/indian-express-malayalam/media/media_files/2025/03/12/varthamanam-mohammad-riyas-006-630057.jpg)
മുഹമ്മദ് റിയാസ്
സംസ്ഥാനത്ത് വർഗീയ ധ്രൂവീകരണത്തിന് ശ്രമം നടക്കുന്നുണ്ടെന്നത് വാസ്തവമാണെന്ന് സംസ്ഥാന പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. വർഗീയത ആളിക്കത്തിക്കാൻ സംസ്ഥാനത്ത് ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ എല്ലാ മതത്തിലും മതനിരപേക്ഷ മനസ്സുള്ളവർ ഉണ്ടെന്നും അവരിലാണ് നാടിന്റെ പ്രതീക്ഷയെന്നും റിയാസ് പറഞ്ഞു. ഐഇ മലയാളം പോഡ്കാസ്റ്റ് വർത്തമാനത്തിൽ പങ്കെടുത്താണ് മുഹമ്മദ് റിയാസ് തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചത്.
"എൽഡിഎഫ് ഭരണകാലത്ത് മതധ്രൂവീകരണം എളുപ്പമല്ലെന്ന് അതിന് ശ്രമിക്കുന്നവർക്ക് അറിയാം. മറിച്ച്, കേരളം യുഡിഎഫ് ഭരിക്കുകയായിരുന്നെങ്കിൽ കേരളം വർഗീയ കലാപ ഭൂമിയായി മാറുമായിരുന്നു.കേരളത്തിൽ ബിജെപിക്ക് ഒന്നുകൂടി കാര്യങ്ങൾ എളുപ്പമാകുമായിരുന്നു. കാരണം പോലീസ്, മറ്റ് ഭരണസംവിധാനങ്ങൾ ഇത്തരം വിഷയങ്ങളിൽ കക്ഷിചേരും. മതവർഗീയ അജണ്ടയുള്ളവർക്ക് യുഡിഎഫ് ഭരണത്തിൽ എളുപ്പത്തിൽ ഇടപെടാൻ കഴിയും. എന്നാൽ എൽഡിഎഫ് ഭരണത്തിൽ അത് സാധ്യതമല്ല. മതവർഗീയ കക്ഷികൾക്ക് എന്നും തടസ്സം എൽഡിഎഫ് ഭരണമാണ്. അതുകൊണ്ടാണ് എൽഡിഎഫ് ഭരണം മാറണമെന്ന് ഇക്കുട്ടർ ആഗ്രഹിക്കുന്നത്. ബിജെപിക്ക് കേരളത്തിലെ മതനിരപേക്ഷ മനസ്സ് കീഴടക്കാകില്ല"- റിയാസ് പറഞ്ഞു.
കേരളത്തിലെ പുതുതലമുറയുടേത് മതനിരപേക്ഷ മനസ്സാണെന്ന് റിയാസ് അഭിപ്രായപ്പെട്ടു. മതേതര കാഴ്ചപ്പാടുകൾ പുലർത്തുന്നവരാണ് പുതുതലമുറ. പലപ്പോഴും യുവജനങ്ങളുമായി സംസാരിക്കാറുണ്ട്. അവരുടെ ഉള്ളിൽ സങ്കുചിത വർഗീയ ചിന്തകളില്ല. മതേതര കാഴ്ചപ്പാടാണ് കേരളത്തിലെ യുവജനങ്ങൾ പുലർത്തുന്നത്. കേരളത്തിന്റെ പ്രതീക്ഷയും ഈ മനസ്സാണ്- മുഹമ്മദ് റിയാസ് പറഞ്ഞു.
Read More
- മുഖ്യമന്ത്രിയുടെ മരുമകനെന്ന നിലയിൽ പരിഗണന; ചെറുവിഭാഗം ഉയർത്തുന്ന ആരോപണം: മുഹമ്മദ് റിയാസ്
- ബിജെപിക്ക് കേരളത്തിലെ മതനിരപേക്ഷ മനസ്സ് കീഴടക്കാനാവില്ല: മുഹമ്മദ് റിയാസ്
- വ്യക്തിയല്ല സംഘടന: മുഹമ്മദ് റിയാസ്
- മരിക്കുന്നത് വരെ രാഷ്ട്രീയത്തിൽ തുടരില്ല, വിരമിക്കും: വിഡി സതീശൻ
- അക്കാര്യത്തിൽ ഉമ്മൻചാണ്ടിയോട് എനിക്ക് വിയോജിപ്പുണ്ട്; വിഡി സതീശൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.