scorecardresearch

Shashi Tharoor Podcast: ജ്യോതിഷിയല്ല, ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്കറിയില്ല: ശശി തരൂർ

Shashi Tharoor Podcast: ആദ്യ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് എന്നെക്കൊണ്ട് വലിയ ആവശ്യമൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവർക്ക് കൂടുതൽ ആവശ്യമുണ്ടായിരുന്നു. 2026 ൽ അവർക്ക് എന്താണ് വേണ്ടതെന്ന് നോക്കാം

Shashi Tharoor Podcast: ആദ്യ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് എന്നെക്കൊണ്ട് വലിയ ആവശ്യമൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവർക്ക് കൂടുതൽ ആവശ്യമുണ്ടായിരുന്നു. 2026 ൽ അവർക്ക് എന്താണ് വേണ്ടതെന്ന് നോക്കാം

author-image
Liz Mathew
അപ്‌ഡേറ്റ് ചെയ്‌തു
New Update
Shashi Tharoor Interview

'Varthamanam ' Streaming now on Indian Express

Shashi Tharoor Controversial Podcast: ഐഇ മലയാളത്തിന്റെ പുതിയ പോഡ്കാസ്റ്റ് സീരീസ് 'വർത്തമാന'ത്തിൽ തിരുവനന്തപുരം എം പി ശശി തരൂർ നേരിട്ട ചോദ്യങ്ങളിൽ ഒന്നാണ് ഇത്.  പാർട്ടിയിലെ വിവിധ ഘടകങ്ങളെക്കുറിച്ചും താൻ നേരിടുന്ന വിമർശനങ്ങളെയും പ്രതിസന്ധികളെയും കുറിച്ചും മനസ്സ് തുറന്ന ഡോ. തരൂർ, തിരഞ്ഞെപ്പിന് തയ്യാറെടുക്കുന്ന കേരളത്തിലെ കോൺഗ്രസ്സിനെ സംബന്ധിച്ച് ഏറെ പ്രസക്തിയുള്ള ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞു തുടങ്ങിയത് ഇങ്ങനെ.

Advertisment

"ആദ്യ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് എന്നെക്കൊണ്ട്  വലിയ ആവശ്യമൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവർക്ക് കൂടുതൽ ആവശ്യമുണ്ടായിരുന്നു. 2026 ൽ അവർക്ക് എന്താണ് വേണ്ടതെന്ന് നമുക്ക് നോക്കാം."

ഐഇ മലയാളം ഇന്ന് ഫെബ്രുവരി 26 മുതൽ ആരംഭിക്കുന്ന പ്രതിവാര പോഡ്കാസ്റ്റ് പരിപാടിയാണ് 'വർത്തമാനം.' വാക്കും കാലവും ഒന്നിക്കുന്ന ഈ പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് ദി ഇന്ത്യൻ എക്‌സപ്രസ് ഡെപ്യൂട്ടി എഡിറ്റർ ലിസ് മാത്യു. എഴുത്തുകാരനും തിരുവനന്തപുരം എം പിയും കോൺഗ്രസ് പ്രവർത്തകസമിതിയംഗവുമായ ശശി തരൂരുമായിയുള്ള 'വർത്തമാന'ത്തിന്റെ പൂർണ്ണ പതിപ്പ് ഇവിടെ കാണാം.

Read More

Advertisment

"ഞാൻ ഒരു ജ്യോതിഷിയല്ല. ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്കറിയില്ല. തിരുവനന്തപുരത്തെ വോട്ടർമാർ എന്നെ പാർലമെന്റിലേക്ക് തിരഞ്ഞെടുത്തു. എനിക്ക് അവിടെ ഒരു സ്ഥാനമുണ്ട്. ഞാൻ പാർലമെന്റിൽ ജോലി ചെയ്യുന്നു. ഇപ്പോൾ ഞാൻ വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷനാണ്. ഞാൻ അതിനായി പ്രവർത്തിക്കുന്നു. നിങ്ങൾക്ക് വേറെ എന്താണ് അറിയേണ്ടത്?," ശശി തരൂർ ചോദിച്ചു.

കേരളത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് താൻ ഇതു വരെ അതിൽ ഒരു പ്രത്യേക നിലപാട് എടുത്തിട്ടില്ല എന്നും പാർട്ടിയുടെയും ജനങ്ങളുടെയും ആവശ്യങ്ങൾ പരിഗണിക്കേണ്ടതുണ്ട് എന്നും എന്നായിരുന്നു തരൂർ മറുപടി നൽകി.

"ഞാൻ കേരള രാഷ്ട്രീയത്തിൽ നിന്ന് അകലെയാണെന്ന് പറയുന്നത് പൂർണ്ണമായും ശരിയല്ല. 2011, 2016, 2021. എന്നീ മൂന്ന് തിരഞ്ഞെടുപ്പുകളിൽ പ്രചാരണം നടത്തി . പാർട്ടിക്ക് ആവശ്യമായ എല്ലാ വിധത്തിലും ഞാൻ അവരെ സഹായിച്ചിട്ടുണ്ട്. ആദ്യ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് എന്നെക്കൊണ്ട്  വലിയ ആവശ്യമൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവർക്ക് കൂടുതൽ ആവശ്യമുണ്ടായിരുന്നു. 2026 ൽ അവർക്ക് എന്താണ് വേണ്ടതെന്ന് നമുക്ക് നോക്കാം.

Congress Shashi Tharoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: