തു. ഇത് തൃശ്ശൂർ ആദ്യമായിട്ട് സംഭവിച്ച ഒരു സീറ്റ് അല്ല,  പല സ്ഥലത്തും ബിജെപി ജയിച്ചത് കോൺഗ്രസിന്റെ വോട്ട് പോയിട്ടാണ് അപ്പൊ കേരളത്തിലെ ബിജെപിയുടെ പ്രതീക്ഷ കോൺഗ്രസ് ആണ്. കേരളത്തിലെ ബിജെപിയുടെ കണ്ണിലെ കരട് ഞങ്ങളാണ്, ഇതൊരു വസ്തുതയാണ്," റിയാസ് പറഞ്ഞു.

Read Here

Muhammed Riyaz

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: