scorecardresearch

അമ്പലത്തിലെ ലൗഡ്‌സ്പീക്കറിന്റെ ശബ്ദം കൊണ്ട് വീട്ടില്‍ ഇരിക്കാന്‍ വയ്യ;  വിമര്‍ശനവുമായി അഹാന കൃഷ്ണ

‘സരക്ക് വച്ചിരുക്കാ’ പോലുള്ള പാട്ടുകൾ അമ്പലത്തിൽ പ്ലേ ചെയ്യുന്നതിനെയും അഹാന പോസ്റ്റിൽ വിമർശിക്കുന്നുണ്ട്

‘സരക്ക് വച്ചിരുക്കാ’ പോലുള്ള പാട്ടുകൾ അമ്പലത്തിൽ പ്ലേ ചെയ്യുന്നതിനെയും അഹാന പോസ്റ്റിൽ വിമർശിക്കുന്നുണ്ട്

author-image
Entertainment Desk
New Update
Ahaana Krishna Temple Loud speeker post

Ahaana Krishna

ചുറ്റുമുള്ളവരുടെ സമാധാനജീവിതത്തെ ഗൗനിക്കാതെ ഉച്ചഭാഷിണിയിൽ നിരന്തരം പാട്ട് വയ്ക്കുന്ന ക്ഷേത്രഭാരവാഹികളെ വിമർശിച്ച് നടി അഹാന കൃഷ്ണ. വീടിനടുത്തു സ്ഥിതി ചെയ്യുന്ന  ക്ഷേത്രത്തിൽ നിന്നുള്ള ലൗഡ്‌സ്പീക്കര്‍ ശബ്ദം കാരണം സഹികെട്ടെന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അഹാന കുറിച്ചത്.

Advertisment

"ഉത്സവവേളകളില്‍ അമ്പലത്തിനുള്ളിലെ കാര്യങ്ങള്‍ എല്ലാവരും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്ന് സംഘാടകര്‍ കരുതുന്നു. രാവിലെ ഒന്‍പതു മണിക്ക് ആരംഭിച്ച് രാത്രി പത്തോ പതിനൊന്നോ വരെ ഉച്ചത്തില്‍ പാട്ടും മറ്റും പ്ലേ ചെയ്യുകയാണ്. പലപ്പോഴും ഇത് സമീപത്തുള്ളവരുടെ സമാധാനം തകര്‍ക്കുന്ന നിലയിലേക്ക് മാറുന്നു. അമ്പലത്തിലെ പ്രാര്‍ത്ഥനയും മറ്റും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്ഷേത്ര പരിസരത്ത് പോയി കേള്‍ക്കും," എന്നാണ് അഹാന കുറിച്ചത്.

ക്ഷേത്രാന്തരീക്ഷവുമായി യോജിച്ചുപോവാത്ത തരത്തിലുള്ള പാട്ടുകൾ പ്ലേ ചെയ്യുന്നതിനെയും അഹാന വിമർശിക്കുന്നുണ്ട്. അഹാന ഷെയർ ചെയ്തൊരു വീഡിയോയുടെ പശ്ചാത്തലത്തിൽ  ‘സരക്ക് വച്ചിരുക്കാ’ എന്ന സിനിമാ ഗാനമാണ് കേൾക്കാനാവുക.  ‘അമ്പലത്തില്‍ ഇടാന്‍ പറ്റിയ സൂപ്പര്‍ പാട്ട്, ഹര ഹരോ ഹര ഹര’ എന്നാണ് വീഡിയോയ്ക്ക് അഹാന നൽകിയ അടിക്കുറിപ്പ്.

നിരവധി സ്റ്റോറികളിലൂടെയാണ് അഹാന ക്ഷേത്രത്തിലെ നിർത്താതെയുള്ള ഈ ലൗഡ് സ്പീക്കർ ഉപയോഗത്തെ വിമർശിക്കുന്നത്. രാവിലെ തന്നെ അമ്പലത്തിലെ പാട്ട് കച്ചേരി ആരംഭിച്ചതിനെ വിമര്‍ശിച്ചു കൊണ്ടുള്ള മറ്റൊരു വീഡിയോയും കാണാം.  ‘ഗുഡ് മോണിങ്, ഇതാണോ കാവിലെ പാട്ട് മത്സരം എന്ന് പറയുന്ന സാധനം?’ എന്നാണ് മറ്റൊരു വീഡിയോയിൽ അഹാന ചോദിക്കുന്നു.  ‘വയ്യ ഈ പാട്ടുകാരെക്കൊണ്ട്’ ശബ്ദകോലാഹലം കാരണം സഹിക്കെട്ടിരിക്കുന്ന സ്വന്തം ചിത്രവും അഹാന ഷെയർ ചെയ്തിട്ടുണ്ട്.

Advertisment

Read More

Ahaana Krishna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: