scorecardresearch

Devara OTT: ദേവര ഒടിടിയിൽ

Devara OTT Release Date & Platform: ജൂനിയർ എന്‍ടിആർ, ജാൻവി കപൂർ, സെയ്ഫ് അലി ഖാൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ദേവര ഒടിടിയിലേക്ക്, എവിടെ കാണാം?

Devara OTT Release Date & Platform: ജൂനിയർ എന്‍ടിആർ, ജാൻവി കപൂർ, സെയ്ഫ് അലി ഖാൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ദേവര ഒടിടിയിലേക്ക്, എവിടെ കാണാം?

author-image
Entertainment Desk
New Update
Devara OTT Release Date Platform

Devara OTT Release Date & Platform

 Devara OTT Release Date & Platform: ജൂനിയർ എന്‍ടിആറിനെ നായകനാക്കി കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന 'ദേവര' ഒടിടിയിലേക്ക്.  ചിത്രത്തിൽ ദേവര, വരദ എന്നിങ്ങനെ ഇരട്ട വേഷങ്ങളിലാണ് ജൂനിയർ എൻടിആർ എത്തുന്നത്. ബോളിവുഡ് നടി ജാൻവി കപൂറാണ് നായിക. ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രമായ ഭൈരയെ അവതരിപ്പിച്ചത് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനാണ്.  പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Advertisment

രണ്ടു ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാഗം സെപ്റ്റംബർ 27ന് തിയേറ്ററുകളിലെത്തിയത്. ആഗോളതലത്തിൽ 500 കോടിയിലധികം രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്. യുവസുധ ആർട്ട്‌സും എൻടിആർ ആർട്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.  

ദുല്‍ഖറിന്റെ വിതരണ കമ്പനിയായ വേഫറര്‍ ഫിലിംസ് ആണ് കേരളത്തിൽ ദേവരയുടെ വിതരണം ഏറ്റെടുത്തത്.  അനിരുദ്ധ് സംഗീതവും രത്നവേലു ഛായാഗ്രഹണവും നിർവ്വഹിച്ച ചിത്രത്തിന്റെ എഡിറ്റർ ശ്രീകര്‍ പ്രസാദ് ആണ്.  ജനതാ ഗാരേജിന് ശേഷം കൊരട്ടല ശിവയും എൻടിആറും ഒരുമിച്ച ചിത്രമാണിത്. 

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം ലഭ്യമാവുക.  നെറ്റ്ഫ്ളിക്സിൽ നവംബർ 8 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

Advertisment

Read More

Saif Ali Khan Jhanvi Kapoor New Release OTT Jr NTR Netflix

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: