scorecardresearch

Am Ah OTT: പ്രേക്ഷകപ്രീതി നേടിയ 'അം അഃ' ഒടിടിയിൽ എവിടെ കാണാം?

Am Ah OTT: മാതൃസ്നേഹത്തിന്റെ കഥ പറഞ്ഞ് പ്രേക്ഷകരുടെ ഉള്ളുതൊട്ട മലയാള ചിത്രം 'അം അഃ' ഒടിടിയിൽ എത്തി, ദിലീഷ് പോത്തൻ- ജാഫർ ഇടുക്കി- ദേവദർശിനി എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം എവിടെ കാണാം?

Am Ah OTT: മാതൃസ്നേഹത്തിന്റെ കഥ പറഞ്ഞ് പ്രേക്ഷകരുടെ ഉള്ളുതൊട്ട മലയാള ചിത്രം 'അം അഃ' ഒടിടിയിൽ എത്തി, ദിലീഷ് പോത്തൻ- ജാഫർ ഇടുക്കി- ദേവദർശിനി എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം എവിടെ കാണാം?

author-image
Entertainment Desk
New Update
Am Ah malayalam movie OTT Amazon Prime Video SunNXT

Am Ah malayalam movie streaming on Ott, where to watch

Am Ah malayalam movie streaming on Ott, where to watch: ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും ദേവദർശിനിയും പ്രധാന വേഷത്തിലെത്തിയ 'അം അഃ' ഒടിടിയിലെത്തി. ഇരുന്നൂറു സിനിമാസ്നേഹികളുടെ സഹായത്താൽ നിർമ്മിച്ച ഈ ചിത്രം ജനുവരി 24നായിരുന്നു തിയേറ്ററുകളിൽ എത്തിയത്. 

Advertisment

ഇടുക്കിയിലെ ഒറ്റപ്പെട്ട ഒരു മലയോരഗ്രാമത്തിലെ കുറച്ച് മനുഷ്യരിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നത്. റോഡുപണിയ്ക്കായി വരുന്ന സൂപ്പർവൈസർ സ്റ്റീഫനും സ്റ്റീഫന്റെ വരവോടെ  ആ നാട്ടിൽ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. തോമസ് സെബാസ്റ്റിയൻ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് കാപി പ്രൊഡക്ഷൻസ് ആണ്. സിബി മലയിലിന്റെയും ബ്ലെസിയുടെയും അസിസ്റ്റന്റായിരുന്ന തോമസ് സെബാസ്റ്റ്യന്റെ നാലാമത്തെ ചിത്രമാണിത്. 

 ശ്രുതി ജയൻ, ജാഫർ ഇടുക്കി, മീരാ വാസുദേവ്, ജയരാജൻ കോഴിക്കോട്, നവാസ് വള്ളിക്കുന്ന്, അലൻസിയർ, ടി.ജി.രവി, അനുരൂപ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. തമിഴ്‌താരം ദേവദർശിനി പ്രധാന വേഷത്തിലെത്തുന്ന ആദ്യ മലയാളചിത്രം കൂടിയാണിത്. 

 കവിപ്രസാദ് ഗോപിനാഥാണ് ചിത്രത്തിന്റെ തിരക്കഥ. ഗോപി സുന്ദർ സംഗീതവും പശ്ചാത്തലസംഗീതവും നിർവ്വഹിച്ചു. ഛായാഗ്രഹണം അനീഷ് ലാലും എഡിറ്റിംഗ് ബിജിത് ബാലയും നിർവഹിച്ചു. സസ്പെൻസ് ഡ്രാമ ഴോണറിൽ വരുന്ന ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. 

Advertisment

ആമസോൺ പ്രൈം വീഡിയോ, സൺ നെക്സ്റ്റ് എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. 

Read More

Dileesh Pothan OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: