scorecardresearch

ജംഗിൾ തീം പാർട്ടിയും ടാറ്റൂ കോർണറും; മകളുടെ പിറന്നാൾ ഗംഭീരമാക്കി രൺബീറും ആലിയയും

മകൾ റാഹയുടെ ജന്മദിനാഘോഷം ഗംഭീരമാക്കി ബോളിവുഡ് താരദമ്പതികളായ രൺബീർ കപൂറും ആലിയ ഭട്ടും

മകൾ റാഹയുടെ ജന്മദിനാഘോഷം ഗംഭീരമാക്കി ബോളിവുഡ് താരദമ്പതികളായ രൺബീർ കപൂറും ആലിയ ഭട്ടും

author-image
Entertainment Desk
New Update
Raha Birthday , Alia Bhatt

ആലിയ ഭട്ട്, രൺബീർ കപൂർ, റാഹ കപൂർ

ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടിൻ്റെയും രൺബീർ കപൂറിൻ്റെയും പ്രിയ മകൾ റാഹാ കപൂറിന്റെ രണ്ടാം ജന്മദിനമായിരുന്നു ബുധനാഴ്ച.  താരദമ്പതികളുടെ മുംബൈയിലെ വസതിയിൽ ജംഗിൾ തീമിലുള്ള പാർട്ടിയാണ് ഒരുക്കിയിരുന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് ആഘോഷങ്ങളിൽ പങ്കെടുത്തത്. പാർട്ടിയിൽ നിന്നുള്ള ഏതാനും ചിത്രങ്ങൾ സോണി റസ്ദാനം പൂജാഭട്ടും തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചിരുന്നു. 

Advertisment

Raha Birthday Party

മകൾക്കൊപ്പമുള്ള ചിത്രങ്ങൾ ആലിയയും കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. പിറന്നാൾ ആശംസകളിൽ ഏറ്റവും അധികം ശ്രദ്ധ നേടിയത് റിദ്ധിമ പങ്കിട്ട ചിത്രമായിരുന്നു. ആലിയ ഭട്ടിൻ്റെ കുട്ടിക്കാല ചിത്രത്തോടൊപ്പം റാഹയുടെ ഫോട്ടോയും ചേർത്തു വച്ച റിദ്ധിമയുടെ പോസ്റ്റിന് ധാരാളം ആരാധകർ കമൻ്റ് ചെയ്തിരുന്നു. ആലിയയുടെ കാർബൺ കോപ്പിയാണ് റാഹ എന്ന് തന്നെയാണ് ആരാധകർ പറയുന്നത്. 

മിക്ക അഭിമുഖങ്ങളിലും ആലിയയും രൺബീറും മകളെ കുറിച്ച് ചോദിക്കുമ്പോൾ ഏറെ വാചാലറാകാറുണ്ട്. റാഹയുടെ ഒന്നാം ജന്മദിനം വരെ താര ദമ്പതികൾ മകളുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നില്ല. തങ്ങൾ അതിന് റെഡിയാകുന്നതു വരെ മകളുടെ ചിത്രം പകർത്തരുതെന്ന് ഇരുവരും പാപ്പരാസികളോടും ആവശ്യപ്പെട്ടിരുന്നു.  

Advertisment

Raha Birthday Party

2022 നവംബറിലാണ് രൺബീറും ആലിയയും മകൾ റാഹയെ സ്വാഗതം ചെയ്തത്. റാഹയുടെ ഒന്നാം പിറന്നാളിൻ്റെ ആഘോഷ ചിത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. 

Read More

Birthday Ranbir Kapoor Alia Bhatt Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: