scorecardresearch

ഇനി സോംബികളുടെ വരവാണ്, ഭയത്താൽ നെഞ്ചുവിറയ്ക്കും; 28 ഇയേഴ്‌സ് ലേറ്റർ ട്രെയിലർ എത്തി

28 Years Later trailer : ഓസ്കർ അവാർഡ് ജേതാവായ ഡാനി ബോയൽ സംവിധാനം ചെയ്ത പോസ്റ്റ് അപ്പൊകലിപ്റ്റിക് ഹൊറർ ചിത്രമാണ് 28 ഇയേഴ്സ് ലേറ്റർ

28 Years Later trailer : ഓസ്കർ അവാർഡ് ജേതാവായ ഡാനി ബോയൽ സംവിധാനം ചെയ്ത പോസ്റ്റ് അപ്പൊകലിപ്റ്റിക് ഹൊറർ ചിത്രമാണ് 28 ഇയേഴ്സ് ലേറ്റർ

author-image
Entertainment Desk
New Update

28 Years Later trailer:ഓസ്കർ അവാർഡ് ജേതാവായ ഡാനി ബോയൽ സംവിധാനം ചെയ്ത പോസ്റ്റ് അപ്പൊകലിപ്റ്റിക് ഹൊറർ ചിത്രം 28 ഇയേഴ്സ് ലേറ്ററിന്റെ പുതിയ ട്രെയിലർ എത്തി. 28 ഡേയ്സ് ലേറ്റർ ഫിലിം സീരിസിലെ മൂന്നാം ഭാഗമാണ് ഈ സിനിമ. 28 ഡെയ്‌സ് ലേറ്റർ, 28 വീക്‌സ് ലേറ്റർ എന്നിവയ്ക്കു ശേഷം ഡാനി ബോയ്‌ലി ഒരുക്കിയ ചിത്രം, റേജ് വൈറസ് പൊട്ടിപ്പുറപ്പെട്ട് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം അതിന്റെ പിടിയിലമർന്ന ഒരു പോസ്റ്റ്-അപ്പോക്കലിപ്‌റ്റിക് ലോകത്തിലേക്കാണ് പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുന്നത്.

Advertisment

അലെക്സ് ഗാർലാൻഡ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. വൈറസിനെ അതിജീവിച്ചവർ കർശനമായ ക്വാറന്റൈനിൽ കഴിയുന്ന ഒരു വിദൂര ദ്വീപിന്റെ കഥയാണ് പറയുന്നത്.  എന്നാൽ കൂട്ടത്തിൽ ഒരാൾ അതിർത്തി കടക്കുകയും വേദനാജനകമായൊരു സത്യം കണ്ടെത്തുകയും ചെയ്യുന്നു. ആരോൺ ടെയ്‌ലർ-ജോൺസൺ, ജാക്ക് ഒ'കോണൽ, ആൽഫി വില്യംസ്, റാൽഫ് ഫിയന്നസ് എന്നിവരടങ്ങുന്ന സംഘത്തെ ജോഡി കോമർ നയിക്കുന്നു. 2002ൽ ചിത്രത്തിൽ സിലിയൻ മർഫി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി തിരിച്ചെത്തുന്നു.

 ട്രെയിലർ ആരംഭിക്കുന്നത്, തകർന്ന യുകെയുടെ രംഗങ്ങളോടെയാണ്. അതിജീവിച്ചവർ രോഗബാധിതരാൽ കീഴടക്കപ്പെട്ട ഒരിടത്തേക്ക് എത്തപ്പെടുമ്പോഴുള്ള  അരാജകത്വത്തെയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.  

ഡാനി ബോയ്ൽ, അലക്സ് ഗാർലൻഡ്, ആൻഡ്രൂ മക്ഡൊണാൾഡ്, പീറ്റർ റൈസ്, ബെർണാഡ് ബെല്ലെവ് എന്നിവർ ചേർന്ന് നിർമ്മിച്ച 28 ഇയേഴ്‌സ് ലേറ്റർ ജൂൺ 20 ന് തിയേറ്ററുകളിൽ റിലീസിനെത്തും. 

Read More

Advertisment
Trailer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: