/indian-express-malayalam/media/media_files/2025/04/02/WqFN1ED6XJAkGpi0LRK6.jpg)
ബണ്ടി ഓർ ബബ്ലി എന്ന ചിത്രത്തിലെ കജ് രാരേ എന്ന ഗാനം എക്കാലത്തെയും ഹിറ്റ് പാട്ടുകളിലൊന്നാണ്. 51 കോടിയിലേറെ വ്യൂസ് ആണ് ഈ ഗാനം യൂട്യൂബിൽ ഇതുവരെ നേടിയത്. അഭിഷേക് ബച്ചനും ഐശ്വര്യ റായിയും അമിതാഭ് ബച്ചനുമായിരുന്നു ഈ ഗാനരംഗത്തിൽ ഒന്നിച്ചെത്തിയത്.
വർഷങ്ങൾക്കിപ്പുറം, ഒരു വേദിയിൽ ആ ഗാനരംഗം റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് ഐശ്വര്യയും അഭിഷേകും. അമിതാഭ് ബച്ചനു പകരം ഇത്തവണ ദമ്പതികൾക്കൊപ്പം ചുവടുവച്ചത് മകൾ ആരാധ്യയാണെന്ന വ്യത്യാസം മാത്രം.
ഐശ്വര്യയും അഭിഷേകും വേർപിരിയുന്നു എന്ന അഭ്യൂഹങ്ങൾ കുറച്ചുകാലമായി ശക്തമാണ്. അതിനിടയിലാണ് ദമ്പതികൾ ഒന്നിച്ച് വേദിയിലെത്തി പെർഫോം ചെയ്തിരിക്കുന്നത്. വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.
രാജ്യത്തെ ഏറ്റവും പ്രശസ്തരായ സെലിബ്രിറ്റി ദമ്പതിമാരിൽ ഒരാളായ ഐശ്വര്യയും അഭിഷേകും 2007-ൽ വിവാഹിതരായി. 2011 നവംബർ 16ന് ഇരുവർക്കും മകൾ ആരാധ്യ പിറന്നു. അടുത്ത ശനിയാഴ്ച ആരാധ്യയ്ക്ക് 13 വയസ്സ് തികയും. സംവിധായകൻ മണിരത്നത്തിൻ്റെ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലാണ് ഒടുവിൽ ഐശ്വര്യയെ കണ്ടത്. 'ബി ഹാപ്പി' ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ അഭിഷേക് ചിത്രം.
Read More
- പെണ്ണേ നീ തീയാകുന്നു; ചിരി മുഹൂർത്തങ്ങളുമായി മരണമാസ്സ് ട്രെയ്ലർ
- സൗബിനും കുടുംബത്തിനുമൊപ്പം പെരുന്നാൾ ആഘോഷിച്ച് മഞ്ജു വാര്യർ; ചിത്രങ്ങൾ
- സുന്ദരിയായ അമ്മയുടെ അതിസുന്ദരിയായ മകൾ; ഈ നടിയെ മനസ്സിലായോ?
- മമ്മൂട്ടിയുടെ മുതൽ രജനീകാന്തിന്റെ വരെ നായികയായ നടി; ആളെ മനസ്സിലായോ?
- സിനിമ സെൻസർ ചെയ്താണല്ലോ വന്നത്, അപ്പോഴൊന്നും ഒരു പ്രശ്നവും ഇല്ലായിരുന്നു: ഗോകുലം ഗോപാലൻ
- സ്ഥലത്തെ പ്രധാന കുട്ടി ചട്ടമ്പി, വലിയ പൊക്കക്കാരി; ഈ സൂപ്പർസ്റ്റാറിനെ മനസ്സിലായോ?
- New OTT Releases: ഈ ആഴ്ച ഒടിടിയിൽ എത്തിയ ചിത്രങ്ങൾ
- സ്റ്റീഫനും ജതിനും കൈയ്യടിക്കുന്നവർ പ്രിയദർശിനിയ്ക്ക് കൈയ്യടിക്കാത്തതെന്ത്?
- Machante Maalakha & Painkili OTT: മച്ചാൻ്റെ മാലാഖയും പൈങ്കിളിയും ഒടിടിയിൽ എവിടെ കാണാം?
- പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ ഖേദിക്കുന്നു; എമ്പുരാനിൽ നിന്നും ചില രംഗങ്ങൾ നീക്കം ചെയ്യും: മോഹൻലാൽ
- അങ്ങനെ ആ റെക്കോർഡും തൂക്കി; ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണറായി എമ്പുരാൻ
- 'നിങ്ങൾ വാളോങ്ങുന്നത് രാജാവിനെയാണ്, മലയാളികൾ കിരീടം ചാർത്തിക്കൊടുത്ത ഒരേ ഒരു രാജാവിനെ': നടൻ അപ്പാനി ശരത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.