/indian-express-malayalam/media/media_files/2025/03/02/duzXXRmKNlzPkyW0PDrY.jpg)
Varthamanam wth Liz Mathew featuring V D Satheesan, Streaming from March 5
കേരളത്തിലെ കോൺഗ്രസിൽ താനടക്കം ഒരാളും മുഖ്യമന്ത്രി സ്ഥാനാർഥിയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഐഇ മലയാളം പോഡ്കാസ്റ്റ് പരിപാടി 'വർത്തമാനം' ത്തിന്റെ പുതിയ പതിപ്പിൽ സംസാരിക്കുകയായിരുന്നു വിഡി സതീശൻ. വലിയ പിന്തുണയുള്ള നേതാവല്ല താനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
"കെ കരുണാകരൻ, എകെ ആന്റണി, ഉമ്മൻ ചാണ്ടി തുടങ്ങിയവർക്കുണ്ടായിരുന്ന പോപ്പുലർ സപ്പോർട്ടോ പാർട്ടി അണികളുടെ ഇടയിലുള്ള സപ്പോർട്ടോ ഉള്ള ആളല്ല താൻ"- സതീശൻ പറഞ്ഞു
വർഗീയതയെ സൂഷ്മതയോടെ കൈകാര്യം ചെയ്യണം
പച്ചവെള്ളത്തിന് തീപിടിപ്പിക്കാൻ ശക്തിയുള്ള വർഗീയത കേരളത്തിൽ ഉണ്ടെന്ന് വിഡി സതീശൻ പറഞ്ഞു. 'വളരെ സെൻസിറ്റീവായ കാര്യമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "പച്ചവെള്ളത്തിന് തീപിടിക്കാൻ കഴിയുന്ന വർഗീയത കേരളത്തിലുണ്ട്. പൊളിറ്റിക്കൽ ലീഡർഷിപ്പിൽ ഇരിക്കുന്നവർ സുഷ്മതയോടെ ഇത് കൈകാര്യം ചെയ്തില്ലെങ്കിൽ കേരളം അപകടത്തിലേക്ക് പോകും"- പ്രതിപക്ഷ നേതാവ് പറഞ്ഞു.
ചിലർക്ക് ഇഷ്ടപെടണമെന്നില്ല
ചിലർക്ക് നമ്മളെയും നമ്മുടെ രീതികളെയും ഇഷ്ടപ്പെടണമെന്നില്ലെന്നും വിഡി സതീശൻ. "നമ്മളെ എല്ലാവർക്കും ഇഷ്ടപ്പെടാൻ പറ്റുമോ ? നമ്മുടെ രീതി, നമ്മുടെ അപ്രോച്ച്, നമ്മുടെ ഭാഷ, നമ്മുടെ അപീയിരൻസ്. ചിലർക്ക് നമ്മളെ കാണുമ്പോൾ ദേഷ്യം വരും. അതു നാച്ചുറലാണ്"- സതീശൻ അഭിപ്രായപ്പെട്ടു. മാർച്ച് അഞ്ചിന് വിഡി സതീശനുമായി ഇന്ത്യൻ എക്സ്പ്രസ് ഡെപ്യൂട്ടി എഡിറ്റർ ലിസ് മാത്യു നടത്തിയ 'വർത്തമാനം' സ്ട്രീം ചെയ്യും.
ഐഇ മലയാളം വർത്തമാനം പ്രഥമ പതിപ്പിൽ കോൺഗ്രസ്സ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂരാണ് പങ്കെടുത്തത്.. ദേശീയ രാഷ്ട്രീയം, സംസ്ഥാന രാഷ്ട്രീയം എന്നിവയിലുള്ള തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കിയ തരൂർ കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും പങ്കു വെച്ചു. ഇവയിൽ ചിലത് വിവാദമാവുകയും ചെയ്തിരുന്നു.
പാർട്ടിക്ക് പുറത്തുനിന്നുള്ള വോട്ടുകൾ സമാഹരിക്കുവാൻ സംസ്ഥാനത്തെ കോൺഗ്രസിന് സാധിക്കണമെന്നും തരൂർ അഭിപ്രായപ്പെട്ടിരുന്നു. കേരളത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് താൻ ഇതു വരെ അതിൽ ഒരു പ്രത്യേക നിലപാട് എടുത്തിട്ടില്ല എന്നും പാർട്ടിയുടെയും ജനങ്ങളുടെയും ആവശ്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും ശശി തരൂർ അഭിപ്രായപ്പെട്ടിരുന്നു
Read More
- Shashi Tharoor Podcast:"ഞാൻ മോഹൻ ഭാഗവതിനോട് പറഞ്ഞു, ‘സർ, ഇത് എന്റെ ഹിന്ദു മതമല്ല.’ അദ്ദേഹം പറഞ്ഞു, ‘എന്റേതും അല്ല’: ശശി തരൂർ
- Shashi Tharoor Podcast: ഞാൻ ചെയ്യുന്ന എന്തിലും കുറ്റം കണ്ടെത്തുന്നവർ തുടക്കം മുതൽ എന്റെ സ്വന്തം പാർട്ടിയിലുണ്ട്: ശശിതരൂർ
- Shashi Tharoor Podcast: ജ്യോതിഷിയല്ല, ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്കറിയില്ല: ശശി തരൂർ
- Shashi Tharoor Podcast: കമ്മ്യൂണിസ്റ്റുകാർ എപ്പോഴും പുതിയത് എന്തിനെയും എതിർക്കുന്നു, 15 വർഷത്തിന് ശേഷം അതിനെ സ്വീകരിക്കുന്നു: ശശി തരൂർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.