scorecardresearch

ലക്കി ഭാസ്കറിൽ തിളങ്ങി ദുൽഖറിന്റെ വിന്റേജ് കാർ

ലക്കി ഭാസ്കറിൽ അതിഥിതാരമായി ദുൽഖറിന്റെ നിസ്സാൻ പട്രോളും

ലക്കി ഭാസ്കറിൽ അതിഥിതാരമായി ദുൽഖറിന്റെ നിസ്സാൻ പട്രോളും

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Dulquer Salmaan's personal garage.

മമ്മൂട്ടിയെ പോലെ തന്നെ വാഹനങ്ങളോടും വലിയ ഭ്രമമുള്ള വ്യക്തിയാണ് മകൻ ദുൽഖർ സൽമാനും. ആരും കൊതിക്കുന്ന നിരവധി വാഹനങ്ങളും ദുൽഖറിന്റെ വാഹന ശേഖരത്തിലുണ്ട്. വലിയൊരു കാർ ശേഖരം തന്നെ ദുൽഖറിനുണ്ട്. അതിൽ തന്നെ,  വിന്റേജ് കാറുകളുടെ പ്രത്യേക കളക്ഷനുമുണ്ട്. 

Advertisment

ദുൽഖറിന്റെ പുതിയ ചിത്രം ലക്കി ഭാസ്കർ വിജയകരമായി തിയേറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ, ദുൽഖറിനൊപ്പം ചിത്രത്തിൽ തിളങ്ങുകയാണ് റെഡ് നിറത്തിലുള്ള  നിസ്സാൻ പട്രോൾ എന്ന വിന്റേജ് കാർ. തന്റെ സ്വകാര്യശേഖരത്തിൽ നിന്നുള്ള കാറാണത് എന്നാണ് ദുൽഖർ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. 

1980കളിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. അതിനാൽ തന്നെ ചിത്രത്തിൽ ധാരാളം വിന്റേജ് കാറുകൾ ഉപയോഗിച്ചിട്ടുണ്ട്. ചിത്രത്തിനു വേണ്ടി വിന്റേജ് കാറുകൾ കണ്ടെത്താനും റീസ്റ്റോർ ചെയ്യാനും അണിയറപ്രവർത്തകർ ഏറെ സമയമെടുത്തെന്നാണ് ദുൽഖർ പറയുന്നത്. "സംവിധായകൻ വെങ്കി അത്‍ലൂരി, സാറിന്റെ കാറുകൾ എന്തെങ്കിലും ഉപയോഗിക്കാനാവുമോ? എന്നു ചോദിച്ചപ്പോൾ ഞാൻ യെസ് പറഞ്ഞു,.പക്ഷേ ആ കാർ അപ്പോൾ അണ്ടർ റിസ്റ്റോറേഷനിൽ ആയിരുന്നു. പക്ഷേ സിനിമയ്ക്കു മുൻപെ എനിക്ക് അതു ഫിനിഷ് ചെയ്യാൻ പറ്റി," ദുൽഖർ പറയുന്നു. 

മുൻപ്, ടോപ്പ് ഗിയർ ഇന്ത്യയുടെ അഭിമുഖത്തിൽ, എത്ര കാറുകളുണ്ട് സ്വകാര്യ ശേഖരത്തിൽ എന്ന ചോദ്യത്തിന്  “ഇത് എന്നെ കുഴപ്പത്തിലാക്കിയേക്കാം. എന്റെ കയ്യിൽ ധാരാളം യൂസ്ഡ് കാറുകൾ ഉണ്ട്, ഞാൻ കാറുകൾ റീസ്റ്റോർ ചെയ്യുന്നു,” എന്നായിരുന്നു ദുൽഖറിന്റെ മറുപടി.

Advertisment

അതേസമയം, ദുൽഖറിന്റെ കാർ പ്രേമത്തെ കുറിച്ച് പൃഥ്വിരാജ് മാഷബിൾ ഇന്ത്യയുടെ ദി ബോംബെ ജേർണിയിൽ  പറഞ്ഞ വാക്കുകളും ശ്രദ്ധേയമാണ്.  "ശരിക്കും ഒരു കാർ കളക്ടറാണ് ദുൽഖർ. ഏതാണ്ട് 50-60 കാറുകൾ കാണും ദുൽഖറിന്റെ കളക്ഷനിൽ. അങ്ങനെ കാറുകൾ കളക്റ്റ് ചെയ്യുന്നതിൽ അയാൾ സന്തോഷം കണ്ടെത്തുന്നു. ഞാൻ പക്ഷേ കാറുകൾ ഡ്രൈവ് ചെയ്യുന്നതിലാണ് സന്തോഷം കണ്ടെത്തുന്നത്, അതിന് അത്രയും കാറുകൾ വേണ്ടല്ലോ. എന്നെ സംബന്ധിച്ച് കാറുകൾ ഗാരേജിൽ സൂക്ഷിക്കുന്നതല്ല, അതു ഉപയോഗിക്കുന്നതിലാണ് താൽപ്പര്യം. ദുൽഖറിനും ഡ്രൈവ് ചെയ്യാൻ ഇഷ്ടമാണ്, പക്ഷേ അതിലേറെ സന്തോഷം കളക്ടർ എന്ന രീതിയിലുണ്ട്. ദുൽഖർ ഒരു പ്രോപ്പർ കാർ പ്രേമിയാണ്. ദുൽഖറിന്റെ കാർ ശേഖരത്തെക്കുറിച്ച് ഒരു ഡോക്യുമെൻ്ററി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. അത്രയും നല്ലതാണത്," എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. 

Read More

Dulquer Salmaan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: