/indian-express-malayalam/media/media_files/2025/03/16/4gB8d5qstsq8YwLN5nte.jpg)
മേയിൽ അർബൻ കോൺക്ലേവ് സംഘടിപ്പിക്കും:എം.ബി.രാജേഷ്
സംസ്ഥാനത്ത് മേയ് മാസം അർബൻ കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് സംസ്ഥാന തദ്ദേശ സ്വയംഭരണ-എക്‌സൈസ്-പാർലമെന്റ കാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. സംസ്ഥാനത്തിന്റെ നഗരവികസനം സംബന്ധിച്ചുള്ള രൂപരേഖ തയ്യാറാക്കുന്ന നഗരനയ കമ്മിഷന്റെ അന്തിമ റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും കോൺക്ലേവ് സംഘടിപ്പിക്കുന്നതെന്ന് എം.ബി. രാജേഷ് പറഞ്ഞു. ഐഇ മലയാള ത്തിന്‍റെ'വർത്തമാനം' പോഡ്കാസ്റ്റിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം നഗര നയം രൂപീകരിക്കുന്നതിന് ഒരു കമ്മീഷനെ നിയോഗിക്കുന്നത്.
കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് നഗരവത്കരണമെന്ന് എംബി രാജേഷ് പറഞ്ഞു. "കേരളത്തെ മൊത്തം ഒറ്റനഗരമായി കാണാം. നഗരവത്കരണത്തിന് ഒരുപാട് സാധ്യതകളും വെല്ലുവിളികളുമുണ്ട്. സംസ്ഥാനത്ത് നഗരനയം രൂപീകരിക്കുന്നതിന് നഗരനയ കമ്മിഷൻ രൂപീകരിച്ചിരുന്നു. വരുന്ന 25 വർഷത്തെ കേരളത്തിന്റെ നഗരവികസനം സംബന്ധിച്ചുള്ള കൃത്യമായ നയം രൂപീകരിക്കുന്നതിനാണ് കമ്മിഷനെ നിയോഗിച്ചത്. കമ്മിഷന്റെ ഇടക്കാല പഠനറിപ്പോർട്ട് ലഭിച്ചിരുന്നു. പൂർണ റിപ്പോർട്ട് മാർച്ചിൽ ലഭിക്കും. ഇതിനുപിന്നാലെ മേയിൽ സംസ്ഥാനത്ത് അർബൻ കോൺക്ലേവ് സംഘടിപ്പിക്കും"-എം.ബി. രാജേഷ് പറഞ്ഞു.
പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നന്നായി പ്രവർത്തിക്കുന്ന എൽഡിഎഫ് സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ എത്തുമെന്ന് രാജേഷ് അവകാശപ്പെട്ടു. ബ്രുവറി വിഷയത്തിൽ സർക്കാരിന് തെറ്റുപറ്റിയിട്ടില്ലെന്നും എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നയമാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എംബി രാജേഷുമായി ഇന്ത്യൻ എക്‌സ്പ്രസ് ഡെപ്യൂട്ടി എഡിറ്റർ ലിസ് മാത്യു നടത്തിയ 'വർത്തമാനം' പോഡ്കാസ്റ്റ് മാർച്ച് 19ന് രാവിലെ ഏഴുമണി മുതൽ സ്ട്രീം ചെയ്യും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.